വലിയ തുക കണ്ടെത്താൻ വലിയ നിക്ഷേപം നടത്തണം എന്നത് ശരിയായ ചിന്തയല്ല. ചെറിയ നീക്കിയിരിപ്പുകളാണ് വലിയ സമ്പാദ്യമായി മാറുന്നത്. ഇതുപോലെ ദിവസം നീക്കിവെയ്ക്കുന്ന ചെറിയ സംഖ്യകൾ വളരാൻ സാവകാശം നൽകിയാൽ വലിയ സമ്പത്തിലേക്ക് എത്തും.
ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടുകൾ. ദിവസം 410 രൂപയോ അതിൽ കുറവ് തുകയോ മാത്രമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാൻ ആവശ്യമായി വരുന്നുള്ളൂ. ഇതിലൂടെ 40 ലക്ഷമോ 1 കോടി രൂപയോ നിക്ഷേപകന് സ്വന്തമാക്കാം.
1968 ധനകാര്യ മന്ത്രാലയത്തിന്റെ നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ആരംഭിക്കുന്നത്. സർക്കാർ പദ്ധതിയായതിനാൽ നിക്ഷേപത്തിനും പലിശയ്ക്കും പൂർണമായ സുരക്ഷിതത്വം ലഭിക്കുന്നതിനൊപ്പം നികുതിയലടക്കം നിരവധി ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്.
പലിശയും നിക്ഷേപവും
7.1 ശതമാനമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ നിലവിലെ പലിശ നിരക്ക്. വർഷത്തിൽ കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. 15 വര്‍ഷം എന്ന ദീർഘകാലയളവ് നിക്ഷേപം തുടരേണ്ടതുണ്ട്. ഇതിനാൽ കൂട്ടുപലിശയുടെ ഗുണം വലിയതോതിൽ ലഭിക്കും. വർഷത്തിൽ 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാം.
ഒറ്റത്തവണയായോ 12 മാസ തവണകളായോ നിക്ഷേപിക്കാൻ സാധിക്കും. പണമായോ ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴിയോ നിക്ഷേപം നടത്താം. സാമ്പത്തിക വർഷത്തിൽ ഒരു തവണയെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ട്.
അക്കൗണ്ട് വിവരങ്ങൾ
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ അക്കൗണ്ട് ആരംഭിക്കാൻ 100 രൂപ മാത്രമാണ് ആവശ്യം. വ്യക്തിഗത അക്കൗണ്ട് മാത്രമാണ് അനുവദിക്കുന്നത്. വ്യക്തികൾക്ക് ഒരു അക്കൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരായ ഏതൊരാൾക്കും അക്കൗണ്ട് ആരംഭിക്കാൻ കഴിയും. എന്നാൽ പ്രവാസി ഇന്ത്യക്കാർ അക്കൗണ്ടിന് യോഗ്യരല്ല.നേരത്തെ തുടങ്ങിയ അക്കൗണ്ട് കാലാവധിയോളം തുടരാൻ പ്രവാസികൾക്ക് സാധിക്കും. പോസ്റ്റ് ഓഫീസ് വഴിയോ ദേശസാത്കൃത ബാങ്ക്, തിരഞ്ഞെടുത്ത സ്വകാര്യ ബാങ്ക് വഴിയോ അക്കൗണ്ടെടുക്കാം.
പിൻവലിക്കലും വായ്പയും
15 വര്‍ഷം പൂർത്തിയായാൽ അക്കൗണ്ടിലെ പണം പിൻവലിക്കാം. ആവശ്യമുള്ളവർക്ക് 5 വർഷ ബ്ലോക്കുകളായി നിക്ഷേപം ഉയർത്താം. 6 വര്‍ഷം പൂർത്തിയായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾക്ക് ഭാഗിക പിൻവലിക്കലുകൾ അനുവദിച്ചിട്ടുണ്ട്.
3 വർഷം പൂർത്തിയാക്കിയ അക്കൗണ്ടുകൾക്ക് 6 വര്‍ഷം വരെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് നിക്ഷേപത്തിൻെറ 25 ശതമാനം വരെ വായ്പ ലഭിക്കും. 3 വര്‍ഷമാണ്വാ വായ്പ കാലാവധി. നേരത്തെ തിരിച്ചടവർക്ക് 6 വർഷത്തിനിടെ വീണ്ടും വായ്പയെടുക്കാം. നിക്ഷേപിക്കുന്ന തുകയ് നികുതിയിളവ് ലഭിക്കും. പലിശയ്ക്കും കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും നികുതി ബാധകമല്ല.
കാൽക്കുലേറ്റർ
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾ വർഷത്തിൽ 1.5 ലക്ഷം രൂപ നിക്ഷേപിച്ച് 15 വർഷം നിക്ഷേപം തുടർന്നാൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. നിലവിലെ 7.1 ശതമാനം പലിശ പ്രകാരം 40.68 ലക്ഷം രൂപ ലഭിക്കും. ഇക്കാലയളവിൽ 22.50 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 18.18 ലക്ഷം രൂപ പലിശയായി ലഭിച്ചു.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് 1 കോടി രൂപ ലഭിക്കാൻ ഇതേ രീതിയിൽ നിക്ഷേപം 10 വർഷം കൂടി തുടർന്നാൽ മതിയാകും. 5 വർഷ ബ്ലോക്കുകളായി 10 വർഷത്തേക്ക് നിക്ഷേപം നീട്ടുമ്പോൾ 1.03 കോടി രൂപ ലഭിക്കും. 37.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 65.58 ലക്ഷം രൂപ പലിശയായി ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
