മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് പലിശ നിരക്കിലുണ്ടാകുന്ന മാറ്റം കഴിഞ്ഞ 12 മാസങ്ങളിലായി ഭവന വായ്പ എടുത്തവർ അനുഭവിക്കുകയാണ്. റിപ്പോ നിരക്ക് 2.50 ശതമാനം ഉയർന്നതോടെ ഭവന വായ്പ പലിശ നിരക്കടക്കം ഉയർന്നു. ഇഎംഐ ഉയരുകയും വായ്പ ചെലവ് കൂടാനും ഇത് കാരണമായി.
പലിശ നിരക്കുയരുന്ന സാഹചര്യത്തിന് ചെറിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കുറയ്ക്കുന്ന നടപടിയിലേക്കും കടന്നിട്ടുണ്ട്. ഐസിഐസിഐ ബാങ്കാണ് വായ്പ പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി എങ്ങനെ ഭവന വായ്പ ഭാരം കുറയ്ക്കാൻ സാധിക്കും എന്നാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
പലിശ നിരക്ക് താരതമ്യം ചെയ്യുക
ഭവന വായ്പ എടുക്കുന്നതിന് മുന്‍പ് വിവിധ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നല്കുന്ന പലിശ നിരക്കുകള്‍ താരതമ്യം ചെയ്യണം. അതോടൊപ്പം വായ്പയുമായി ബന്ധപ്പെട്ട ചാര്‍ജുകളും താരതമ്യം ചെയ്യാം. ഇത് കുറഞ്ഞ നിരക്കില്‍ പലിശ ലഭിക്കാനുള്ള അടിസ്ഥാനമായി ചെയ്യേണ്ട കാര്യമാണ്.

മികച്ച ക്രെഡിറ്റ് സ്കോര്‍
വായ്പയെടുക്കുമ്പോള്‍ ഭവന വായ്പ പലിശ നിരക്ക് കണക്കാക്കുന്നത് ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് കുറഞ്ഞ പലിശയില്‍ ഭവന വായ്പ നല്കാന് ബാങ്ക് തയ്യാറാകും. 750 ന് മുകളിലാണ് ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ കാണിക്കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ എന്നാല്‍ മികച്ച തിരിച്ചടവ് ശേഷിയാണ് കാണിക്കുന്നത്. ഇത് ബാങ്കിന് വായ്പയ്ക്ക് മുകളിലുള്ള റിസ്ക് കുറയ്ക്കും.
ഉയര്‍ന്ന തിരിച്ചടവ് കാലാവധി
ഭവന വായ്പയില്‍ ലഭിക്കുന്ന പരമാവധി ഉയര്‍ന്ന തിരിച്ചടവ് കാലാവധി തിരഞ്ഞെടുത്താല്‍ കുറഞ്ഞ ഇഎംഐ ലഭിക്കും. 9.50 ശതമാനം പലിശയില്‍ 50 ലക്ഷം രൂപ 15 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ 52,211 രൂപ ഇഎംഐ വരും. കാലാവധി 20 വര്‍ഷത്തേക്ക് നീട്ടിയാല്‍ 46,607 രൂപ മാത്രമാണ് ഇഎംഐ.
അതേസമയം, ഉയര്‍ന്ന തിരിച്ചടവ് കാലാവധി പലിശ ഇനത്തില്‍ അധിക ചെലവ് വരുത്തും.15 വര്‍ഷ കാലാവധിയില്‍ 44 ലക്ഷം വരുന്ന തിരിച്ചടവ് 20 വര്‍ഷ കാലാവധിയില്‍ 62 ലക്ഷമായി ഉയരും.
പലിശ കുറയ്ക്കാൻ ആവശ്യപ്പെടാം
വായ്പ എടുത്ത ശേഷം കൃത്യമായ തിരിച്ചടവ് നടത്തുന്നത് വഴി ക്രെഡിറ്റ് സ്കോര്‍ ഉയര്‍ന്നാല്‍ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബാങ്കിനോട് ആവശ്യപ്പെടാം. കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുമ്പോള്‍ ഇഎംഐ കുറയും.
വായ്പ റീഫിനാന്‍സ് ചെയ്യുക
നിലവില്‍ അടച്ചു കൊണ്ടിരിക്കുന്ന വായപയില്‍ ഇഎംഐ കുറയ്ക്കാന്‍ വായ്പ റീഫിനാന്‍സ് ചെയ്യുക എന്നതാണൊരു മാര്‍ഗം. കുറഞ്ഞ പലിശ ലഭിക്കുന്ന മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുക എന്നതാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്. 0.50 ശതമാനം മുതല്‍ 1 ശതമാനം വരെ പലിശ നിരക്കില്‍ വ്യത്യാസം ലഭിക്കുമ്പോള്‍ മാത്രമെ റീഫിനാന്സിംഗിലേക്ക് പോകാന്‍ പാടുള്ളൂ.
വായ്പ നേരത്തെ അടയ്ക്കുക
കയ്യില്‍ ആവശ്യത്തിന് പണമുണ്ടെങ്കില്‍ വായ്പ മുഴുവനായോ ഭാഗിമായോ നേരത്തെ അടയ്ക്കുന്നത് ഇഎംഐ ഭാരം കുറയ്ക്കാന്‍ സഹായിക്കും. 20 വര്‍ഷത്തെ വായ്പയില്‍ ബാലന്‍സ് തുകയുടെ 5 ശതമാനം വര്‍ഷത്തില്‍ അധികം അടച്ചാല്‍ വായ്പ കാലാവധി 12 വര്‍ഷമായി കുറയും.
വായ്പ കാലാവധി ഉയര്‍ത്തുക
നിലവിലുള്ള വായ്പകാരന് പലിശ നിരക്ക് വര്‍ധനവ് കാരണം ഇഎംഐ ഉയരുമ്പോള്‍ വായ്പ കാലാവധി ഉയര്‍ത്തി ഇഎംഐ നിലനിര്‍ത്താവുന്നതാണ്. തിരിച്ചടവ് മുടങ്ങാതെ താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും പലിശ കൂടുതല്‍ അടയ്ക്കേണ്ടി വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
