നിക്ഷേപ തട്ടിപ്പുകളിൽ നിന്ന് മലയാളി പാഠം പഠിക്കുന്നില്ലെയെന്ന് തോന്നി പോകുന്നതാണ് ഓരോരേ വാർത്തകളും. കഴിഞ്ഞായാഴ്ചയാണ് കണ്ണൂർ തളിപ്പറമ്പിൽ നിന്നൊരു നിക്ഷേപ തട്ടിപ്പിന്റെ വാർത്ത വന്നത്. 22കാരൻ പലരിൽ നിന്നായി 100 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങുകയായിരുന്നു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം എന്നതായിരുന്നു നിക്ഷേപകർക്ക് നൽകിയ വാഗ്ദാനം. ഒടുവിൽ ലാഭവുമില്ലാ പണവുമില്ലാ എന്ന അവസ്ഥയിലെത്തിയപ്പോഴാണ് നിക്ഷേപകർ പരാതിയുമായെത്തിയത്. എങ്ങനെയാണ് വാഗ്ദാനങ്ങളിലെ തട്ടിപ്പുകൾ മനസിലാക്കുക. ഇക്കാര്യം ചുവടെ വിശദീകരിക്കാം.
30 ശതമാനം എവിടെ കിട്ടം
ഒരു ലക്ഷത്തിൽ നിന്ന് 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം ലഭിച്ചാൽ 13ാം ദിവസം 1,30,000 രൂപ ലഭിക്കും. ഇത് സാധ്യമാണോ. നിക്ഷേപം നടത്തുന്ന തുകയില്‍ നിന്ന് ലാഭം ഉണ്ടാക്കി അതിലൊരു ഭാഗം തിരിച്ചു നല്‍കുന്നതാണ് നിയമ പരമായ നിക്ഷേപങ്ങളുടെ രീതി. കമ്പനികളുടെ ഓഹരി, മ്യൂച്വൽ ഫണ്ട്, പെൻഷൻ ഫണ്ട്, റിയൽ എസ്റ്റേറ്റ്, സ്വർണം, നിക്ഷേപം എന്നിങ്ങനെ പല നിക്ഷേപങ്ങളും കാണാം.
ഇതിൽ നിന്നും പലിശയായും ലാഭവുമാണ് ആദായം ലഭിക്കുന്നത്.ദീർഘകാല നിക്ഷേപത്തിലൂടെ ഇക്വിറ്റികളിൽ നിന്ന് നല്ല ആദായം ഉണ്ടാക്കാം. ഇത് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്തവയാണ്. ഇത് പരിശോധിച്ചാൽ തന്നെ 13 ദിവസം കൊണ്ട് 30 ശതമാനം ആദായം നൽകുന്ന ഒരു നിക്ഷേപവും നിയമപരമായി ഇല്ലെന്ന് കാണാം.
റെഗുലേറ്റിംഗ് അതോറിറ്റി
നിക്ഷേപം ആകർഷിക്കാൻ ആദ്യ മാസങ്ങളിൽ വാഗ്ദാനം ചെയ്ത തുക നിക്ഷേപകർക്ക് നൽകുന്നത് തട്ടിപ്പുകളുടെ പൊതു സ്വഭാവമാണ്. വിശ്വാസ്യതയ്ക്ക് ഇത് അനിവാര്യമാണ്. അതിന് ശേഷമാണ് തട്ടിപ്പ് സ്വഭാവം പുറത്തെടുക്കുന്നത്. നിക്ഷേപിക്കാൻ പോകുമ്പോൾ എവിടെ നിന്നാണ് നിങ്ങളുടെ പണത്തിന് ആദായം ലഭിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.
ഷെയർ മാർക്കറ്റ്, ക്രിപ്റ്റോ കറൻസി, ട്രേഡിംഗ് എന്നിങ്ങനെ പല വഴികളിലൂടെ പണമുണ്ടാക്കാൻ സാധിക്കുമെന്നതായിരിക്കും വാഗ്ദാനം. നിക്ഷേപത്തെ പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രം പണം നിക്ഷേപിക്കുക. ഇതോടൊപ്പം ആരാണ് നിക്ഷേപം നിയന്ത്രിക്കുന്നതെന്ന് അറിയണം.
നിയമപരമായ നിക്ഷേപങ്ങൾക്കെല്ലാം റെഗുലേറ്ററി സ്ഥാപനങ്ങളുണ്ടാകും. ഓഹരി വിപണിയും മ്യൂച്വൽ ഫണ്ടുകളും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്. ബാങ്ക് നിക്ഷേപങ്ങൾ ഇൻഷൂറൻസ് റെഡുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. ബാങ്കുകളിലെ ഇടപാട് പൂർണമായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.
ഇത്തരത്തിൽ നിങ്ങളുടെ പണം നിക്ഷേപിക്കുമ്പോൾ ആരാണ് റെഗുലേറ്ററി അതോറിറ്റി എന്ന് അറിഞ്ഞിരിക്കണം. ഇത്തരം നിക്ഷേപങ്ങളിൽ നേരിട്ട് നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന തട്ടിപ്പുകൾക്ക് റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നൽകാൻ സാധിക്കും.
നിക്ഷേപം
ഇത്തരം വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളിൽ പലർക്കും ആദായം ലഭിക്കുന്നുണ്ട്, ഞാൻ നിക്ഷേപിക്കാത്തത് നഷ്ടമായി എന്ന് തോന്നുവർ മുഴുവൻ പണവും നിക്ഷേപിക്കരുത്. ആകെ ആസ്തിയുടെ 0.5 ശതമാനം ഇത്തരം നിക്ഷേപങ്ങളിലേക്ക് മാറ്റാം. 1 കോടി ആസ്തിയുള്ളയാൾക്ക് 50,000 രൂപ നിക്ഷേപിക്കാം.
നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ ക്ഷമയും സമയവും ഒരു പോലെ ആവശ്യമാണ്. നിങ്ങളുടെ പണം സുരക്ഷിതമാകേണ്ടത് നിങ്ങളുടെ ആവശ്യമാണ്. ഏത് നിക്ഷേപമായാലും സ്വയം അറിഞ്ഞ് ചെയ്യുന്നതാണ് ഗുണകരമാവുക. ഓഹരി വിപണികളെ പറ്റി പഠിച്ച് മനസിലാക്കിയ ശേഷം മാത്രമെ നിക്ഷേപിക്കാവൂ. ഓഹരി വിപണിയിൽ സ്വയം നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ടുകളെ തിരഞ്ഞെടുക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
