എപ്പോൾ, എത്ര രൂപയ്ക്ക് ചിട്ടി വിളിക്കാം; ലേലത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇരട്ട മുഖമാണ്. നിക്ഷേപമായും വായ്പയായും ചിട്ടിയെ പരി​ഗണിക്കാം. ചിട്ടിയിൽ ചേർന്ന് കഴിഞ്ഞാൽ എപ്പോൾ ചിട്ടി ലേലത്തിൽ പിടിക്കേണ്ടതെന്ന് പലർക്കും വ്യക്തമായ ധാരണയില്ല. പലരും തെറ്റായി ലേലം വിളിച്ച് പണം ചിട്ടി നഷ്ടത്തിൽ അവസാനിപ്പിച്ച അനുഭവമുണ്ടാകും. എപ്പോൾ ചിട്ടി ലേലത്തിൽ വിളിക്കണം. നിക്ഷേപമായി ചിട്ടിയെ കാണുന്നവർ ചിട്ടി കാലാവധിയോളം കാത്തിരിക്കേണ്ടതുണ്ടോ?. ഇത്തരക്കാർക്ക് എപ്പോഴാണ് ചിട്ടി ലേലത്തിൽ വിളിച്ച് ലാഭമുണ്ടാക്കാൻ സാധിക്കുക. ഇക്കാര്യങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

ചിട്ടി ലേലത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിട്ടി ലേലത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാസത്തിൻ മുൻകൂട്ടി നിശ്ചയിച്ച ദിവസം കെഎസ്എഫ്ഇ ശാഖയിൽ ചിട്ടിയുടെ ലേലം നടക്കും. ഇതിനായി ശാഖയിൽ നേരിട്ട് ഹാജരാകണം. നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് പ്രോക്സിയായി മറ്റൊരു വ്യക്തിയെ നിയമിക്കാം. ശാഖാ മാനേജറെ പ്രോക്സിയായി ചുമതലപ്പെടുത്താനും സാധിക്കും.

ചിട്ടി ലേലത്തിൽ പിടിക്കാൻ പോകുന്നവരാണെങ്കിൽ എത്ര രൂപ വരെ ലേലം വിളിക്കണം എന്നതിനെ പറ്റി ധാരണയുണ്ടാകണം. ഓരോരുത്തരുടെയും ആവശ്യങ്ങളും സാമ്പത്തിക ശേഷിയും വ്യത്യസ്തമായിരിക്കും. മറ്റു ചിറ്റാളന്മാര്‍ ഉയര്‍ത്തി വിളിക്കുന്നതിന് അനുസരിച്ച് അനാവശ്യമായി ഉയർത്തി വിളിക്കരുത്.

ജാമ്യം

ചിട്ടിയിൽ ചേരുന്ന സമയത്ത് തന്നെ ചിട്ടി ലേലത്തിൽ വിളിച്ചാൽ എന്ത് ജാമ്യം നൽക്കുമെന്നതിനെ പറ്റി ധാരണയുണ്ടാകണം. ലേലത്തിൽ പിടിച്ചാൽ 1 മാസത്തിനുള്ളില്‍ പണം കിട്ടും. ലേലത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ജാമ്യങ്ങള്‍ ഒരുക്കണം. ഭൂമി, സാലറി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ രസീറ്റ്, ബാങ്ക് ​ഗ്യാരണ്ടി തുടങ്ങി വിവിധ ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും.

ചിട്ടി ലേലത്തിൽ ലഭിച്ചാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ഇതിന്റെ ഉപയോ​ഗം. പ്രത്യേക ആവശ്യത്തിനായി ചിട്ടിയിൽ ചേർന്നവർ അതിന് മാത്രമായി ചിട്ടിയിൽ നിന്ന് ലഭിച്ച പണം ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം. 

എപ്പോൾ ചിട്ടി വിളിക്കുന്നത് ലാഭകരം

എപ്പോൾ ചിട്ടി വിളിക്കുന്നത് ലാഭകരം

ഓരോ ചിട്ടിയിലും ചേരുന്നവരുടെ ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. നിക്ഷേപമായി ചിട്ടിയിൽ ചേരുന്നവരും ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ വായ്പ ഉപാധിയായി ചിട്ടിയിൽ ചേരുന്നവരുമുണ്ടാകും. ചിട്ടിയുടെ ഏത് ഘട്ടത്തിൽ, എത്രാം മാസം, എത്ര രൂപ കിഴിവിൽ വിളിച്ചെടുക്കണമെന്ന് ഒരു ചിട്ടി ഉദാഹരണമായി വിശദീകരിക്കാം.

10,000 രൂപ മാസ അടവുള്ള 100 മാസം കൊണ്ട് തീരുന്ന 10 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി എടുക്കാം. കാലാവധി വരെ ചിട്ടി വിളിച്ചെടുക്കാതെ തുടർന്നാൽ കെഎസ്എഫ്ഇ കമ്മീഷൻ കിഴിച്ച് ലഭിക്കുന്ന തുക 9.5 ലക്ഷം രൂപയാണ്. ചിട്ടി ലാഭ വിഹിതത്തിൽ നിന്നുള്ള തുക വഴി ചിറ്റാളൻ ഇതിൽ കുറവ് തുക അടച്ചാൽ മതിയാകും. ആദ്യമാസം ചിട്ടി വിളിച്ചെടുത്ത് നിക്ഷേപിച്ചാൽ എത്ര രൂപ ലാഭമുണ്ടാകുമെന്ന് നോക്കാം.

കെഎസ്എഫ്ഇ

പരമാവധി 30 ശതമാനം കിഴിച്ചാണ് കെഎസ്എഫ്ഇ സാധാരണ ചിട്ടികള്‍ വിളിച്ചെടുക്കാന്‍ സാധിക്കുക. ഇത് പ്രകാരം 10 ലക്ഷം രൂപയുടെ ചിട്ടി 30 ശതമാനം കിഴിച്ച് വിളിച്ച് 5 ശതമാനം ഫോര്‍മാന്‍സ് കമ്മീഷനും നല്‍കിയാല്‍ 6.5 ലക്ഷം രൂപ ലഭിക്കും.

ഈ തുക 7 ശതമാനം പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 45,500 രൂപ പലിശ ലഭിക്കും. മാസത്തില്‍ 3,791 രൂപയാണ് പലിശ ലഭിക്കുന്നത്. ഇതു പ്രകാരം 99 മാസത്തേക്ക് 3,75,309 രൂപ പലിശ ലഭിക്കും. 3 ലക്ഷം കിഴിച്ച് വിളിച്ചെടുത്ത ചിട്ടി ഇപ്രകാരം നിക്ഷേപിച്ചാൽ 75,309 രൂപ ലാഭമാണ്.

നിക്ഷേപം

24 മാസം കഴിഞ്ഞ് 7 ലക്ഷത്തിന് വിളിച്ചെടുത്ത് നിക്ഷേപിച്ചാലും ലാഭമാണ്. 5.3 ശതമാനത്തിൽ കൂടുതൽ പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ കാലാവധിയിൽ 9.5 ലക്ഷത്തെക്കാൾ ആദായം ലഭിക്കും. 48 മാസം കഴിഞ്ഞ് 7 ലക്ഷത്തിന് വിളിച്ചെടുത്താൽ ലാഭകരമായി നിക്ഷേിച്ച് ആദായം നേടാൻ 8.24 ശതമാനം പലിശ കിട്ടുന്ന നിക്ഷേപം വേണം. 72 മാസത്തിന് ശേഷം 7 ലക്ഷത്തിന് ചിട്ടി പിടിച്ച് നിക്ഷേപിക്കുമ്പോൾ 15.31 ശതമാനം പലിശയുള്ള നിക്ഷേപം ആവശ്യമാണ്. 

എങ്ങനെ കണക്കാക്കാം

എങ്ങനെ കണക്കാക്കാം

ചിട്ടി വിളിച്ചെടുത്ത തുക എത്ര ശതമാനം ആദായം ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ ലാഭകരമാകുമെന്ന് ചെറിയ കണക്കിലൂടെ കണ്ടെത്താം. ചിട്ടി വിളിച്ചെടുത്ത തുക* നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ/100 * ബാക്കിയുള്ള മാസ അടവ്/12 + ചിട്ടി വിളിച്ചെടുത്ത തുക എന്ന സൂത്രവാക്യം ഉപയോ​ഗിച്ചാൽ ചിട്ടി വിളിച്ച് നിക്ഷേപിക്കുന്നത് ലാഭത്തിലോ എന്ന് മനസിലാക്കാം.

മുകളിലെ ഉദാഹരണം സൂത്രവാക്യത്തിൽ പ്രയോ​ഗിച്ചാൽ, 6,50,000*7/100*99/12+ 6,50,000= 10,25,375 എന്ന് ലഭിക്കും. ഇതിനർഥം 7 ലക്ഷം രൂപ ചിട്ടി പിടിച്ച് 7 ശതമാനം പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ ചിട്ടി കാലയളവിന് ശേഷം 11,04,250 രൂപ ലഭിക്കും. ഈ സംഖ്യയിൽ നിന്ന് 9.5 ലക്ഷം കുറച്ചാൽ നിക്ഷേപിച്ചത് വഴിയുള്ള ലാഭം 75,375 രൂപയാണെന്ന് കാണാം. അത്യാവശ്യത്തിന് ചിട്ടിയിൽ കൂടുന്നവർക്ക് ലേലത്തിൽ പിടിച്ച് നിക്ഷേപിക്കാൻ സാധിക്കില്ല. ഭേദപ്പെട്ട വിലയ്ക്ക് ചിട്ടി വിളിച്ചെടുക്കുകയാണ് ഇക്കൂട്ടർ ചെയ്യുക. ചിട്ടി വിളിച്ചെടുത്തവർ അധികം അടയ്ക്കേണ്ട തുക ബാങ്ക് പലിശയെക്കാൾ കുറയുന്നത് ഇക്കൂട്ടർക്ക് ലാഭകരമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X