സ്ഥിരം ലോട്ടറിയെടുക്കുന്ന പണമുണ്ടെങ്കിൽ നിക്ഷേപിച്ച് സമ്പന്നനാകാം; പണക്കാരനാകാനുള്ള 7 വഴികൾ

സ്ഥിരമായി ലോട്ടറിയെടുത്ത് ഭാ​ഗ്യം പരീക്ഷിക്കുന്നവരാണോ? ലോട്ടറിയിൽ നിന്ന് പണക്കാരനാകുന്നത് ഭാ​ഗ്യം കൂടി വേണ്ട കാര്യമാണ്. എന്നാൽ കൃത്യമായ അച്ചടക്കത്തോടെയുള്ള ചില രീതികൾ പിന്തുടർന്നാൽ നിക്ഷേപത്തിലൂടെ പണക്കാരനാകാം. മാസം 1,000 രൂപ ലോട്ടറിക്ക് ചെലവാക്കുന്നൊരാൾക്ക് ഇത് നിക്ഷേപത്തിലേക്ക് മാറ്റിയാൽ ദീർഘകാല നിക്ഷേപം വഴി സമ്പന്നനാകാൻ സാധിക്കും.

അമിത ചെലവാക്കലുകൾ നിയന്ത്രിക്കുന്നതിനൊപ്പം ബജറ്റിം​ഗ് തയ്യാറാക്കിയും മികച്ച സാമ്പത്തിക പ്ലാനിം​ഗ് ഉണ്ടാക്കാം. ഇതിലൂടെ മികച്ച മികച്ചം പിടിക്കുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കും. ശമ്പളക്കാരായവർക്ക് ഇന്ന് നിക്ഷേപത്തിനായി വിവിധ മാർ​ഗങ്ങളുണ്ട്.

മാസത്തിൽ 500 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികളുണ്ട്. നിക്ഷേപിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ഉറപ്പു വരുത്തിയാൽ മികച്ച വരുമാനം നേടാൻ സാധിക്കും. ഇത്തരത്തിൽ സമ്പന്നനാകാൻ ശ്രദ്ധിക്കേണ്ട 7 പോയിന്റുകൾ അറിയാം.

സ്ഥിരം ലോട്ടറിയെടുക്കുന്ന പണമുണ്ടെങ്കിൽ നിക്ഷേപിച്ച് സമ്പന്നനാകാം; പണക്കാരനാകാനുള്ള 7 വഴികൾ

ദീർഘകാല നിക്ഷേപം തുടങ്ങാം

ഓഹരി വിപണിയുടെ ഭാവി ചലനങ്ങള്‍ പ്രവചിച്ച് അതിനെ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്ന മാര്‍ക്കറ്റ് ടൈമിംഗ് രീതി വലിയ അപകട സാധ്യതയുള്ളതാണ്. തുടക്കരാരും ഇത്തരം ട്രേഡിം​ഗ് രീതിയെ പറ്റി അറിവില്ലാത്തവരും വലിയ പണം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്.

പകരം നിക്ഷേപകര്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക്, നിക്ഷേപ കാലയളവ് എന്നിവയെ അടിസ്ഥാനമാക്കി ദീര്‍ഘകാല നിക്ഷേപം ആരംഭിക്കുന്നതാണ് ഉചിതം. 

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണം

ദീർഘകാല നിക്ഷേപമാകുമ്പോൾ വ്യത്യസ്ത അസ്റ്റ് ക്ലാസുകളില്‍ നിക്ഷേപമുള്ള വൈവിധ്യമുള്ള പോര്‍ട്ട്‌ഫോളിയോയാണ് ഉത്തമം. ഇക്വിറ്റി, റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപമാകാം. ഇത് പോര്‍ട്ട്‌ഫോളിയോയയുടെ റിസ്‌ക് സാധ്യത കുറയ്ക്കും. ദീര്‍ഘകാല നിക്ഷേപത്തിലൂടെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാൻ സാധിക്കും.

