കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയും നടത്താറുണ്ട്. എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. ഒരേ തുക മാസ അടവും കാലവധിയുമുള്ള സാധാരണ ചിട്ടിയിൽ ചേരുന്നതാണോ മൾട്ടിഡിവിഷൻ ചിട്ടിയിൽ ചേരുന്നതാണോ ലാഭകരം എന്ന് പലരുടെയും മനസിലുള്ള ചിന്തയാണ്.
ചിട്ടികളിലെ ആകർഷണീയത ലാഭ വിഹിതമാണ്. എവിടെ മികച്ച ലാഭ വിഹിതം കിട്ടുന്നോ അവിടെയാണ് നേട്ടം. മൾട്ടി ഡിവിഷൻ ചിട്ടിയിലെയും സാധാരണ ചിട്ടിയിലെയും ലാഭ വിഹിതം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സാധാരണ ചിട്ടിയിൽ
സാധരാണ ചിട്ടികളിൽ ലാഭ വിഹിതം കണക്കാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചിട്ടി കാലാവധി എത്ര മാസമാണോ അത്രയും അംഗങ്ങളാണ് സാധാരണ ചിട്ടിയിൽ ഉണ്ടാവുക. ഒരു മാസത്തില്‍ ഒരാള്‍ വീതമാണ് സാധാരണ ചിട്ടിയിൽ ലേലം വിളിക്കുന്നത്.
എത്ര രൂപ കിഴിവിലാണോ ചിട്ടി വിളിച്ചത്, ഇതിൽ നിന്ന് കെഎസ്എഫ്ഇ കമ്മീഷനും കുറച്ച് ബാക്കി വരുന്ന തുക ചിട്ടിയിലുള്ളവര്‍ക്ക് വീതിച്ചു നൽകുന്നതാണ് രീതി. മാസ അടവിൽ നിന്ന് ഈ വിഹിതം കുറച്ചാണ് മാസ അടവ് വരിക. ഒരു ഉദാഹരണം നോക്കാം.
10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയാണ് പരിശോധിക്കുന്നത്. പരമാവധി വിളിച്ചെടുക്കാൻ പറ്റുന്ന 30 ശതമാനം കിഴിവില്‍ ചിട്ടി പോയാൽ, 1.50 ലക്ഷം രൂപ കിഴിവ് വരും.
ഇതിനൊപ്പം ചിട്ടിത്തുകയുടെ 5 ശതമാനം കെഎസ്എഫ്ഇ കമ്മീഷൻ 25,000 രൂപ കുറച്ചാൽ 50 ചിറ്റാളന്മാർക്കായി 1,25,000 രൂപ ലാഭ വിഹിതം ലഭിക്കും. ഇത് 50 പേർക്ക് വീതിച്ചാൽ ഒരാൾക്ക് 2,500 രൂപ ലാഭ വിഹിതം ലഭിക്കും. ഇതുപ്രകാരം രണ്ടാം മാസം മുതൽ 7,500 രൂപ അടച്ചാൽ മതി.
10ാം മാസത്തിന് ശേഷം 1,00,000 രൂപ കിഴിവില്‍ ചിട്ടി ലേലത്തിൽ പോയാൽ കമ്മീഷനും കഴിച്ച് 75,000 രൂപയാണ് ആകെ ലാഭ വിഹിതമുണ്ടാവുക. ഇത് 50 പേര്‍ക്ക് വീതിച്ചാൽ ഒരാൾക്ക് 1,500 രൂപ ലഭിച്ചു. തൊട്ടടുത്ത മാസം 8,500 രൂപയാണ് അടവ് വരിക.
20ാം മാസം ചിട്ടി 75,000 രൂപ കിഴിവില്‍ ലേലം വിളിച്ചാൽ 50,000 രൂപയാകും ആകെ ലാഭ വിഹിതം. ഇത് പ്രകാരം ഒരാൾക്ക് ലഭിക്കുന്ന ലാഭ വിഹിതം 1,000 രൂപയാകും. ചിട്ടികളിലെ ലാഭ വിഹിതം നേരത്തെ കണക്കാകാൻ സാധിക്കില്ല, മാസത്തിൽ ലേലം വിളിച്ചെടുക്കുന്നതിന് അനുസരിച്ചാണ് ലാഭ വിഹിതം ലഭിക്കുക.
മൾട്ടി ഡിവിഷൻ ചിട്ടി
മൾട്ടി ഡിവിഷൻ ചിട്ടയിൽ ലാഭ വിഹിതം കാണക്കാക്കുന്നതിൽ കുറച്ചു വ്യത്യാസങ്ങളുണ്ട്. സാധാരണ ചിട്ടിയുടെ നാല് ഡിവിഷനുകളാണ് പൊതുവെ മൾട്ടി ഡിവിഷൻ ചിട്ടിയുണ്ടാവുക. കാലാവധിയുടെ നാലിരട്ടി അംഗങ്ങൾ ചിട്ടിയിലുണ്ടാകും. മൾട്ടി ഡിവിഷൻ ചിട്ടിയിൽ 1 നറുക്കും 3 ലേലവുമാണ് മാസത്തിൽ നടക്കുക. ഈ നറുക്ക് ലഭിക്കുന്ന തുകയിൽ നിന്ന് ലാഭ വിഹിതത്തിലേക്ക് നീക്കിയിരിപ്പുണ്ടാകുന്നില്ല, എന്നാൽ നറുക്ക് ലഭിക്കുന്നയാൾക്ക് കൃത്യമായ ലാഭ വിഹിതം ലഭിക്കുകയും ചെയ്യും. ഒരു ഉദാഹരണം നോക്കാം.
10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ മള്‍ട്ടിഡിവിഷന്‍ ചിട്ടി പരിശോധിക്കാം. 1 നറുക്ക് ലഭിക്കുന്നയാൾക്ക് 5 ശതമാനം കമ്മീഷന്‍ കഴിച്ച് മുഴുവന്‍ പണവും ലഭിക്കും. ഇവിടെ ഡിവിഡന്റിലേക്ക് നീക്കാൻ പണമില്ല. 30 ശതമാനം കിഴിച്ച് 1,50,000 രൂപ കുറച്ച് വിളിച്ചാല്‍ 25,000 രൂപ കമ്മീഷനും കുറച്ച് 1,25,000 രൂപ ഒരു ലേലത്തിൽ നിന്ന് ലാഭ വിഹിതമായി ലഭിക്കും.
ഇത്തരത്തിൽ മൂന്ന് ലേലങ്ങൾ മാസത്തിൽ നടക്കും. ഇത് അനുസരിച്ച് 3,75,000 രൂപ മാസത്തിൽ ലാഭ വിഹിതം ലഭിക്കും. ഇത് 200 (50*4) പേർക്ക് വീതിച്ചാൽ മാസത്തിൽ ഒരാൾക്ക് 1,875 രൂപ ലഭിക്കും. 30 ശതമാനം കിഴിവിൽ ചിട്ടി ലേലത്തിൽ പോകുന്ന മാസം 8,125 രൂപ അടയ്ക്കേണ്ടി വരും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
