ലോട്ടറി വഴി വന്ന ഭാഗ്യം ഭാഗ്യകേടാവരുത്; പേര് വെളിപ്പെടുത്താതെ എങ്ങനെ സമ്മാനം വാങ്ങിയെടുക്കാം

ലോട്ടറിയുടെ വലിയ വിപണിയാണ് കേരളം. ദിവസവും നറുക്കെടുപ്പുമായി 7 പ്രതിവാര ലോട്ടറികളും ബംബർ ലോട്ടറികളും സംസ്ഥാന ഭാ​ഗ്യകുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. 40 രൂപയും 50 രൂപയുമാണ് കേരള ഭാ​ഗ്യകുറിയുടെ പ്രതിവാര ലോട്ടറി ടിക്കറ്റുകൾക്ക് വില വരുന്നത്. ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിക്കാണ് പ്രതിവാര ലോട്ടറികളിലെ ഏറ്റവും വലിയ സമ്മാനമായ 1 കോടി ലഭിക്കുന്നത്.

ഈ ലോട്ടറിക്കാണ് 50 രൂപയാണ് ടിക്കറ്റ് വില വരുന്നത്. വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍ ലോട്ടറി, കാരുണ്യ എന്നിവയുടെ സമ്മന തുക 75-80 ലക്ഷം രൂപയാണ്. ലോട്ടറിയെടുക്കുന്നവരാണെങ്കിൽ സമ്മാനം വാങ്ങിയെടുക്കുന്നതിനെ പറ്റിയും കൃത്യമായ ധാരണ വേണം. ഇതിന് സഹായിക്കുന്ന വിവരങ്ങളാണ് ഈ ലേഖനത്തിൽ. 

ലോട്ടറി വഴി വന്ന ഭാഗ്യം ഭാഗ്യകേടാവരുത്; പേര് വെളിപ്പെടുത്താതെ എങ്ങനെ സമ്മാനം വാങ്ങിയെടുക്കാം

അനൂപിന്റെ അനുഭവം

25 കോടിയുടെ തിരുവോണം ബംബര്‍ അടിച്ച അനൂപിന്റെ അനുഭവം പിന്നീട് ലോട്ടറിയെടുത്തവര്‍ക്ക് ഒരു പാഠമായിരുന്നു. ഒന്നാം സമ്മാനം ലഭിച്ചതിന്റെ ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ആഘോഷമായപ്പോള്‍ പിന്നീട് സഹായഭ്യര്‍ഥന അനൂപിന് സൈ്വര്യം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. അനൂപിന്റെ അനുഭവത്തിന് ശേഷം ബംബറടിച്ചവരാരും ലോട്ടറി അടിച്ചകാര്യം വെളിപ്പെടുത്തിയില്ല. നിയമപരമായി ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. ഇതിന് സമ്മാനമടിച്ച ലോട്ടറി ഏല്‍പ്പിക്കുമ്പോള്‍ പേര് വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടാം.

സമയ പരിധി ശ്രദ്ധിക്കണം

പേര് വെളിപ്പെടുത്താതെ ലോട്ടറി സമ്മാനതുക വാങ്ങിയെടുക്കാന്‍ അല്പം കാത്തിരുന്ന് ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുന്നവരുണ്ട്. ഇത്തരത്തില്‍ കാത്തിരിക്കുമ്പോള്‍ സമയ പരിധി ശ്രദ്ധിക്കേണ്ടതുണ്ട്. നറുക്കെടുപ്പ് ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. മേല്പറഞ്ഞ ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വിശദീകരിക്കേണ്ടി വരും.

സമ്മാനതുകയുടെ അളവ്

ലോട്ടറിയിൽ നിന്നുള്ള സമ്മാന തുക അനുസരിച്ച് എവിടെയാണ് ലോട്ടറി സമർപ്പിക്കേണ്ടത് എന്നതിൽ വ്യത്യാസമുണ്ട്. 5,000 രൂപയുടെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. ഇതിന് മുകളിലുള്ള സമ്മാനങ്ങളാണെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് മാറിയെടുക്കാം.

1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നാണ് മാറിയെടുക്കേണ്ടത്. സമ്മാനാർഹമായ ടിക്കറ്റുകൾ ദേശസാൽകൃത ബാങ്കുകൾ , ഷെഡ്യൂൾഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ സ്വീകരിക്കും.

ടിക്കറ്റ് സമർപ്പിക്കുമ്പോൾ ഹാജരാക്കേണ്ടവ

സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ നൽകിയിരിക്കുന്ന സ്ഥലത്ത് സമ്മാനാർഹന്റെ ഒപ്പിട്ട് ആധാർ കാർഡിലേതു പോലെ പേരും മേൽവിലാസവും രേഖപ്പെടുത്തണം. രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്തു സ്വയം സാക്ഷ്യപ്പെടുത്തി സമ്മാനാർഹമായ ടിക്കറ്റിനോടൊപ്പം ഹാജരാക്കണം. ഭാ​ഗ്യകുറി വകുപ്പിൽ നിന്ന് ലഭിക്കുന്ന ആപ്പ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്,ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസർ ഒപ്പിട്ട്, ഗസറ്റഡ് ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കണം.

ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി പകർപ്പ്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ഐഎഫ്എസ്‍സി കോഡ് എന്നി രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവയും സമർപ്പിക്കണം. സമ്മാനാർഹൻ ടിക്കറ്റ് ബാങ്കിലാണ് സമർപ്പിക്കുന്നതെങ്കിൽ ബാങ്കിനെ അധികാരപ്പെടുത്തികൊണ്ടുള്ള ലറ്റര്‍ ഓഫ് ഓതറൈസേഷനും സമർപ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X