കെഎസ്എഫ്ഇ ചിട്ടി ലാഭകരമായി മുന്നോട്ട് കൊണ്ടു പോകുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

സാധാരണ നിക്ഷേപങ്ങളിൽ നിന്നും വായ്പകളിൽ നിന്നും അല്പം വ്യത്യാസമാണ് ചിട്ടികൾ. കാലാവധിയോളം ചിട്ടി വിളിച്ചെടുക്കാതിരിക്കുന്നത് ​ഗുണകരമാകില്ല. നിക്ഷേപത്തേക്കാൾ വായ്പയുടെ സ്വഭാവം പുലർത്തുന്നവയായതിനാൽ കൃത്യ സമയത്ത് ലേലത്തിൽ വിളിച്ചെടുക്കുന്നതാണ് ചിട്ടയിൽ ഉത്തമം. ചിട്ടിയിൽ തുടക്കകാരാണെങ്കിൽ എങ്ങനെ ലേലത്തിൽ പങ്കെടുക്കണമെന്നും വിളിച്ചെടുക്കാൻ പറ്റിയ കൃത്യസമയം ഏതാണെന്നും അറിയാൻ സാധ്യത കുറവാണ്.

മിനിമത്തിൽ വിളിച്ചെടുക്കുന്നതിലെ ​ഗുണ നഷ്ടങ്ങൾ സാധാരണ ചിട്ടിയിലും മൾട്ടിഡിവിഷൻ ചിട്ടിയിലും വ്യത്യസ്തമാണ്. ഇതോടൊപ്പം പ്രോക്സി, സ്റ്റാൻഡിം​ഗ് ഇൻസ്ട്രക്ഷൻ, നികുതി എന്നിവയെ പറ്റി അറിയേണ്ടതുണ്ട്. ഈ വിവരങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

എന്താണ് മിനിമം, മിനിമത്തിൽ വിളിക്കേണ്ടത് എപ്പോൾ

എന്താണ് മിനിമം, മിനിമത്തിൽ വിളിക്കേണ്ടത് എപ്പോൾ

സാധാരണ ചിട്ടികളില്‍ 30 ശതമാനം വരെയാണ് ഒരാള്‍ക്ക് താഴ്ത്തി വിളിക്കാന്‍ സാധിക്കുക. ഇതിനെയാണ് മിനിമം എന്ന് പറയുന്നത്. മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ മിനിമത്തില്‍ 50 മാസം വരെ കാലായളവുള്ളവയ്ക്ക് 30 ശതമാനം വരെയും 50-100 മാസ കാലയളവുള്ള ചിട്ടികൾക്ക് 35 ശതമാനം വരെയും 100 മാസത്തിൽ കൂടുതലുള്ള ചിട്ടികളിൽ 40 ശതമാനം വരെയുമാണ് താഴ്ത്തി വിളിക്കാൻ സാധിക്കുക.

എല്ലാവരും മിനിമത്തില്‍ വിളിക്കേണ്ടതുണ്ടോയെന്ന് ആദ്യം അറിയണം. ജാമ്യ വ്യവസ്ഥകളില്‍ കൃത്യമാക്കി വെച്ച് ശാഖാ മാനേജറെ കണ്ട് ഉറപ്പാക്കിയവരും മിനിമത്തിൽവിളിച്ചെടുത്താല്‍ ലഭിക്കുന്ന തുക കൊണ്ട് ആവശ്യം നിറവേറ്റാൻ സാധിക്കുന്നവർക്കും മിനിമത്തിൽ ചിട്ടി സ്വന്തമാക്കാം. 

മൾട്ടിഡിവിഷൻ ചിട്ടി

2500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള ചിട്ടിയിൽ ആദ്യ മാസങ്ങളിൽ 30 ശതമാനം കിഴിവിൽ വിളിക്കാൻ തിരിക്കില്ലെങ്കിൽ 3,4 മാസങ്ങൾ കാത്തിരുന്നാല്‍ മിനിമത്തേക്കാൾ കുറഞ്ഞ് ചിട്ടി വിളിച്ചെടുക്കാം. അതേസമയം 100 മാസ കാലാവധിയുള്ള മൾട്ടിഡിവിഷൻ ചിട്ടിയിൽ നല്ലരീതിയില്‍ ലേലകിഴിവ് ലഭിക്കുമെന്നതിനാൽ മിനിമത്തില്‍ വിളിച്ചാലും ലാഭകരമായിരിക്കും.

60-50-40 മാസങ്ങളിലുള്ള മള്‍ട്ടിഡിവിഷന്‍ ഹ്രസ്വകാല ചിട്ടികളില്‍ മിനിമത്തില്‍ വിളിക്കുന്നതിന് പകരം ലേലം ആരംഭിക്കുന്നത് വരെ കാത്തിരിക്കാം. സാധാരണ 1 വര്‍ഷത്തിനുള്ളില്‍ തന്നെ ലേലം ആരംഭിക്കുന്നതാണ് പതിവ്.  

പ്രോക്‌സി

പ്രോക്‌സി

ലേലവുമായി ബന്ധപ്പെട്ട വാക്കാണ് പ്രോക്സി. ചിട്ടിയിൽ 2 തരം പ്രോക്‌സികളാണ് ഉള്ളത്. ചിട്ടി വിളിക്കാൻ ശാഖയിലെത്താൻ സാധിക്കാത്തവർ ശാഖ മാനേജരെ ചുമതലപ്പെടുന്നതുന്നതാണ് ഒന്നാമത്തെ പ്രോക്സി. ചിറ്റാളന്റെ അഭാവത്തിൽ മറ്റൊരാളെ നിയമിക്കുന്നതാണ് രണ്ടാമത്തേത്ത്. പ്രോക്സി നൽകിയാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

30 ശതമാനത്തില്‍ ലേലം വിളിക്കാൻ പ്രോക്‌സി കൊടുത്ത ശേഷം കെഎസ്എഫ്ഇ ശാഖയിൽ നേരിട്ട് ചെന്ന് ലേലം വിളിച്ചൊരാൾക്ക് ചിട്ടി കിട്ടയില്ലെങ്കില്‍ നല്‍കിയ പ്രോക്‌സി റദ്ദാകുകയും ചെയ്യും. ഇവിടെ വീണ്ടും പ്രോക്സി നൽകണം. ചിട്ടി മാസത്തവണ ഒരു മാസത്തിലെങ്കിലും തെറ്റിയാലും പ്രോക്സി റദ്ദാകും. ഓണ്‍ലൈൻ വഴി പണമടയ്ക്കുന്നൊരാൾ ചിട്ടി തീയതിക്ക് ഒന്നോ രണ്ടോ ദിവസം മുൻപ് പണമടയ്ക്കാൻ ശ്രദ്ധിക്കണം. 

ചിട്ടി വിളിക്കേണ്ടത് എപ്പോൾ

ചിട്ടി വിളിക്കേണ്ടത് എപ്പോൾ

ചിട്ടി ആരംഭിച്ച ശേഷം കൃത്യമായി ചിട്ടി പിന്തുടർന്നൊരാൾക്ക് ചിട്ടി ലാഭത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. ഓരോ മാസവും ചിട്ടി ലഭിക്കുന്ന വിവരങ്ങളും ലാഭ വിഹിതവും കെഎസ്എഫ്ഇയിൽ നിന്ന് എസ്എംഎസ് മുഖേന ലഭിക്കുന്നതിനാൽ അവ പരിശോധിക്കണം. 

ചിട്ടിയിൽ നിലവിൽ പോകുന്ന തുക മനസിലാക്കി ഈ തുകയിൽ വിളിച്ചെടുക്കുന്നത് ഉപകാരപ്രദമാണോയെന്ന് മനസിലാക്കുക. ചിട്ടി വിശദമായി പഠിക്കുമ്പോൾ ലാഭകരമായി സാഹചര്യമാണെങ്കിൽ വിളിച്ചെടുത്ത് കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാം. 7.5 ശതമാനം വരെ പലിശ ഇപ്പോൾ ലഭിക്കും. 

സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍

സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍

2 രീതിയിലാണ് കെഎസ്എഫ്ഇ ചിട്ടിയിൽ സ്റ്രാന്‍ഡിംഗ് ഇന്‍സ്ട്രക്ഷൻ നൽകുന്നത്. ചിട്ടി സ്ഥിര നിക്ഷേപമിട്ടൊരാൾ പലിശ അതേ ചിട്ടിയുടെ മാസത്തവണയിലേക്ക് അടയ്ക്കാൻ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ നൽകാം. ഇതോടൊപ്പം പലിശ സു​ഗമ അക്കൗണ്ടിലേക്ക് മാറ്റി സുഗമ അക്കൗണ്ടിൽ നിന്ന് ചിട്ടി അക്കൗണ്ടിലേക്ക് മാറ്റാനും നിർദ്ദേശിക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇപ്രകാരമാണ്. 10ാം തീയതിയാണ് ചിട്ടി യെങ്കില്‍ 8ാം തീയതിയെങ്കിലും സുഗമയില്‍ പണം ഉണ്ടെന്ന് ഉറപ്പുവരുത്തണം. 

ചിട്ടി മാസ അടവ്

ചിട്ടി ദിവസം രാവിലെ സുഗമ അക്കൗണ്ടിൽ നിന്ന് ആവശ്യമായ പണം ഡെബിറ്റാവുകയാണ് ചെയ്യുക. ഇതിനാൽ സു​ഗമിയിൽ ആവശ്യമായ പണം ഉറപ്പു വരുത്തണം. 11 തീയതിയാണ് സ്ഥിര നിക്ഷേപമിട്ടതെങ്കിൽ ഈ പലിശ ഉപയോ​ഗിച്ച് ചിട്ടി അടയ്ക്കുന്നവർക്ക് ചിട്ടി നഷ്ടപ്പെടും. 10 തീയതി ചിട്ടിയിലുള്ളവൊരാള്‍ക്ക് പലിശ ലഭിക്കാൻ 11ാം തീയതിയാകാം. ഈ വ്യത്യാസം ശ്രദ്ധിക്കണം. വിളിച്ചെടുത്ത ചിട്ടി മാസ അടവ് മുടങ്ങുമ്പോൾ ലേല കിവിലവ് നഷ്ടപ്പെടും.

നികുതി

നികുതി

ചിട്ടിയിൽ ചേരുന്നൊരാൾ നികുതിയെ പറ്റി അറിയണം. 18 ശതമാനം ചരക്ക് സേവന നികുതിയാണ് ചിട്ടികൾക്ക് മുകളിൽ ഈടാക്കുന്നത്. ചിട്ടിയിലെ ഫോർമാൻസ് കമ്മീഷന് മുകളിലാണ് ഈ തുക നൽകേണ്ടത്. ആദായ നികുതിയൊന്നും ചിട്ടിയിൽ ബാധകമല്ല.

എന്നാൽ ചിട്ടി വിളിച്ച് സ്ഥിര നിക്ഷേപമിടുമ്പോൾ ആദായ നികുതി വരും. കെഎസ്എഫ്ഇയിൽ നിന്നുള്ള പലിശ വരുമാനം 5,000 രൂപ കടന്നാൽ ആദായ നികുതി ഈടാക്കും. വരുമാനം പരിധി കടക്കാത്തവർ 15ജി, 15എച്ച് ഫോം സമർപ്പിച്ചാൽ നികുതി ഒഴിവാക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X