എമര്‍ജന്‍സി ഫണ്ട്

സമ്പന്നാകണമെങ്കില്‍ നിക്ഷേപം മികച്ച രീതിയില്‍ തുടരണം. ഇത് ദീർഘകാലത്തേക്ക് തുടരുമ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ഉപയോഗിക്കാനായി കയ്യിൽ പണം ഉണ്ടാവുക എന്നതും പ്രധാനമാണ്. ഇത്തരത്തില്‍ പണമുണ്ടാകുന്നത് നിക്ഷേപം പിന്‍വലിക്കാതെ പ്രതിസന്ധി മറികടക്കാനും സാധിക്കുന്നു.

എല്ലാ കുടുംബത്തിലും ജീവിത ചെലവുകളെ നേരിടാന്‍ ആവശ്യമായ തുക വേണം. ഈ തുക ഉയർന്ന ലിക്വിഡിറ്റിയുള്ള ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. 

സ്ഥിര വരുമാന പദ്ധതികളും ഉൾപ്പെടുത്തുക

ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നതിനൊപ്പം സ്ഥിര വരുമാന പദ്ധതികളിലും നിക്ഷേപിക്കണം. സ്ഥിരത, പ്രതികൂല വിപണി സാഹചര്യങ്ങളിലും നിക്ഷേപത്തിനുള്ള സംരക്ഷണം എന്നിവ ഇത്തരം നിക്ഷേപങ്ങൾക്ക് പ്രത്യേകതയാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് പദ്ധതികൾ എന്നിവ ഇതിന് അനുയോജ്യമായ നിക്ഷേപങ്ങളാണ്.

വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയിലെ മറ്റ് നിക്ഷേപങ്ങള്‍ക്കൊപ്പം ഇത്തരം നിക്ഷേപങ്ങൾ കൂടി ചേരുമ്പോൾ അപകട സാധ്യത കുറയുകയും വരുമാനം സന്തുലിതമാക്കുകയും ചെയ്യും. 

ഇപിഎഫ് നിക്ഷേപം

ശമ്പളക്കാരായ ജീവനക്കാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന റിട്ടയർമെന്റ് സേവിം​ഗ്സ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് പദ്ധതി നിയന്ത്രിക്കുന്നത്.

വിരമിക്കുന്ന സമയത്ത് ഉറപ്പുള്ള വരുമാനം ലഭിക്കാൻ ഇപിഎഫ് സൗകര്യം ഒരുക്കുന്നു. ഇപിഎഫ് നിക്ഷേപം വിരമിക്കൽ കാലം വരെ പിൻവലിക്കാതിരിക്കുക എന്നത് പ്രധാനമാണ്. ഭാവി സുരക്ഷിതമാക്കാൻ ഇപിഎഫിൽ കഴിയുന്നത്ര നിക്ഷേപം നടത്തുന്നത് നല്ലതാണ്.

ടേം ഇൻഷൂറൻസ്

ഭാവിയെ പറ്റി ചിന്തിക്കുന്നവരാണെങ്കിൽ ജീവിതത്തിലെ അനിശ്ചിതങ്ങളെ കണക്കിലെടുക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമാണ്. കുടുംബത്തിന്റെ ഏക വരുമാന സ്രോതസ് മരണപ്പെടുകയാണെങ്കിൽ കുടുംബത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കും. ഇതോടൊപ്പം ലൈഫ് ഇൻഷൂറൻസ് പോളിസികളും തിരഞ്ഞെടുക്കാം.

റിട്ടയർമെന്റ് പ്ലാൻ

ജീവിതത്തിൽ വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം നേരത്തെ നേടിയെടുത്താൽ ജീവിത കാലം മുഴുവൻ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. ഇതിനായി ജോലിക്കാലത്ത് തന്നെ വിവിധ നിക്ഷേപങ്ങൾ നടത്തുക ഉചിതമാകും. റിട്ടയർമെന്റ് പ്ലാനായി ഇപിഎഫ് നിക്ഷേപമുണ്ടെങ്കിലും അധിക വരുമാനത്തിനായി എൻപിഎസ്‌, ആന്യുറ്റി നിക്ഷേപങ്ങൾ നോക്കാവുന്നതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X