ജീവിതത്തിലെ സുരക്ഷിതമായൊരു സാമ്പത്തിക നിലയിലെത്താൻ സമ്പന്നരാകാനാണ് പലരും ആഗ്രഹിക്കുന്നത്. വലിയ സമ്പത്ത് ഉണ്ടാക്കിയെടുക്കാൻ ഏറ്റവും സുഖകരമായ മാർഗം നിക്ഷേപമാണെങ്കിലും പലരും നിക്ഷേപത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. സമ്പന്നരാകാൻ എങ്ങനെ സമർത്ഥമായി നിക്ഷേപിക്കാമെന്നും എങ്ങനെ പണം വളർത്തിയെടുക്കാമെന്നും പഠിക്കണം. കൂടാതെ നിക്ഷേപിക്കാൻ വൈകാതിരിക്കുക എന്നതാണ് വലിയ തുക സമ്പാദിക്കാനുള്ള മാർഗം.
എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കാലത്തെ കോമ്പൗണ്ടിംഗിന്റെ ഗുണം നിക്ഷേപകന് ലഭിക്കും. അച്ചടക്കവും ക്ഷമയോടെ നിക്ഷേപം തുടരുന്നവർക്ക് സമ്പന്നനാകാം എന്നതാണ് ഇതുവരെ പ്രയോഗിച്ച് വിജയിച്ച നിക്ഷേപ തന്ത്രം. വേഗത്തിൽ സമ്പാദിക്കാൻ തിരഞ്ഞെടുക്കേണ്ട 3 നിക്ഷേപങ്ങൾ പരിശോധിക്കാം.
ഓഹരി വിപണി നിക്ഷേപം
സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് കമ്പനികളുടെ ഇക്വിറ്റിയിൽ നിക്ഷേപിക്കുക എന്നത്. കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതത്തിലൂടെയും മൂല്യവർധനവിലൂടെയും വരുമാനം നേടാൻ നിക്ഷേപകർക്ക് സാധിക്കും.

ദീർഘകാല വളർച്ച സാധ്യമാകുന്നു എന്നതാണ് ഓഹരി നിക്ഷേപത്തിന്റെ പ്രധാന നേട്ടം. മികച്ച റിട്ടേൺ ചരിത്രമുള്ള ബ്ലൂ ചിപ്പ് ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് റിസ്ക് കുറയ്ക്കാനും ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരമായ വരുമാനം നേടാനും കഴിയും.
അതോടൊപ്പം സ്ഥിരമായി ലാഭവിഹിതം നൽകുന്ന മികച്ച ഡിവിഡന്റ് യീൽഡുള്ള ഓഹരികളെ കണ്ടെത്തിയാൽ ഓഹരികളിൽ നിന്ന് സ്ഥിര വരുമാനം ഉറപ്പാക്കാം. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളാണ് (REITs) മറ്റൊരു സാധ്യത. പ്രതിമാസ ഡിവിഡന്റ് പേയ്‌മെന്റ് ഇവിടെയും ലഭിക്കും.
പണക്കാരനാകാൻ മ്യൂച്വൽ ഫണ്ട്
പണക്കാരനാകാൻ ആഗ്രഹിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ്. ഒന്നിലധികം നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുകയും ഓഹരികൾ, ബോണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് മ്യൂച്വൽ ഫണ്ടുകളുടെ രീതി.
ഈ വൈവിധ്യവൽക്കരണം വ്യക്തിഗത നിക്ഷേപകർക്കുള്ള അപകടസാധ്യത കുറയ്ക്കുകയും ദീർഘകാല വളർച്ചാ സാധ്യതകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്നതിനാൽ നേരിട്ട് ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നത്ര റിസ്ക് മ്യൂച്വൽ ഫണ്ടില്ലില്ല.
ദീർഘകാലത്തേക്ക് മികച്ച സമ്പത്ത് സൃഷ്ടിക്കാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. എസ്ഐപി വഴ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് ഉയർന്ന റിട്ടേൺ നൽകുന്നു. മ്യൂച്വൽ ഫണ്ടുകളിലൂടെ സ്ഥിരവരുമാനം നേടുന്നതിന് ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകൾ, ഇൻകം ഫണ്ടുകൾ, ബാലൻസ്ഡ് ഫണ്ടുകൾ എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ ലഭ്യമാണ്.
റിയൽ എസ്റ്റേറ്റ് നിക്ഷേപം
റെന്റൽ ഓഫീസ് സ്പേസ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിനുള്ള ഒരു സുരക്ഷിതമായ മാർഗമാണിത്. വസ്തു തിരഞ്ഞെടുക്കുമ്പോൾ, കെട്ടിടത്തിന്റെ സ്ഥാനം, വലിപ്പം, അവസ്ഥ എന്നിവയും പ്രദേശത്തെ ഓഫീസ് സ്ഥലങ്ങളുടെ ആവശ്യകതയും പരിഗണിക്കേണ്ടതുണ്ട്.
ഉദാഹരണമായി ബിസിനസ് മേഖലയായി വളർന്നു വരുന്നിടത്ത് ചെറിയ ഓഫീസ് കെട്ടിടം മികച്ച നിക്ഷേപ അവസരമാണ്. ഗതാഗത സൗകര്യവും താങ്ങാവുന്ന വാടകയുമുള്ള സ്ഥലങ്ങളിലാണ് പല ബിസിനസുകളും ഓഫീസുകൾ ആരംഭിക്കാൻ തിരഞ്ഞെടുക്കുന്നത്. വസ്തുവിന്റെ നിലവാരത്തിന് അനുസരിച്ച് മികച്ച വാടകകാരെ ലഭിക്കാം.
ഒരു വലിയ കെട്ടിടം വാങ്ങുകയും ഒന്നിലധികം വ്യക്തിഗത ഓഫീസുകളായി വാടകക്കാർക്ക് പാട്ടത്തിന് നൽകുകയും ചെയ്യുക എന്നത് മറ്റൊരു സാധ്യതയാണ്. കോ വർക്കിംഗ് സ്‌പെയ്‌സുകൾ അല്ലെങ്കിൽ സർവീസ്ഡ് ഓഫീസുകൾ പോലുള്ള ഫ്ലെക്‌സിബിൾ ഓഫീസ് സ്‌പെയ്‌സിന് ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ ഇത് പ്രത്യേകിച്ചും ലാഭകരമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
