വീടിനോട് ചേർന്ന് ഉപയോഗിക്കാത്ത മുറിയോ താമസിക്കാതിരിക്കുന്ന വീടുകളോ വലിയ വരുമാന സാധ്യതകളാണ് നൽകുന്നത്. പഴയകാല വാടക രീതിയിൽ നിന്ന് മാറി ഹോസ്പിറ്റാലിറ്റി രംഗത്തേക്കും സാധാരണക്കാരെ എത്തിക്കുന്ന ബിസിനസ് സാധ്യതകൾ ഡിജിറ്റൽ കാലത്തുണ്ട്. ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് മേഖലകളിലൊന്നാണ്.
ഓരോ രണ്ട് സെക്കന്റിലും ഈ മേഖലയില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു. റിസോര്‍ട്ട്, ഹോട്ടല്‍, ഹോസ്റ്റല്‍, നൈറ്റ് ക്ലബ് തുടങ്ങിയവയ്ക്കൊപ്പം ഈ രംഗത്ത് നിങ്ങളുടെ ഒരു മുറി എങ്ങനെ വരുമാനം നൽകുമെന്ന് നോക്കാം.
വലിയ മുതല്‍ മുതല്ക്കുള്ള ബിസിനസിലേക്ക് പോകാതെ സ്വന്തം വീട്ടിലുള്ള അധിക മുറി ഉപയോഗിച്ച വീട് ഉപയോഗിച്ചോ ഹോസ്പ്പിറ്റാലിറ്റി മേഖലയുടെ ഭാഗമാകാം. ഇതിന് ഓണ്‍ലൈന്‍ റെന്റല്‍ മാര്‍ക്കറ്റ് പ്ലേസ് ആയ എയര്‍ബിഎന്‍ബിയാണ് സഹായകമാകുന്നത്. താമസ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ഓൺലൈൻ മാർക്കറ്റ് പ്ലേസാണ് എയർബിഎൻബി.
അമേരിക്കൻ കമ്പനിയായ എയർബിഎൻബി പ്രാഥമികമായി ഹോംസ്റ്റേകൾ,ടൂറിസം എന്നിവ അടിസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. എയര്‍ബിഎന്‍ബി വഴി യാത്രക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഒരുക്കാം. ഇതിനായി എയര്‍ബിഎന്‍ബിയില്‍ ഹോസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. ഈയൊരു ബിസിനസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ.
നിയമങ്ങൾ
ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഹോസ്പ്പിറ്റാലിറ്റി ബിസിനസ് ആരംഭിക്കുന്നതിന് ചില നിയമ വശങ്ങള് അറിഞ്ഞിരിക്കേണ്ടതുണ്ട്. താമസ സൗകര്യം നല്കുന്നവര് ചെക്ക് ഇന്‍, ചെക്ക് ഔട്ട് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഗസറ്റ് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതുണ്ട്. 1946 ലെ രജിസ്ട്രേഷന് ഓഫ് ഫോറിനേഴ്സ് ആക്ട്സ ഫോറിനേഴ്സ് ആക്ട് എന്നിവ പ്രകാരം വിദേശികളെ സ്വീകരിക്കാന്‍ ബ്യൂറോ ഓഫഉ് ഇമിഗ്രേഷനില്‍ ഫോം-സി സമര്‍പ്പിക്കണം. ഇതിനൊപ്പം ഓക്യുേപഷന് ടാക്സ്, ചരക്ക് സേവന നികുതി, ഇന്‍കം ടാക്സ് എന്നിവ അടയ്ക്കണം.
സാധ്യത പരിശോധിക്കുക
എയര്ബിഎന്ബിയിലേക്ക് പോകുന്നതിന് മുൻപ് നിങ്ങളുടെ പ്രദേശത്ത് ഇത്തരമൊരു ബിസിനസിന്റെ സാധ്യത പരിശോധിക്കണം. ഇതിനായി നിങ്ങലുടെ പ്രദേശത്ത് എയര്‍ബിഎന്‍ബി സൗകര്യം നല്‍കുന്നയിടങ്ങള്‍ ആപ്പ് വഴി അറിയാം. ടൂറിസം സാധ്യതകളുള്ളയിടങ്ങളാണെങ്കിൽ സാധ്യതയുള്ളയിടമാണ്. എത്ര തുകയ്ക്ക് ഏതൊക്കെ സൗകര്യങ്ങളാണ് മറ്റുള്ളവര്‍ നല്‍കുന്നതെന്ന് മനലസിലാക്കാം. അതിന് അനുസരിച്ച് സ്വന്തം ഇടം ഒരുക്കാനും എത്ര ലാഭം നേടാം എന്നിവയെ പറ്റി അടിസ്ഥാന ധാരണയുണ്ടാക്കാനും സാധിക്കും.
സമഗ്ര ബജറ്റ്
കയ്യിലുള്ള സ്ഥലം താമസയോഗ്യമാക്കാനുള്ള ചെലവ് ആണ് ഇവിടെ മൂലധനമായി വരുന്നത്. ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങള്‍, മറ്റു അത്യാവശ്യങ്ങള്‍, വൈഫൈ സൗകര്യം, അടുക്കള സൗകര്യങ്ങള്‍, ബാത്ത്റൂം സൗകര്യങ്ങൾ എന്നിവ മികച്ച രീതിയിൽ തന്നെ നൽകണം. ഉപഭോക്താക്കളെ അടുപ്പിക്കുന്നതും സംതൃപ്തി നൽകുന്നതുമായ സേവനങ്ങളാണ് ആവശ്യം. ആവശ്യമായവ സൗകര്യങ്ങൾ ചിട്ടപ്പെടുത്തി ഇതിനുള്ള തുക കണ്ടെത്തണം. ഇതിനൊപ്പം എയര്‍ബിന്‍ബി ഈടാക്കുന്ന സര്‍വീസ് ചാര്‍ജും സ്വന്തം സ്ഥലം ഓരോ തവണയും വൃത്തിയാക്കുന്നതിനുള്ള ചെലവും കാണണം.
എയർബിഎൻബി പ്രൊഫൈൽ
ബിസിനസുമായി മുന്നോട്ട് പോകുമ്പോൾ എയര്‍ബിഎന്‍ബിയില്‍ പ്രൊഫൈല്‍ തയ്യാറാക്കേണ്ടതുണ്ട്. മികച്ച ചിത്രങ്ങളും സവിശേഷതകളും ഉള്പ്പെടുത്തിയുള്ളവയാകണം പ്രൊഫൈൽ ഇതിൽ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ഉപയോഗപ്പെടുത്തിയുള്ള ചിത്രങ്ങൾ ഉൾപ്പെടുത്താം. അന്വേഷണങ്ങളോടുള്ള പെട്ടന്നുള്ള പ്രതികരണം എയർബിഎൻബിയിൽ അത്യാവശ്യമാണ്. ഗസ്റ്റ് ഫ്രണ്ട്ലി സൗകര്യമാണ് എയര്‍ബിഎന്‍ബിയുടെ പ്രത്യേകത. ഇതിനോട് ചേർന്ന് നിന്നുള്ള സർവീസ് ഒരുക്കണം.
മികച്ച റിവ്യു ഭാവിയിലേക്കുള്ള ബിസിനസിന് അനിവാര്യമാണ്. ഇതോടൊപ്പം തുടർച്ചയായ അന്വേഷണങ്ങളെ എഫ്എക്യു രീതിയിൽ നല്‍കുന്നത് ബുക്കിംഗുകൾ എളുപ്പമാക്കും. ബിസിനസ് നടത്തികൊണ്ടിരിക്കുമ്പോള്‍ ബിസിനസ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. കറന്റ അക്കൗണ്ട ഉപയോഗിക്കുന്നത് വഴി ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. പ്രത്യേക അക്കൗണ്ട് ഉണ്ടാകുന്നത് ചെലവും വരവും ക്യത്യമായി വിലയിരുത്താന്‍ ഉപകാരപ്പെടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications