പണത്തിന് പണം തന്നെ വേണമെന്ന് പറയുന്നത് പോലെ നേരായ വഴികൾ പണമുണ്ടാക്കാനും പണം ആവശ്യമാണ്. പണമുണ്ടാക്കാൻ നിക്ഷേപങ്ങളാണ് സാധാരണക്കാർക്ക് മുന്നിലുള്ള വഴി. തിരഞ്ഞെടുക്കുന്ന നിക്ഷേപങ്ങളുടെ ഗുണമനുസരിച്ച് നല്ല സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും. ചെറിയ കാലത്തിനുള്ളിൽ വലിയൊരു തുക സമ്പാദിക്കാൻ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങൾ ആവശ്യമാണ്.
നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങളാണ് ഓഹരി വിപണി നിക്ഷേപങ്ങൾ. എന്നാൽ റിസ്കെടുക്കുമ്പോൾ ഉയർന്ന വരുമാനവും ഇവ തിരികെ നൽകുന്നു. വൈവിധ്യവത്കരണത്തിലൂടെ നഷ്ട സാധ്യത കുറയ്ക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. ഉയർന്ന വരുമാനം പ്രതീക്ഷിക്കുന്നവർ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാകും ഉചിതം.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നലർക്ക് അനുയോജ്യമായവയാണ്. ഇക്വിറ്റി ഫണ്ടുകളിലെ ഉയര്‍ന്ന നഷ്ട സാധ്യത മുന്‍നിര്‍ത്തി 5-7 വര്‍ഷ കാലയളവില്‍ നിക്ഷേപിക്കുമ്പോൾ നല്ല സമ്പാദ്യമുണ്ടാക്കാൻ സാധിക്കുന്നു. എന്നാല്‍ മുൻകാല പ്രകടനം വിലയിരുത്തുകയാണെങ്കില്‍ ഹ്രസ്വകാലത്തില്‍ മികച്ച ആദായം നടത്തിയ ഫണ്ടുകളെയും കാണാന്‍ സാധിക്കും. 10,000 രൂപയുടെ മാസ എസ്‌ഐപി വഴി 3 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നേടിയ 3 മ്യൂച്വല്‍ ഫണ്ടുകളെയാണ് ചുവടെ വിശദമാക്കുന്നത്.
ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍- ഡയറക്ട് പ്ലാന്‍
2013 ജനുവരി 1നാണ് ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍ തുടങ്ങുന്നത്. 1787.29 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. സെപറ്റംബര്‍ 16നുള്ള നെറ്റ് അസറ്റ് വാല്യു 269.23 രൂപയാണ്. .57 ശതമാനം ആണ് ചെലവ് അനുപാതം. ഇത് മറ്റ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം ഫണ്ടുകളെക്കാള്‍ കുറവാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയുടെ നികുതിയിളവ് നല്‍കുന്ന ഫണ്ട് കൂടിയാണിത്.
3 വര്‍ഷത്തിനിടെ 47 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫണ്ട് രേഖപ്പെടുത്തിയത്. ഇതുപ്രകാരം 1 ലക്ഷം രൂപയുടെ നിക്ഷേപവും ഒപ്പം 10,000 രൂപയുടെ മാസ എസ്‌ഐപിയും മൂന്ന് വര്‍ഷം മുന്‍പ് ചെയ്‌തൊരാള്‍ക്ക് 10,05,531 രൂപ നേടാനായി.
ബാങ്ക് ഓഫ് ഇന്ത്യ സമോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍
4 വര്‍ഷം പൂര്‍ത്തിയാകാനിരിക്കുന്നൊരു ഫണ്ടാണ് ബാങ്ക് ഓഫ് ഇന്ത്യ സമോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍. 2018 ഡിസംബര്‍ 19ന് ആരംഭിച്ച ഫണ്ടിന് വാല്യു റിസര്‍ച്ച 5സ്റ്റാര്‍ റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. 353.51 കോടിയാണ് ഫണ്ടിന്റെ എഎംയു. നെറ്റ് അസറ്റ് വാല്യു 29.01 രൂപയാണ്. 1.12 ശതമാനമാണ് ചെലവ് അനുപാതം. ഇത് സ്‌മോള്‍കാപ് ഫണ്ടുകളില്‍ ഉയര്‍ന്ന നിരക്കാണ്.
മൂന്ന് വര്‍ഷത്തിനിടെ 43.25 ശതമാനം വാര്‍ഷിക ആദായ നിരക്കാണ് ഫണ്ട് രേഖപ്പെടുത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് 1 ലക്ഷത്തിന്റെ നിക്ഷേപത്തിനൊപ്പം 10,000 രൂപയുടെ മാസ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് 3 വര്‍ഷം കൊണ്ട് 9.45 ലകഷം രൂപ ലഭിക്കും.
കാനറ റൊബെക്കോ സ്‌മോള്‍കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍
2019 ഫെബ്രുവരിയില്‍ ആരംഭിച്ച കാനറ റൊബെക്കോ സ്‌മോള്‍കാപ് ഫണ്ടിന് വാല്യു റിസര്‍ച്ച് 5സ്റ്റാര്‍ റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. കാനറ റൊബെക്കോ സ്‌മോള്‍കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍ കൈകാര്യം ചെയ്യുന്ന ആസ്തി 3455 കോടി രൂപയാണ്. 26.9 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു. .47 ശതമാനമാണ് ചെലവ് അനുപാതം.
മൂന്ന് വര്‍ഷം മുന്‍പ് 1 ലക്ഷം രൂപയുടെ നിക്ഷേപത്തിനൊപ്പം 10,000 രൂപയുടെ മാസ എസ്‌ഐപി ചെയ്‌തൊരാള്‍ക്ക് 9.82 ലക്ഷം രൂപ ലഭിച്ചു. 45.46 ശതമാനമാണ് മൂന്ന് വര്‍ഷത്തെ ആദായ നിരക്ക്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications