വിരമിച്ചാലും ജീവിക്കണം. ചെലവിന് പണം ആവശ്യമാണ്. വിരമിക്കല്‍ കാലത്തേക്ക് അടക്കുന്നൊരാളെ അലട്ടുന്ന ചിന്തയിതാണ്. വിരമിച്ച ശേഷം എങ്ങനെ സ്ഥിര വരുമാനം ലഭിക്കുമെന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, നാഷണല്‍ പെന്‍ഷന്‍ സ്‌കീം എന്നി ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് വിരമിക്കല്‍ കാലത്ത് നല്ലൊരു തുക ഇവ നല്‍കും.
ഈ തുക വഴി സ്ഥിര വരുമാനം ഉറപ്പക്കുകയും നാളത്തേക്ക് കരുതുകയും വേണം. അടുത്ത 20-30 വര്‍ഷ കാലം ശമ്പളമില്ലാതെയാണ് ജീവിക്കേണ്ടതെന്നതിനാല്‍ ഇക്കാലയളവിലെ ചെലവുകളെ നേരിടാന്‍ സാധിക്കുന്നത്രയും തുകയായിരിക്കണമിത്.
ജീവിത ചെലവുകളും ആരോഗ്യ ചെലവുകളും ഉയരുന്ന കാലത്ത് ഇതിന് അനുസരിച്ച് ഈ തുക രണ്ട് തരത്തില്‍ നിക്ഷേപിക്കണം. സ്ഥിര വരുമാനം ലഭിക്കുന്ന തരത്തിലും വളരുന്ന നിക്ഷേപമായും പണത്തെ വിന്യസിക്കണം. ഇത്തരത്തിൽ മാസത്തിൽ 40,000 രൂപ ലഭിക്കാൻ എവിടെ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം.
എങ്ങനെ 40,000 രൂപ കണ്ടെത്താം
സ്ഥിര വരുമാന പദ്ധതികളിൽ നിക്ഷേപിക്കുകയാണ ഇതിനുള്ള മാർഗം. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം, പ്രധാനമന്ത്രി വയവന്ദൻ യോജന, പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം എന്നിവയിൽ നിക്ഷേപിക്കാം. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം.
1,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് 5 വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. 7.4 ശതമാനം പലിശ നിരക്കിൽ 15 ലക്ഷമാണ് നിക്ഷേപിക്കാൻ സാധിക്കുക. പങ്കാളികൾ ഒന്നിച്ച് നിക്ഷേപിച്ചാൽ 15 ലക്ഷം വീതം നിക്ഷേപിക്കാം. ഇതുവഴി 2.2 ലക്ഷം വാർഷിക വരുമാനം ലഭിക്കും.
പലിശ വരുമാനം
പ്രധാനമന്ത്രി വജ വന്ദന്‍ യോജന സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിന് സമാനമായ പദ്ധതിയാണ്. 60 വയസാണ് പദ്ധതിയില്‍ ചേരാനുള്ള പ്രായ പരിധി. 7.4 ശതമാനമാണ് പലിശ നിരക്ക്. 15 ലക്ഷം രൂപ എന്ന പരിധി ഇവിടെയും ഉണ്ട്. പങ്കാളികൾ ചേർന്ന് 15 ലക്ഷം വീതം നിക്ഷേപിച്ചാൽ 2.2 ലക്ഷം വരെ വാര്‍ഷിക വരുമാനം ലഭിക്കും.
ഇത്തരത്തിൽ രണ്ട് പദ്ധതികളില്‍ നിന്നുമായി 4.4 ലക്ഷം രൂപ വര്‍ഷത്തില്‍ പലിശ വരുമാനം ലഭിക്കും. ഇതുപ്രകാരം 35,000- 36,000 രൂപ വരെ മാസത്തിൽ ലഭിക്കും.
പോസ്റ്റ് ഓഫീസ് നിക്ഷേപം
മാസ വരുമാനം ലഭിക്കുന്ന പദ്ധതികളിൽ മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. പദ്ധതിയിൽ 4.5 ലക്ഷം രൂപ വരെ പരമാവധി നിക്ഷേപിക്കാം. പങ്കാളികൾക്ക് സംയുക്ത അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 6.6 ശതമാനം പലിശ നിരക്കിൽ 4.5 ലക്ഷം നിക്ഷേപിച്ചാൽ വര്‍ഷത്തില്‍ 29,000-30,000 രൂപ വരെ ലഭിക്കും. 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ 59,000- 60,000 രൂപ വരെ ലഭിക്കും.
ആകെ നിക്ഷേപം
മൂന്ന് പദ്ധതികളിൽ ഒരാൾ 15 ലക്ഷവും പ്രധാനമന്ത്രി വയവന്ദൻ യോജനയിൽ 15 ലക്ഷവും പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ 4.5 ലക്ഷവും നിക്ഷേപിച്ചാൽ 34.5 ലക്ഷം നിക്ഷേപിക്കേണ്ടി വരും. പങ്കാളികൾ ചേർന്ന് നിക്ഷേപം നടത്തുമ്പോൾ മാസത്തിൽ 39,475 രൂപയോളം മാസത്തിൽ ലഭിക്കും.
ഇതിനൊപ്പം പണപ്പെരുപ്പത്തെ നേരിടാന്‍ പറ്റുന്ന, ദീർഘകാല നിക്ഷേപങ്ങളും നോക്കേണ്ടതുണ്ട്. ചെറിയ ശതമാനം തുക ഇവിടേക്ക് മാറ്റണം. ലാര്‍ജ്കാപ് ഫണ്ട്, അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്, ഡൈനമിക് അലോക്കേഷന്‍ ഫണ്ട്, ഫ്‌ളക്‌സി കാപ് ഫണ്ട് എ്‌ന്നിവ പരിഗണിക്കാം.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications