ഓരോ വ്യക്തിയുടെയും വിരമിക്കൽ കാല പ്ലാനിംഗ് എന്നത് അവരവരുടെ ജീവിത ശൈലിയെ ആശ്രയിച്ചിരിക്കും. ജീവിതശൈലി ചെലവുകളോടൊപ്പം താമസിക്കുന്ന സ്ഥലം, പണപ്പെരുപ്പ നിരക്ക്, റിട്ടയർമെന്റിന് ശേഷമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ, ബാധ്യതകൾ എന്നീ ഘടകങ്ങൾ വിരമിക്കൽ കാലത്ത് ആവശ്യമായ പണത്തിൽ വ്യത്യാസം വരും.
ഈ ചെലവുകൾ ഓരോ വ്യക്തിയിൽ നിന്നും വ്യത്യസ്തമായതിനാൽ വിരമിക്കൽ പ്ലാനിംഗ് വ്യത്യസ്തമാകുന്നത്. എന്നാൽ നാല് അംഗങ്ങളുള്ള ഒരു കുടുംബം നിലവിലെ സാമ്പത്തിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി വിരമിക്കൽ കാല തുക കണ്ടെത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
ജീവിതശൈലി ചെലവ് വിലയിരുത്തുക
നിലവിലെ ജീവിതശൈലിയിൽ മാസത്തിൽ എത്ര രൂപ ചെലവാക്കുന്നുണ്ടെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. ശേഷം വിരമിക്കലിന് എത്ര സമയമുണ്ടെന്ന് കൂടി നിർണയിച്ചാൽ വിരമിച്ചതിന് ശേഷം നിലവിലെ ജീവിതശൈലി നിലനിർത്താൻ ആവശ്യമായ ഏകദേശ ചെലവ് എത്രയെന്ന് കണ്ടെത്താനാകും. വിരമിക്കൽ സമയം വരെയുള്ള പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ് ഈ തുക കണ്ടെത്തേണ്ടത്. വിരമിച്ച ശേഷം വരുത്താവുന്ന ജീവിത ശൈലി മാറ്റങ്ങളിലെ ചെലവും ഇതോടൊപ്പം കണക്കാക്കാം.

വിരമിക്കലിന് ശേഷമുള്ള ചെലവുകൾ
റിട്ടയർമെന്റിന് ശേഷം ജീവിതം സുഖരമാക്കാൻ വിരമിക്കലിന് ശേഷം എന്തൊക്കെ ചെലവുകൾ വരുമെന്ന് പരിശോധിക്കണം. പങ്കാളിയും കുട്ടികളും ഉൾപ്പെടെ നാല് അംഗ കുടുംബമാണെങ്കിൽ അവരുമായി ബന്ധപ്പെട്ട ചെലവുകളും ഉൾപ്പെടുത്തണം.
വിരമിക്കൽ പ്ലാനിംഗ് നടത്തുന്ന വ്യക്തിയെ സാമ്പത്തികമായി ആശ്രയിക്കുമെന്നവരാണെങ്കിൽ വാടക, വൈദ്യുതി ബിൽ, ഭക്ഷണം, യാത്ര തുടങ്ങിയ എല്ലാ ചെലവുകളുടെ തുകയും സ്വയം കണ്ടെത്തണം. ഇവിടെയും പണപ്പെരുപ്പം കണക്കാക്കണം.
ആവശ്യമായ ചെലവ് കണ്ടെത്തിയ ശേഷം പണം എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാം. റിസ്കെടുക്കാനുള്ള ശേഷി, നിക്ഷേപ കാലയളവ്, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ എന്നി ഘടകങ്ങൾ നിക്ഷേപത്തിൽ പരിഗണിക്കണം. ഇതിന് അനുസരിച്ചുള്ള നിക്ഷേപം തിരഞ്ഞെടുക്കാം. നിക്ഷേപ പുരോഗതി പതിവായി നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം.
ഇൻഷൂറൻസ് പ്രീമിയം ചെലവ്
വിരമിച്ചതിന് ശേഷം ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്ക് പ്രധാന്യം കൂടുകയാണ്. ശമ്പളം അവസാനിക്കുന്ന ഘട്ടത്തിൽ ആരോഗ്യ ചെലവുകളെ നേരിടാൻ ആരോഗ്യ ഇൻഷൂറൻസ് ആവശ്യമായണ്. പ്രായം ഏതായാലും ലൈഫ് ഇൻഷുറൻസ് പ്രീമിയം കാലാവധിയിലുടനീളം തുല്യമായി തുടരും. എന്നാൽ പ്രായത്തിനനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധിക്കും.
നാലാംഗ കുടുംബമാണെങ്കിൽ കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസും ആവശ്യമാണ്. വിരമിക്കലിന് ശേഷമുള്ള പണത്തിന്റെ ആവശ്യകത നിർണയിക്കുമ്പോൾ ഇൻഷുറൻസുകൾക്ക് ആവശ്യമായ പണം മാറ്റിവെയ്ക്കണം.
വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ
സാധാരണ ഗതിയിൽ സ്ഥിര വരുമാനം ലഭിക്കുന്ന സമയത്ത് തന്നെ പല സാമ്പത്തിക ലക്ഷ്യങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. വിരമിക്കൽ കാലത്തേക്ക് ബാധ്യതകൾ കൊണ്ടു പോവാതിരിക്കുന്നതാണ് അനുയോജ്യം. എന്നാലും വിരമിക്കലിന് ശേഷവും നിരവധി സാമ്പത്തിക ലക്ഷ്യങ്ങൾ ബാക്കിയാകാം.
അവധികാല ആഘോഷം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ ചെലവുകൾ വിരമിക്കലിന് ശേഷവും പ്രതീക്ഷിക്കാവുന്നതാണ്. ഇവ പട്ടികപ്പെടുത്തി ആവശ്യമായ പണം കരുതണം.
എമർജൻസി ഫണ്ട് ഉയർത്തുക
പണപ്പെരുപ്പം കാരണം വിരമിച്ചതിന് ശേഷം നിലവിലുള്ള എമർജൻസി ഫണ്ട് മതിയാകാതെ വരും. നാല് അംഗങ്ങളുടെ കുടുംബത്തിൽ റിട്ടയർമെന്റിന് ശേഷം ആവശ്യമായ തുക കണക്കാക്കണം. അധിക വരുമാന സ്രോതസുകളില്ലാത്തവരാണെങ്കിൽ നല്ലൊരു തുക എമർജനസി ഫണ്ടായി കരുതണം. അടിയന്തര ആശുപത്രിവാസം, പെട്ടെന്നുള്ള യാത്ര തുടങ്ങിയ അടിയന്തര ചെലവുകൾ നേരിടാൻ ഈ പണം സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
