പുതിയ തലമുറ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മാറി പുത്തൻ തലമുറ നിക്ഷേപങ്ങളിലേക്ക് ചേക്കേറുകയാണ്. മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി നിക്ഷേപങ്ങളിൽ ഇക്കൂട്ടരുടെ പോർട്ട്ഫോളിയോയിലുണ്ട്. മികച്ച കമ്പനികൾ കണ്ടെത്താനും നിക്ഷേപിക്കാനും സാധിക്കാത്തവർക്ക് ഏറ്റവും മികച്ച അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. പത്തോ മുപ്പതോ കമ്പനികളിൽ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപിക്കുന്നതിനാൽ വൈവിധ്യവത്കരണം കൂടി ഇവിടെ സാധ്യമാകുന്നു. പ്രൊഷണലുകൾ കൈകാര്യം ചെയ്യുന്നതിനാൽ മ്യൂച്വൽ ഫണ്ടിൽ നഷ്ടം ബാലൻസ് ചെയ്യാനും സാധിക്കും.
ഈ ഗുണങ്ങൾ പോലെ നിശ്ചിത ലക്ഷ്യം വെച്ച് നിക്ഷേപിക്കുന്നവര്‍ക്ക് വേഗത്തിൽ നിക്ഷേപ ലക്ഷ്യം നേടാൻ സാധിക്കുന്ന മാർഗം കൂടിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എസ്ഐപി വഴി മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുന്നവർക്ക് ദീർഘകാലത്തേക്ക് നല്ല സമ്പാദ്യം മ്യൂച്വൽ ഫണ്ട് നൽകും. 10 വര്‍ഷത്തിനുള്ളില്‍ 10 കോടിയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ എങ്ങനെ നിക്ഷേപിക്കണമെന്ന് ഈ ലേഖനത്തിൽ നോക്കുന്നത്.
10 വർഷത്തിനുള്ളിൽ 10 കോടി
ചെറുപ്പക്കാരായ മോഡറേറ്റ് റിസ്‌ക് പ്രൊഫൈലുള്ള നിക്ഷേപകര്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്നാണ് ഫിനാൻഷ്യൽ പ്ലാനിംഗ് പ്ലാറ്റ്ഫോമായ ഫിൻടോ സ്ഥാപകൻ സിഎ മനീഷ് പി ഹിംഗറിന്റെ അഭിപ്രായം. ഇന്നത്തെ സാഹചര്യത്തില്‍ കണക്കാക്കിയ 10 കോടി രൂപയുടെ സ്ഥാനത്ത് 10 വര്‍ഷത്തിന് ശേഷം, 7 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിച്ചാല്‍ 20 കോടി രൂപയെങ്കിലും ആവശ്യമായി വരും.
ഇതിനായി മാസം 9 ലക്ഷം രൂപയുടെ എസ്‌ഐപി ചെയ്യേണ്ടി വരും. 2 ലാര്‍ജ് കാപ് ഫണ്ടില്‍ 3 ലക്ഷം വീതമുള്ള എസ്‌ഐപി ആരംഭിക്കാം. 10 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ 12.4 കോടി രൂപ നേടാനാകും. ഇതിനായി തിരഞ്ഞെടുക്കാവുന്ന ലാർജ് കാപ് ഫണ്ടുകളിൽ ചിലത് ക്വാണ്ട് ഫോക്കസ്ഡ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട്, , കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട് എന്നിവയാണ്.
മിഡ് കാപ്, സ്‌മോള്‍ കാപ് ഫണ്ടുകളിലും നിക്ഷേപം നടത്തണം. 1.40 ലക്ഷം രൂപ ഇക്വിറ്റി മിഡ്കാപ് ഫണ്ടില്‍ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് 12 ശതമാനം ആദായം ലഭിച്ചാല്‍ 10 വര്‍ഷം കൊണ്ട് 3.2 കോടി രൂപ നേടാനാകും. സ്‌മോള്‍ കാപ് ഫണ്ടില്‍ 1.6 ലക്ഷം രൂപയുടെ പ്രതിമാസ എസ്‌ഐപി നടത്തിയാല്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിച്ചാല്‍ 4.4 കോടി രൂപയും കണ്ടെത്താനാകും.
മിഡ് കാപ് വിഭാഗത്തില്‍ ആക്സിസ് മിഡ് കാപ് ഫണ്ടും കൊട്ടക് എമര്‍ജിംഗ് ഇക്വിറ്റി ഫണ്ടും മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളില്‍ ഉള്‍പ്പെടുന്നു. എഡല്‍വെയ്സ് സ്മോള്‍ കാപ് ഫണ്ടും കാനറ റോബെക്കോ സ്മോള്‍ കാപ് ഫണ്ട് എന്നിവ പത്ത് വർഷത്തേക്ക് നിക്ഷേപിക്കാവുന്ന ഫണ്ടുകളാണ്.
ഓപ്ഷൻ ബി
ദീർഘകാല നിക്ഷേപത്തിലൂടെ വലിയ സമ്പാദ്യമുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് എസ്ഐപി എന്നാണ് എപ്സിലോണ്‍ മണി മാര്‍ട്ട് പ്രൊഡക്ട്സ് ആന്‍ഡ് പ്രൊപ്പോസിഷന്‍ തലവൻ നിതിന്‍ റാവുവിന്റെ അഭിപ്രായം കാലാവധി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇക്വിറ്റി നിക്ഷേപത്തിലെ ചാഞ്ചാട്ടം കുറയുന്നു.
12 ശതമാനം ആദായം പ്രതീക്ഷിക്കുന്ന മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾ 5 ശതമാനം വാര്‍ഷിക പണപ്പെരുപ്പം പരഗണിച്ചാൽ 20 വര്‍ഷത്തിനുള്ളില്‍ 10 കോടി രൂപ എന്ന ലക്ഷ്യത്തിനായി പ്രതിമാസം ഏകദേശം 2 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. 10 വര്‍ഷത്തിനുള്ളില്‍ പണം ആവശ്യമുണ്ടെങ്കിൽ ഏകദേശം 5,85,000 മൂല്യമുള്ള എസ്ഐപി ആരംഭിക്കേണ്ടതുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications