മകളുടെ ഭാവിയെ പറ്റി ഉത്കണ്ഠയുള്ള രക്ഷിതാക്കളാണെങ്കിൽ മക്കളുടെ ഉന്നത വിദ്യാഭ്യാസം, ജീവിതം എന്നിവയ്ക്കായി നല്ല തുക സമ്പാദിച്ചു വെയ്ക്കും. കുട്ടികളുടെ വളർച്ചയ്ക്കൊപ്പം സമ്പാദ്യവും വളർന്നാൽ മാത്രമെ ഭാവിയിലേക്ക് ആവശ്യമായ പണം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ.
ദിവസവും ചെറിയ തുക നീക്കിവെയ്ക്കുന്നവർക്ക് പോലും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്ന പദ്ധതി ഇന്ന് വിപണിയിലുണ്ട്. നിക്ഷേപങ്ങളെ പറ്റി വ്യക്തമായ ധാരണയില്ലാത്തതാണ് പലർക്കും നിക്ഷേപം സാധിക്കാത്തതിന് കാരണം. വർഷത്തിൽ കുറഞ്ഞത് 250 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്ന മകളുടെ ഭാവിക്കായി തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതിയിലൊന്നാണ്. പെണ്മകളുടെ ഭാവിക്കായി പണം സമ്പാദിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്നൊരു പദ്ധതിയാണിത്. 1 വയസ് മുതല്‍ 10 വയസിനുള്ളില്‍ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ടെടുക്കാം.

പൂര്‍ണമായും റിസ്ക് ഒഴിഞ്ഞ പദ്ധതിയില്‍ 15 വര്‍ഷം നിക്ഷേപിക്കാന്‍ സാധിക്കും. അക്കൗണ്ടെടുത്ത് 21-ാം വര്‍ഷം നിക്ഷേപം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്ന സമയത്ത് നിക്ഷേപത്തില്‍ നിന്ന് 50 ശതമാനം തുക പിന്‍വലിക്കാം.
പലിശ നിരക്ക്
സുകന്യ സമൃദ്ധി യോജനയില്‍ 8 ശതമാനം പലിശ നിരക്കാണ് നിലവില്‍ നല്‍കുന്നത്. പലിശ ത്രൈമാസത്തില്‍ അനുവദിക്കും. നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് ഏപ്രില്‍ മുതല്‍ ജൂണ്‍ മാസത്തിലേക്കുള്ളതാണ്. സാമ്പത്തിക വര്‍ഷത്തില്‍ ഓരോ ത്രൈമാസത്തിലും പലിശ നിരക്ക് അവലോകനം ചെയ്യും.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 40 അടിസ്ഥാന നിരക്ക് പലിശയില്‍ ഉയര്‍ത്തി. നേരത്തെ 7.60 ശതമാനമായിരുന്നു പലിശ നിരക്ക്. പലിശ നിരക്ക് മാറുന്നതിന് അനുസരിച്ച് അതാത് സമയങ്ങളിലെ പലിശ ലഭിക്കും.
കാല്‍ക്കുലേറ്റര്‍
പെണ്‍കുട്ടി ജനിച്ചയുടനെ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ടെടുക്കാം. ഇങ്ങനെ അക്കൗണ്ടെടുത്ത വ്യക്തി 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 14 വയസ്് തികയുന്നത് വരെ നിക്ഷേപിക്കണം. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ വര്‍ഷത്തില്‍ 1.20 ലക്ഷം രൂപയാണ് നിക്ഷേപമായി സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലെത്തുക.
പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ 50 ശതമാനം തുക പിന്‍വലിച്ചില്ലെങ്കില്‍ കാലാവധിയില്‍ 51,03,707 രൂപ ലഭിക്കും. 18 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിന് 21 വര്‍ഷ കാലയളവില്‍ ലഭിക്കുന്ന പലിശ 33,03,707 രൂപയാണ്. പലിശ നിരക്ക് ഓരോ ഘട്ടത്തിലും മാറുന്നതിനാല്‍ 7.60 ശതമാനം പലിശ നിരക്കിലാണ് ഈ കണക്ക് കൂട്ടല്‍ തയ്യാറാക്കിയത്.
ആദായ നികുതി ഇളവ്
സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷമായതിനാല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂര്‍ണമായും നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം പലിശ വരുമാനത്തിനും കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണമായും നികുതി ഇളവ് ലഭിക്കും.
എങ്ങനെ അക്കൗണ്ടെടുക്കാം
10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.
ഒരു കുട്ടിയുടെ പേരില്‍ ഒരു സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇളവുണ്ട്. വര്‍ഷത്തില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 250 രൂപയാണ്. 1.5 ലക്ഷം രൂപ വരെ പ്രതിവര്‍ഷം നിക്ഷേപിക്കാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications