നിക്ഷേപകർക്ക് മുന്നിൽ നിരവധി അവസരങ്ങളുണ്ടെങ്കിലും എല്ലാതരം നിക്ഷേപങ്ങളും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. റിസ്കെടുക്കാനുള്ള ശേഷി നിക്ഷേപത്തിൽ പ്രധാനഘടകമാണ്. സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർ വിപണി ഇടിയുമ്പോഴുണ്ടാകുന്ന നഷ്ട സാധ്യത കൂടി പരിഗണിക്കണം. റിസ്കെടുക്കാൻ സാധിക്കാത്തവർക്ക് പരമ്പരാഗത നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് പദ്ധതികളും തിരഞ്ഞെടുക്കാവുന്നതാണ്.
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളിൽ വ്യത്യസ്ത ലക്ഷങ്ങൾക്കുള്ള നിക്ഷേപങ്ങളുണ്ട്. ഇത്തരത്തിൽ പെട്ടന്ന് നല്ലൊരു തുക ആവശ്യമുള്ളൊരാൾക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം തീരഞ്ഞെടുക്കാം. ഈ പദ്ധതി പ്രകാരം പ്രകാരം നിക്ഷേപകന് 3 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നേടാന്‍ സാധിക്കും. പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് ആദ്യം കടക്കാം.
പദ്ധതി വിശദാംശങ്ങൾ
രാജ്യത്ത് ഏത് പോസ്റ്റ് ഓഫീസ് വഴിയും ഏതൊരാൾക്കും ചേരാൻ പറ്റുന്ന പദ്ധതിയാണിത്. പ്രായ പരിധി വ്യത്യാസങ്ങളില്ല. 10 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം പേരിലും മറ്റുള്ളവർക്കായി രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഒരാൾക്ക് ഒന്നിൽ കൂടുതൽ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാനാകും.
1,000 രൂപ മാത്രമാണ് നിക്ഷേപം ആരംഭിക്കാൻ ആവശ്യമായ തുക. പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിട്ടുമില്ല. 100 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപം ഉയർത്താം.
പലിശ നിരക്ക് പരിശോധിക്കുകയാണെങ്കിൽ സ്ഥിര നിക്ഷേപ കാറ്റഗറിയിൽ പൊതുമേഖലാ ബാങ്കുകളെക്കാൾ പലിശ നൽകുന്നുണ്ട്. 1, 2, 3, 5 വർഷങ്ങളിലായാണ് നിക്ഷേപം സ്വീകരിക്കുക. 1,2,3 വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും 5 വർഷത്തെ നിക്ഷേപത്തിന് 6.70 ശതമാനവും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്കും ഇതേ നിരക്കാണ് ലഭിക്കുക.
5 വർഷ കാലാവധിയിൽ പോസ്റ്റ് ഓഫീസ് ടെെം ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും.
കാൽക്കുലേറ്റർ
ഇതിനായി പോസ്റ്റ് ഓഫീസില്‍ ഒരു ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കണം. ഒറ്റത്തവണയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. അക്കൗണ്ടില്‍ 8.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. മൂന്ന വര്‍ഷത്തേക്ക് 5.5 ലക്ഷം രൂപയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതുപ്രകാരം മൂന്ന് വര്‍ഷ കാലാവധിക്ക് ശേഷം 10,01,358 രൂപ ലഭിക്കും. 1,51,358 രൂപയാണ് പലിശയായി ലഭിക്കുന്നത്.
നിക്ഷേപം 5 വര്‍ഷം നീട്ടിയാല്‍ 11,16,957 രൂപ ലഭിക്കും. 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധിയെങ്കിലും 18 മാസത്തേക്ക് നീട്ടാൻ സാധിക്കും. ഇതുപ്രകാരം 6 വര്‍ഷത്തേക്ക് നീട്ടിയാല്‍ 11,76,668 രൂപ ലഭിക്കും. 3,29,668 രൂപയാണ് പലിശ ഇനത്തില്‍ ലഭിക്കുന്നത്.
നേരത്തെ പിൻവലിക്കൽ
നിക്ഷേപം ആരംഭിച്ച് 6 മാസത്തിന് ശേഷം മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. 6 മാസത്തിനും 1 വർഷത്തിനും ഇടയിൽ പിൻവലിച്ചാൽ സേവിംഗ്സ് അക്കൗണ്ട് പലിശ മാത്രമാണ് നിക്ഷേപകന് ലഭിക്കുക. നിലവിൽ 4 ശതമാനമാണ് സേവിംഗ്സ് ബാങ്ക് പലിശയായി പോസ്റ്റ് ഓഫീസ് നൽകുന്നത്. 2,3,5 വർഷത്തേക്കുള്ള ടൈം ഡെപ്പോസിറ്റ് 1 വർഷത്തിന് ശേഷം പിൻവലിച്ചാൽ പലിശയിൽ 2 ശതമാനം കുറവ് വരുത്തും. കാലാവധി നീട്ടിയ നിക്ഷേപമാണെങ്കിൽ നിബന്ധനകളില്ലാതെ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications