നിക്ഷേപത്തിന്റെ പല വഴികൾ തേടിയിട്ടും വലിയ ആദായം ലഭിക്കാത്തതിന്റെ പ്രയാസങ്ങളുള്ളവരുണ്ടാകും. ഓഹരി വിപണി തൊട്ട് ചെറിയ കുറികളിൽ വരെ നിക്ഷേപിക്കുന്നവർ ഇക്കൂട്ടത്തിൽ കാണും. എന്നാൽ പിഴയ്ക്കുന്നത് എവിടെ എന്നതാകും ചോദ്യം. നിക്ഷേപങ്ങളിൽ വിജയിച്ചവർ പിന്തുടരുന്ന തന്ത്രങ്ങളെ അറിഞ്ഞിരിക്കുക എന്നത് ഇതിൽ പ്രധാനമാണ്. ഇത്തരത്തിലുള്ള 7 നിക്ഷേപ തന്ത്രങ്ങൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ
കഴിയുന്നത് നിക്ഷേപിക്കുക
വേഗത്തിൽ നിക്ഷേപം ആരംഭിച്ചാൽ ദീർഘകാലടിസ്ഥാനത്തിൽ നല്ല നേട്ടം സ്വന്തമാക്കാൻ സാധിക്കും എന്നത് സത്യമാണ്. എന്നാൽ കഴിയുന്നത്ര വരെ നിക്ഷേപം നടത്തുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത്, കഴിയാത്ത ഘട്ടത്തിൽ നിക്ഷേപം അവസാനിപ്പിക്കാം. അടിയന്തിര ആവശ്യങ്ങൾക്കായി എമർജൻസി ഫണ്ട് തയ്യാറാക്കുക.
എല്ലാ കട ബാധ്യതകളും തീർക്കുക, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നിക്ഷേപിക്കുന്നത് ഒഴിവാക്കുക എന്നിവ നിക്ഷേപത്തിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇവ ശ്രദ്ധിച്ചാൽ വേഗത്തിൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കും.

റൂൾ ഓഫ് 72
ഒരു നിശ്ചിത വാർഷിക പലിശ ലഭിക്കുന്ന നിക്ഷേപത്തിൽ നിന്ന് പണം ഇരട്ടിയാക്കാൻ എത്ര സമയമെടുക്കുമെന്ന് നിർണയിക്കാൻ റൂൾ ഓഫ് 72 എന്നറിയപ്പെടുന്ന രീതി ഉപയോഗിക്കാം. 72 നെ പലിശ നിരക്ക് കൊണ്ട് ഹരിക്കുന്നതിലൂടെ പ്രാരംഭ നിക്ഷേപം ഇരട്ടിയാക്കാൻ എത്ര വർഷമെടുക്കുമെന്ന് കണക്കാക്കാം. ഉദാഹരണമായി 7.2 ശതമാനം പലിശ ലഭിക്കുന്ന പദ്ധതിയിൽ നിന്ന് പണം ഇരട്ടിയാകാൻ 10 വർഷമെടുക്കും.
റൂൾ 114
റൂൾ 72 നിക്ഷേപം ഇരട്ടിയാകുന്നതിനെ സൂചിപ്പിക്കുമ്പോൾ റൂൾ 114 നിക്ഷേപകന്റെ പണം മൂന്നിരട്ടിയാകാൻ വേണ്ട സമയത്തെ കണക്കാക്കുന്നു. ഇത് കണക്കാക്കൻ നിക്ഷേപത്തിന്റെ പലിശ നിരക്ക് കൊണ്ട് 114 എന്ന സംഖ്യയെ ഹരിക്കുകയാണ് വേണ്ടത്. ലഭിക്കുന്ന സംഖ്യ നിക്ഷേപം മൂന്നിരട്ടിയാകാൻ എത്ര കാലം ആവശ്യമാണെന്ന് വ്യക്തമാക്കും. ഉദാഹരണമായി 10 ശതമാനം പലിശ നിരക്കുള്ള നിക്ഷേപത്തിൽ നിന്ന് 11.4 വർഷം (114/10) കൊണ്ട് നിക്ഷേപം മൂന്നിരട്ടി വളരും.

റൂൾ 144
റൂൾ 144-ന്റെ ഉപയോഗം നിക്ഷേപകന്റെ പണം നാലിരട്ടിയായി വളരാൻ എത്ര കാലം എടുക്കുന്ന എന്ന് കാണിക്കാൻ വേണ്ടിയുള്ളതാണ്. ദീർഘകാലം നിക്ഷേപിക്കുന്നവർക്ക് ഉപകാരപ്പെടുന്ന റൂളാണിത്. തങ്ങളുടെ പണം നാലിരട്ടി വർധിക്കുന്നതിന് എത്രകാലം നിക്ഷേപം തുടരണം എന്ന് മനസിലാക്കാനാകും. ഉദാഹരണത്തിന് 1 ലക്ഷം രൂപ 10 ശതമാനം വാർഷിക പലിശ നിരക്കിൽ നിക്ഷേപിച്ചാൽ നാല് മടങ്ങ് ആദായം നേടാൻ (144/10) 14.4 വർഷം ആവശ്യമാണ്.
4% പിൻവലിക്കൽ റൂൾ
മിക്കവരും വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തിനായി മ്യൂച്വൽ ഫണ്ടുകൾ എസ്ഐപി പോലുള്ള ദീർഘകാല നിക്ഷേപങ്ങൾ തുടങ്ങാറുണ്ട്. ഇത് വിരമിക്കൽ സമയത്തേക്ക് പിൻവലിക്കാനുള്ള തന്ത്രമാണ് പലരും പയറ്റുന്നത്. ഒറ്റയടിക്ക് പിൻവലിച്ച് ഉപയോഗിക്കുമ്പോൾ പണപ്പെരുപ്പം കൂടി കണക്കിലെടുത്താൽ സമ്പാദ്യം വളരെ വേഗത്തിൽ തീർന്ന് പോകാനുള്ള സാധ്യതയുണ്ട്. ഇതിനാൽ വർഷത്തിൽ സമ്പാദ്യത്തിന്റെ 4 ശതാനം വീതം പിൻവലിക്കുകയും ബാക്കി നിക്ഷേപം തുടരുകയും ചെയ്യണം. ഇതുവഴി ജീവിത ചെലവ് നിയന്ത്രിക്കാനാകുമാകും.
തിരക്കിട്ട് നിക്ഷേപിക്കരുത്
അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിക്കുന്നതിന് മുൻപ് എവിടെയാണ് നിക്ഷേപിക്കുന്നതെന്നും നിക്ഷേപത്തെ പറ്റി പൂർണ ബോധ്യമുണ്ടായിരിക്കുകയും വേണം. നിക്ഷേപത്തിന്റെ അപകടസാധ്യത, നിക്ഷേപത്തിന്റെ പ്രകടനത്തെ സ്വാധീനിക്കുന്ന ഘടകങ്ങകൾ, പിൻവലിക്കൽ നിയന്ത്രണങ്ങൾ എന്നിവ അറിഞ്ഞ് വേണം നിക്ഷേപിക്കാൻ. നിക്ഷേപം നടത്തുന്നതിന് മുമ്പ് സമയമെടുത്ത് സ്വന്തം ഗവേഷണം ആവശ്യമാണ്. വ്യക്തിപരമായി നിക്ഷേപം മനസിലാക്കി മാത്രമെ പണം നിക്ഷേപിക്കാൻ പാടുള്ളൂ.

നിക്ഷേപം വൈവിധ്യവത്കരിക്കുക
ഒരിടത്ത് മാത്രം പണം നിക്ഷേപിച്ചാൽ ആ കമ്പനിയുടെ പ്രകടനത്തിലുണ്ടാകുന്ന വീഴ്ച നിക്ഷേപത്തെ പൂർണമായും ബാധിക്കും. ഉദാഹരണമായി അദാനി ഓഹരികൾ തന്നെ കരുതിയാൽ മതി. ഇതിന് പകരം വ്യത്യസ്‌ത ബിസിനസുകൾ, അസറ്റ് ക്ലാസുകൾ, ഭൂമിശാസ്ത്രപരമായ മേഖലകൾ എന്നിവയിൽ നിക്ഷേപിക്കുന്നത് നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കാൻ സഹായിക്കും. ചില നിക്ഷേപങ്ങൾ പ്രകടനം മോശമായാലും മറ്റ് നിക്ഷേപങ്ങൾ അവ ബാലൻസ് ചെയ്തോളും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
