ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കോടികൾ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ സാധാരണക്കാരും. എന്നാൽ വരവു ചെലവുകൾ പലപ്പോഴും സാധാരണക്കാർക്ക് അവരുടെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല. ഒരു വ്യക്തി ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ അയാളുടെ ബാങ്ക് അക്കൗണ്ടിൽ 51 കോടി രൂപ വേണമെന്ന് ആഗ്രഹിച്ചാലും അതിനു സാധിക്കുമോ? കൃത്യമായ സാമ്പത്തിക പ്ലാനിംഗുള്ള വ്യക്തിക്ക് ഈ ലക്ഷ്യത്തിലേക്ക് തീർച്ചയായും എത്തിച്ചേരാം. അതിനു എസ്.ഐ.പി വഴി നിക്ഷേപിക്കുന്നതാണ് നല്ലത്.
23 വയസ്സുള്ള ഒരു പെൺകുട്ടി പ്രതിമാസം 60,000 രൂപ സമ്പാദിക്കുകയും അതിൽ നിന്ന് 22,000 രൂപ സമ്പാദ്യത്തിലേക്ക് മാറ്റുകയും ചെയ്താൽ വലിയ നേട്ടങ്ങൾ ഉറപ്പാക്കാം. സമ്പാദ്യത്തിലേക്ക് സ്ഥിരമായി നിക്ഷേപിക്കുകയും ഓരോ വർഷവും ആ തുക വർദ്ധിപ്പിക്കുകയും ചെയ്താൽ 60 വയസ്സ് ആകുമ്പോഴേക്കും ഏതൊരു വ്യക്തിക്കും കോടികൾ സമ്പാദിക്കാൻ സാധിക്കും.
ഇവിടെ നിക്ഷേപം തുടങ്ങുമ്പോൾ പ്രതിമാസ എസ്.ഐ.പി 22,000 രൂപയാണ്. എന്നാൽ ഓരോ വർഷവും ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവുമ്പോൾ ആ തുകയും നിക്ഷേപത്തിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക. ഇത് സമ്പാദ്യം കൂടുതൽ വളരാൻ സഹായിക്കും. ഇത്തരത്തിൽ നിക്ഷേപിച്ചാൽ 37 വർഷം കൊണ്ട് നിങ്ങളുടെ സമ്പാദ്യം ഒരു വലിയ കോർപ്പസാക്കി മാറും. വിശദമായി അറിയാം.

- നിക്ഷേപം ആരംഭിച്ച ഒന്നാം വർഷം പ്രതിമാസം 22,000 രൂപയാണ് എസ്.ഐ.പി നിക്ഷേപം. ഒരു വർഷം കൊണ്ട് നിക്ഷേപിക്കുന്ന തുക 2,64.000 രൂപയാണ്. എന്നാൽ 12% പലിശ കണക്കാക്കിയാൽ 17,805 രൂപ ലഭിക്കും. അതായത് മൊത്തം നേട്ടം 2,81,805 രൂപയായി വളരും.
- നിക്ഷേപിച്ച് പത്താം വർഷമാകുമ്പോൾ പ്രതിമാസ നിക്ഷേപ തുക 51,875 രൂപയായി വർദ്ധിക്കുന്നു. ഇവിടെ ഈ 10 വർഷം കൊണ്ട് കൂട്ടുപലിശയുടെ ശക്തിയിൽ മൊത്തം നേട്ടം 74,23,518 രൂപയായി വളരുന്നു.
- 20-ാം വർഷത്തിൽ പ്രതിമാസ എസ്.ഐ.പി 1,34,550 ആയി ഉയരുന്നു. ഇവിടെ 20 വർഷം കൊണ്ട് നിക്ഷേപം 4,37,55,174 രൂപയായി വളരുന്നു.
- 30-ാം വർഷമാകുമ്പോൾ പ്രതിമാസ എസ്.ഐ.പി 3,48,988 രൂപയാവുന്നു. അതായത് നിക്ഷേപത്തിന്റെ മൊത്തം നേട്ടം 19,43,50,719 രൂപയാവും.
- 37 വർഷം എത്തുമ്പോൾ പ്രതിമാസ എസ്.ഐ.പി 6,80,079 രൂപയാവും. ഈ സമയം നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കുന്ന സമയം എത്തും. അപ്പോൾ മൊത്തം നിക്ഷേപവും വളർന്ന് 51,39,39,722 രൂപ കോർപ്പസായി വളരും. ഇത് 51 കോടി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നു.
ആർ.ഡി VS എസ്.ഐ.പി- എല്ലാ മാസവും 6000 രൂപ നിക്ഷേപിച്ചാൽ ഏത് സ്കീം ലക്ഷങ്ങൾ പലിശ നൽകും?
നിക്ഷേപകർക്കുള്ള പാഠങ്ങൾ
1. നേരത്തെ നിക്ഷേപിക്കുക: നിക്ഷേപം നേരത്തെ ആരംഭിച്ചാൽ കൂട്ടു പലിശയുടെ നേട്ടം ഉറപ്പാക്കാം. 23 വയസ്സ് മുതൽ ആരംഭിച്ചാൽ കൃത്യം 37 വർഷം കൊണ്ട് നിങ്ങളുടെ റിട്ടയർമെന്റ് കാലമാവുന്നു.
2. സ്ഥിരത പുലർത്തുക: വിപണി സാഹചര്യങ്ങളിൽ തളരാതിരിക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിനു വേണ്ടി കൃത്യമായി നിക്ഷേപിക്കുക. ദീർഘകാല നിക്ഷേപങ്ങൾ ആകർഷകമായ നേട്ടം ഉറപ്പാക്കും.
3. കാലക്രമേണ നിക്ഷേപ തുക വർദ്ധിപ്പിക്കുക: ഓര വർഷത്തിലും നിങ്ങളുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായാൽ അതിനനുസരിച്ച് നിക്ഷേപ തുക ഉയർത്തുക. ഇത് നിക്ഷേപ തുക വർദ്ധിക്കാൻ കാരണമാവും.
4. ശരിയായ മാർഗ്ഗനിർദ്ദേശം തേടുക: നിങ്ങൾക്ക് അനുയോജ്യമായ ഫണ്ടുകൾ തിരിച്ചറിയാനും നിക്ഷേപ തന്ത്രങ്ങൾ പഠിക്കാനം ഒരു സാമ്പത്തിക ഉപദേഷ്ടാവിനോട് സഹായം തേടാം. ഇതിലൂടെ ശരിയായ നിക്ഷേപ മാർഗം കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ വരവ് തുകക്ക് അനുസരിച്ച് മാത്രം നിക്ഷേപ തുക മാറ്റി വെക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
