തൊഴിലെടുക്കുന്ന എല്ലാ വ്യക്തികളും എല്ലാ വര്‍ഷത്തിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. അതിനായി ഫോം 16 ആവശ്യമാണ്. ഇനി എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് ഫോം 16 ലഭ്യമായിട്ടില്ല എങ്കിലും
തൊഴിലെടുക്കുന്ന എല്ലാ വ്യക്തികളും എല്ലാ വര്‍ഷത്തിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. അതിനായി ഫോം 16 ആവശ്യമാണ്. ഇനി എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് ഫോം 16 ലഭ്യമായിട്ടില്ല എങ്കിലും നിങ്ങള്‍ പരിഭ്രമിക്കാനൊന്നുമില്ല. ഫോം 16 ഇല്ലെങ്കിലും നിങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുാവാന് സാധിക്കും. തൊഴില്‍ ദാതാക്കള്‍ ജീവനക്കാര്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോം 16. ജീവനക്കാരന് വേണ്ടി ടിഡിഎസ് കുറച്ചിട്ടുണ്ട് എന്നും അത് ഗവണ്മെന്റില് അടച്ചിട്ടുമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണിത്.

ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും കമ്പനി കിഴിയ്ക്കുന്ന നികുതിയുടെ വിവരങ്ങളാണിത്. സാലിറി സര്‍ട്ടിഫിക്കറ്റെന്നും സാലറി സ്ലിപ്പ് എന്നും ഇതിനെ വിളിക്കാറുണ്ട്. എല്ലാ കമ്പനികളും അവരുടെ ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും സാലറി സ്ലിപ്പ് നല്‍കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഉപകാരപ്രദമായ പല പ്രധാനപ്പെട്ട വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഫോം 16.
എന്നാല്‍ ഫോം 16 ഇല്ലാതെയും നികുതി ദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഇതിനായി സാലറി സ്ലിപ്, ഫോം 16എഎസ്, അല്ലെങ്കില്‍ ടാക്സ് ക്രെഡിറ്റ് സ്റ്റേറ്റ്മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകളാണ് നിങ്ങളുടെ പക്കല്‍ വേണ്ടത്. കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങള്‍ വ്യക്തമാക്കുന്നന റെന്റ് എഗ്രിമെന്റും ആവശ്യമാണ്.
വരുമാനം കണക്കാക്കുക. സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നിങ്ങളുടെ എല്ല പേ സ്ലിപും ഒന്നിച്ചു ചേര്‍ക്കുക. ഇതിനിടയില്‍ നിങ്ങള്‍ ജോലി സ്ഥാപനം മാറിയിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ ജോലി ചെയ്ത എല്ലാ കമ്പനികളില്‍ നിന്നുമിള്ള സാലറി സ്ലിപ്പുകള്‍ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണം. സാലറി കണക്കാക്കുമ്പോള്‍ പിഎഫ്, ടിഡിഎസ്, പ്രൊഫഷണല്‍ ടാക്സ് എന്നിവ കിഴിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന സാലറിയാണെന്നത് ഓര്‍മയില്‍ വയ്ക്കണം.
ടാക്സ് ഡിഡക്ഷന് കണക്കാക്കുക. ഫോം 26എഎസ് പരിശോധിച്ച് ടാക്സ് ഡിഡക്ഷന് വിവരങ്ങള്‍ മനസ്സിലാക്കാം.നിങ്ങളുടെ ശമ്പളത്തില്‍ നിന്നും കമ്പനി കിഴിയ്ക്കുന്ന എല്ലാ നികുതികളുടേയും വിവരങ്ങളാണിത്.
മറ്റു ശ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍ കാണിക്കുക. അത് വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടത്തില്‍ നിന്നുളള വരുമാനമാകാം, ഭവന വായ്പയ്ക്ക് അടയ്ക്കുന്ന പലിശയാകാം. ആകെ നികുതി ബാധ്യത വരുമാനത്തിന് കീഴില്‍ ഇവ കാണിക്കാന്‍ മറന്നു പോകരുത്.
ശേഷം നികുതി ബാധ്യത വരുമാനവും നികുതിയും കണക്കാക്കാം.
നിങ്ങളുടെ നികുതി ബാധ്യത നിങ്ങള്‍ നല്‍കിയിരിക്കുന്ന നികുതിയ്ക്ക് സമാനമാണെങ്കില്‍ ഫോം 16 ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ആദായ നികുതി റിട്ടേണ്‍. ഫയല്‍ ചെയ്യാം.
More From GoodReturns

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications