വിരമിക്കാൻ തീരുമാനിച്ചാൽ ആദ്യം കണ്ടത്തേണ്ടത് മാസ വരുമാനമാണ്. പെൻഷൻ ലഭിക്കാത്തവരാമെങ്കിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗം കണ്ടെത്തണം. പലരും റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുമെങ്കിലും അതിലും കുറഞ്ഞ റിസ്കിൽ, ചെലവിൽ നിരവധി പദ്ധതികൾ ഇന്നുണ്ട്. കടമുറികളുടെ നിർമാണം, പരിപാലനം എന്നിവയും വലിയ നിക്ഷേപവും കാരണം റിയൽ എസ്റ്റേറ്റ് പലർക്കും സാധ്യമല്ല. ഇവിടെ പരിഗണിക്കാവുന്നതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി പോലുള്ളവ. 5 പദ്ധതികൾ നോക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്ഥിര വരുമാനം നല്കുന്ന ലഘു സമ്പാദ്യ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം. ത്രൈമാസത്തില്‍ മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 തീയതികളിലാണ് പലിശ വരുമാനം ലഭിക്കുന്നത്. 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 8.20 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കും. നിക്ഷേപത്തിന് 5 വര്‍ഷത്തേക്കാണ് കാലാവധി. 1 വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കല്‍ അനുവദിക്കും.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
5 വര്‍ഷ കാലയളവില്‍ മാസ വരുമാനം നേടാന്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാം. 9 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാം. 15 ലക്ഷം രൂപയാണ് ജോയിന്റ് അക്കൗണ്ടിലെ പരമാവധി നിക്ഷേപം. 7.40 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കും. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ പലിശ ലഭിച്ചു തുടങ്ങും. നികുതി ഇളവുകളൊന്നും നിക്ഷേപത്തിന് ലഭിക്കില്ല.
ബാങ്ക് സ്ഥിര നിക്ഷേപം
ബാങ്ക് സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. ആവശ്യമുള്ല കാലാവധിയിലേക്ക് നിക്ഷേപം തിരഞ്ഞെടുക്കുകയുമാകാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പലിശ വാങ്ങാം.
മ്യൂച്വല്‍ ഫണ്ട്
ദീര്‍ഘകാലത്തേക്ക് വരുമാനം ആഗ്രഹിക്കുന്നവര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ഇക്വറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് ദീര്‍ഘകാലത്തേക്ക് മികച്ച വരുമാനം ഉണ്ടാക്കും. റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ച് ലാര്‍ജ് കാപ് ഫണ്ട്, ബാലന്‍സ്ഡ് ഫണ്ട്്, മന്ത്ലി ഇന്‍കം പ്ലാന്‍ എന്നിവയില്‍ നിക്ഷേപിക്കാം. സെക്ടറല്‍ ഫണ്ട്, മിഡ്കാപ്, സ്മോള്‍ കാപ് ഫണ്ട് എന്നിവയെ ഒഴിവാക്കാം. അതോടൊപ്പം നേരത്തെ ആരംഭിച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഡെ്ബ്റ്റ് ഫണ്ടിലേക്ക് മാറ്റി സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴിയും വരുമാനം ഉണ്ടാക്കാം.
ആര്‍ബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട്
വര്‍ഷത്തില്‍ 2 തവണ പലിശ വരുമാനം ഉറപ്പാക്കാന്‍ ആര്‍ബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് സഹായിക്കും. ജനുവരി 1 നും ജൂലായ് 1 നും പലിശ ലഭിക്കും. പദ്ധതിയുടെ പലിശ നിരക്ക നാഷണല്‍ സേവിംഗ്സ് സ്കീമുമായി ലിങ്ക് ചെയ്തിട്ടുണ്ട്. സേവിംഗ്്സ്കീമിന്റെ പലിശയേക്കാള്‍ 0.35 ശതമാനം അധിക നിരക്ക് ആര്‍ബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന് ലഭിക്കും. അര്‍ധ വര്‍ഷത്തില്‍ പലിശ നിരക്ക് പരിഷ്കരിക്കും.
1,000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം. 7 വർഷമാണ് പദ്ധതിയുടെ കാലാവധി. 60-70 വയസിനടിയിലുള്ള നിക്ഷേപകര്‍ക്ക് 6 വര്‍ഷമാണ് ലോക്ഇന്‍ പിരിയഡ്. 70-80 വയസിനിടയിലുള്ള നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. 80 വയസിന് മുകളിലിലുള്ളവര്ക്ക് 4 വര്‍ഷത്തിന് ശേഷവും പിന്‍വലിക്കാം.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications