ബാങ്കുകളിലേ സേവിംഗ്സ് അക്കൗണ്ടുകളിലേയും സ്ഥിര നിക്ഷേപങ്ങളുടേയുമെല്ലാം പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിലുള്ളത് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ഈ സാഹചര്യത്തില്‍ അതിനേക്കാള്‍ കൂടുതല്‍ ആദായം
ബാങ്കുകളിലേ സേവിംഗ്സ് അക്കൗണ്ടുകളിലേയും സ്ഥിര നിക്ഷേപങ്ങളുടേയുമെല്ലാം പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിലുള്ളത് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ഈ സാഹചര്യത്തില്‍ അതിനേക്കാള്‍ കൂടുതല്‍ ആദായം ലഭിക്കുന്ന മറ്റ് നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണെന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്.
എസ്ബിഐ സേവിംഗ്സ് അക്കൗണ്ട്
രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയില്‍ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിലവില്‍ സേവിംഗ്സ് അക്കൗണ്ടില്‍ ലഭിക്കുന്നത് 2.70 പലിശ നിരക്ക് മാത്രമാണ്. റിസ്ക് സാധ്യത വര്‍ധിപ്പിക്കാതെ കൂടുതല്‍ പലിശ നിരക്ക് ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളെക്കുറിച്ച് എസ്ബിഐ ഉപയോക്താക്കളും ആലോചിക്കുന്നുണ്ടാകും. അത്തരം ഒരു എസ്ബിഐ ഉപയോക്താവാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കാന്‍ എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട് തെരഞ്ഞെടുക്കാം.
എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടുകള്‍
എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടുകള്‍ എന്താണ് പ്രത്യേകത എന്നല്ലേ? മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീം (എംഒഡിഎസ്) ആയി ബന്ധിപ്പിച്ചിട്ടുള്ളവായണ് എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടുകള്‍. ഈ എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടില്‍ ഒരു നിശ്ചിത തുകയ്ക്ക് മേലെ നിക്ഷേപം എത്തിയാല്‍ അത് ടേം ഡെപ്പോസിറ്റുകളിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുക. 1000ന്റെ ഗുണനങ്ങളായാണ് തുക ടേം ഡെപ്പോസിറ്റിലേക്ക് മാറ്റുക. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയായിരിക്കും ഈ ടേം ഡെപ്പോസിറ്റുകളുടെ നിക്ഷേപ കാലാവധി.
വായ്പയ്ക്കായി അപേക്ഷിക്കാം
എംഒഡി നിക്ഷേപത്തിന്മേല് അക്കൗണ്ട് ഉടമയ്ക്ക് വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കുന്നമെന്നതും ഇതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഫ്ളെക്സി ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായി എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടിലും നിശ്ചിത പരിധിയ്ക്ക് മുകളില്‍ വരുന്ന തുക സ്ഥിര നിക്ഷേപമായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഇനി സേവിംഗ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുകയില്‍ കുറവുണ്ടായാല്‍ സ്ഥിര നിക്ഷേപത്തില്‍ ആ തുക തിരികെ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. അങ്ങനെ സേവിംഗ്സ് അക്കൗണ്ടില്‍ ആവശ്യമായി നിശ്ചിത ബാലന്‍സ് തുക എപ്പോഴും നിലനിര്‍ത്തുവാനും സാധിക്കും.
ആര്‍ക്കൊക്കെ എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട് ആരംഭിക്കാം?
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സാധുതയുള്ള കെവൈസി രേഖകള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. സ്വന്തം പേരില്‍ മാത്രമോ, ജോയിന്റ് ആക്കൗണ്ട് ആയോ നിക്ഷേപം ആരംഭിക്കാം. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട് നിക്ഷേപ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
മറ്റ് സേവനങ്ങള്‍ എന്തെല്ലാം?
എടിഎം കാര്‍ഡ് സേവനങ്ങള്‍, മൊബൈള്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എസ്എംഎസ് സേവനം, വായ്പാ സൗകര്യം തുടങ്ങിയ സേവനങ്ങളും എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എംഒഡിയിലേക്ക് കൈമാറുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ തുക പരിധി 35,000 രൂപയാണ്. ഒറ്റത്തവണ എംഒഡിയിലേക്ക് മാറ്റുവാന്‍ സാധിക്കുന്ന തുക 10,000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ്.
ചെക്ക് ലീഫുകളും പാസ്ബുക്കും
ഒരു സാമ്പത്തീക വര്‍ഷത്തില്‍ 25 സൗജന്യ ചെക്കുകള്‍ ഉപയോക്താവിന് അനുവദിക്കും. അക്കൗണ്ടിലെ പാദവാര്‍ഷിക ബാലന്‍സ് തുകയുടെ ശരാശി കണക്കാക്കി അതിനനുസൃതമായ ചാര്‍ജ് ഈടാക്കിക്കൊണ്ടായിരിക്കും അധിക ചെക്കുകള്‍ ഉപയോക്താവിന് ഇഷ്യൂ ചെയ്യുക. എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടിലൂടെ മറ്റ് അക്കൗണ്ടുകളിലേക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേന ഇടപാടുകള്‍ നടത്താവുന്നതാണ്. എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്ന പരമാവധി ബാലന്‍സ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഇടപാടുകള്‍ രേഖപ്പെടുത്തുന്നതിനായി ഒരു പാസ് ബുക്ക് ഉപയോക്താവിന് നല്‍കും. ഒറിജിനല്‍ പാസ് ബുക്ക് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പുതിയ പാസ് ബുക്കിനായി അപേക്ഷിക്കാം. ഇതിനായി ബാങ്ക് ചാര്‍ജ് ഈടാക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications