ഉയര്‍ന്ന വില കാരണം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് തിരിയുന്ന കാലമാണിത്. സ്വര്‍ണാഭരണം പോലെ പണിക്കൂലിയില്ല, സൂക്ഷിച്ചു വെയ്ക്കാന്‍ ലോക്കര്‍ ചാര്‍ജ് നല്‍കേണ്ട തുടങ്ങിയ ഗുണങ്ങള്‍ക്കൊപ്പം 1 രൂപ മുതല്‍ സ്വര്‍ണം വാങ്ങാം എന്നതും ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ പ്രത്യേകതയാണ്.
കയ്യിലെ യുപിഐ ആപ്പ് വഴി പോലും ഇന്ന് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. 24 കാരറ്റ് 99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണമാണ് ഡിജിറ്റല്‍ ഗോള്‍ഡ് വഴി വില്പന നടത്തുന്നത്. യുപിഐ ആപ്പ് വഴി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സ്വർണം വില്ക്കുന്നവർ ആരൊക്കെ
എംഎംടിസി-പിഎഎംപി, സേഫ്ഗോള്‍ഡ്, ഔഗ്മൗണ്ട് ഗോള്‍ഡ് എന്നി കമ്പനികളാണ് ഡിജിറ്റല്‍ ഗോള്‍ഡ് വില്പന നടത്തുന്നത്. ഈ കമ്പനികളില്‍ നിന്നും ഇവ ലിങ്ക് ചെയ്ത പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ യുപിഐ ആപ്പുകള്‍ വഴിയും സ്വര്‍ണം വാങ്ങാം.

ജുവലറികളില്‍ നിന്നും ഇപ്പോള്‍ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാന്‍ കഴിയും ഡിജിറ്റല്‍ ഗോള്‍ഡ് ബ്രാന്‍ഡുമായോ ഇന്‍-ഹൗസ് ബ്രാന്‍ഡ് വഴിയോ ഉള്ള സഹകരണത്തോടെയാണ് ജുവലറികള്‍ ഈ സൗകര്യം നല്‍കുന്നത്. തനിഷ്ക് സേഫ്ഗോള്‍ഡുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡ് നല്‍കുന്നുണ്ട്.
എങ്ങനെ സ്വർണം വാങ്ങാം
യുപിഐ ആപ്പുകളുടെ ഉപഭോക്താവാണെങ്കില്‍ ഡിജിറ്റല്‍ ഗോള്‍ഡ് എളുപ്പത്തില്‍ വാങ്ങാം. ആപ്പ് തുറന്ന് ആപ്പിലെ 'ഡിജിറ്റല്‍ ഗോള്‍ഡ്' അല്ലെങ്കില്‍ 'ഗോള്‍ഡ്' ഓപ്ഷന് തിരഞ്ഞെടുത്ത് വാങ്ങേണ്ട തുക നല്‍കുകയാണ് വേണ്ടത്. ഗ്രാം അളവ് നല്‍കാനും സാധിക്കും. ശേഷം യുപിഐ ഉപയോഗിച്ച് പണമടച്ചാല്‍ ഡിജിറ്റല്‍ ഗോള്‍ഡ് സ്വന്തമാകും.
എംഎംടിസി-പിഎഎംപിയുമായി സഹകരിക്കുന്ന യുപിഐ ആപ്പിൽ ഗ്രാമിന് 6,217 രൂപയാണ് ഏപ്രില്‍ 30 ഞായറാഴ്ചത്തെ വില. 1,000 രൂപയ്ക്ക് 0.1608 ഗ്രാം സ്വര്‍ണം ലഭിക്കും. ഓരോ പ്ലാറ്റ്ഫോമിലും ചെറിയ വ്യത്യാസമാണ് വിലയിലുണ്ടാലുന്നത്. വാങ്ങല്‍ വിലയുടെ 3 ശതമാനം ജിഎസ്ടി നല്‍കേണ്ടതുണ്ട്.
ദിവസം വാങ്ങാവുന്ന പരിധി
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നിവയ്ക്ക് വാങ്ങല്‍ പരിധി സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. ഗൂഗിള്‍ പേയില്‍ പരമാവധി 50,000 രൂപയ്ക്ക് ഒരു ദിനസം സ്വര്‍ണം വാങ്ങാം. ഫോണ്‍ പേയില്‍ 49,999 രൂപയ്ക്കാണ് പരമാവധി വാങ്ങാന്‍ പറ്റുന്ന സ്വര്‍ണം. പേടിഎമ്മില്‍ ഒറ്റ ഇടപാടില്‍ 1 കോടി രൂപ വരെ ചെലവാക്കാം. 2 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിക്കണം.
എവിടെ സൂക്ഷിക്കും
ഡിജിറ്റല്‍ ഗോള്‍ഡായി വാങ്ങുന്ന സ്വര്‍ണം കമ്പനികള്‍ അവരുടെ ലോക്കറില്‍ സൂക്ഷിക്കുന്നുണ്ട്. ഇതിന്റെ കാലാവധി കമ്പനികളുനുസരിച്ച് വ്യത്യാസപ്പെടും. എംഎംടിസി-പിഎഎംപിയിൽ 5 വര്‍ഷവും സേഫ് ഗോള്‍ഡ് 7 വര്‍ഷവും സ്വര്‍ണം സൂക്ഷിക്കും. ഇതിന് കമ്പനികള്‍ ചാര്‍ജ് ഈടാക്കും. യുപിഐ ആപ്പ് വഴി വാങ്ങുന്ന സ്വര്‍ണം സേഫ് ഗോള്‍ഡും എംഎംടിസി-പിഎഎംപിയും 5 വര്‍ഷ കാലത്തേക്ക് സൗജന്യമായി സൂക്ഷിക്കും.
ശേഷം വര്‍ഷത്തില്‍ 0.3 ശതമാനം തുക കസ്റ്റഡി ഫീയായി സേഫ് ഗോള്‍ഡ് ഈടാക്കുന്നുണ്ട്. എംഎംടിസി-പിഎഎംപിയിൽ നിന്ന് വാങ്ങുന്ന സ്വര്‍ണം 5 വര്‍ഷത്തിന് ശേഷം വില്പന നടത്തുകയോ സ്വര്‍ണ നാണയമാക്കി മാറ്റുകയോ ചെയ്യണം.
വെബ്സൈറ്റില്‍ നിന്ന് വാങ്ങാം
എംഎംടിസി-പിഎഎംപി, സേഫ് ?ഗോള്‍ഡ്, ആഗ്മോണ്ട് എന്നി കമ്പനികളുടെ വെബ്സൈറ്റുകളില്‍ നിന്നും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം. യുപിഐ ആപ്പില്‍ നിന്ന് വാങ്ങുന്നതിന്റെ നിബന്ധനകളും വ്യവസ്ഥകളും വ്യത്യാസപ്പെടും.
സേഫ്ഗോള്ഡില് നിന്ന് ഒരു വ്യക്തി 2,000 രൂപയില്‍ കൂടുതല്‍ ചെലവാക്കി സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍ നിര്‍ബന്ധമാണ്. എംഎംടിസി-പിഎഎംപി, ആഗ്മോണ്ട് എന്നിവ 1 രൂപ മുതല്‍ സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്നുണ്ട്. സേഫ് ?ഗോള്‍ഡില്‍ 10 രൂപ മുതല്‍ സ്വര്‍ണം വാങ്ങാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
