ചെലവ് കൂടുമ്പോൾ വരവും കൂടും; റിസ്കില്ലാതെ മാസ വരുമാനം ഉയർത്താൻ 7 നിക്ഷേപങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചവർ നിരവധിയാണ്. ജോലി നഷ്ടപ്പെട്ടവരും ശമ്പളം കുറഞ്ഞവരും സാമ്പത്തികമായി വലഞ്ഞപ്പോൾ ഇതര വരുമാന ശ്രോതസ് ഉള്ളവരാണ് ഒന്ന് പിടിച്ചു നിന്നത്. ഇതുതന്നെയാണ് ശമ്പളത്തിനൊപ്പം മറ്റൊരു വരുമാനം വേണമെന്ന് പറയുന്നതും. നിക്ഷേപകര്‍ക്ക് മാസത്തില്‍ കൃത്യമായ വരുമാനം ഉറപ്പു വരുത്തുന്നവയാണ് മന്ത്‌ലി ഇന്‍കം പ്ലാനുകള്‍. താരതമ്യേന റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവർക്ക് പറ്റിയ ഏഴ് നിക്ഷേപ മാർ​ഗങ്ങളാണ് താഴെ ചേർക്കുന്നത്.

 

1. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

1. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. 5 വര്‍ഷ കാലാവധിയിലേക്കാണ് നിക്ഷേപം ലഭിക്കുക.

അഞ്ച് വര്‍ഷം കാലാവധി ഉയര്‍ത്താനും സാധിക്കും. നിലവില്‍ 6.6 ശതമനം പലിശയാണ് പദ്ധതിക്ക് നല്‍കുന്നത്. മാസത്തില്‍ പലിശ ലഭിക്കും. ചുരുങ്ങിയത് 1500 രൂപ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ട് ആണെങ്കില്‍ 4.5 ലക്ഷവും ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം വരെയും നിക്ഷേപിക്കാം. റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുയോജ്യം. 

Also Read: ആരാണ് ചിട്ടിയിൽ ചേരേണ്ടത്? എങ്ങനെ ചിട്ടി നേട്ടമാക്കാം; ഇക്കാര്യങ്ങളറിയൂ

2. സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍

2. സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍

മ്യൂച്വൽ ഫണ്ടിൽ നിന്ന് മാസ വരുമാനം നേടാനുള്ള മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍. മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപങ്ങളില്‍ നിന്ന് നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ​ഗുണം. പിൻവലിക്കുന്ന തുകയും ഇടവേളകളും മുന്‍കൂട്ടി തീരുമാനിക്കാം. ഈ തുക ഇടവേളകളിൽ ബാങ്ക് അക്കൗണ്ടിലേക്ക എത്തും. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ബാക്കിയുള്ള യൂണിറ്റിന് ആദായം ലഭിക്കുകയും ചെയ്യും

3. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

3. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. ബാങ്കുകളെക്കാളും ഉയര്‍ന്ന പലിശ നല്‍കുന്നു എന്നതാണ് ഇവയുടെ ഗുണം. 7.4 ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷ കാലാവധിയുള്ള പദ്ധതിയിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതുണ്ട്. 

Also Read:ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപം ആവിയാകുമോ? പേടിക്കേണ്ട വഴികളറിഞ്ഞിരിക്കാം

4. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

4. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

പരമ്പരാഗത നിക്ഷേപ മാര്‍ഗമാണെങ്കിലും പലരും ഇന്നും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ട്. ചെറിയ തുക മുതല്‍ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം ആരംഭിക്കാം. ബാങ്കുകളില്‍ സ്ഥിര നിക്ഷേപത്തിന് താരതമ്യേന കുറഞ്ഞ നിരക്കാണ് നല്‍കുന്നത്. 2.50 ശതമാനം മുതല്‍ 7 ശതമാനം വരെ ബാങ്കുകള്‍ പലിശ നല്‍കും. നികുതി ഇളവ് നേടാന്‍ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുണ്ട്. 1.5 ലക്ഷം വരെ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. 

Also Read: നിങ്ങളറിഞ്ഞില്ലേ; ഡെബിറ്റ് കാർഡിൽ ഒളിഞ്ഞിരിക്കുന്നുണ്ട് 10 ലക്ഷത്തിന്റെ സൗജന്യ അപകട ഇൻഷൂറൻസ്!

5. ഓഹരിയില്‍ നിന്നുള്ള ലാഭ വിഹിതം

5. ഓഹരിയില്‍ നിന്നുള്ള ലാഭ വിഹിതം

നിക്ഷേപകര്‍ക്ക് സ്ഥിരമായി ലാഭ വിഹിതം (Dividend) നല്‍കുന്ന കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നത് മികച്ച വരുമാന മാര്‍ഗമാണ്. ബ്ലൂ ചിപ്പ് കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കുന്നത് മുടക്കമില്ലാതെ ലാഭ വിഹിതം ലഭിക്കുന്നതിന് സഹായകമാകും. അതേസമയം ലാഭ വിഹിതത്തിന് സ്ലാബ് നിരക്ക് അനുസരിച്ച് ആദായ നികുതി അടയ്‌ക്കേണ്ടി വരും. 

Also Read: കുറഞ്ഞ പലിശയിൽ എവിടെ കിട്ടും വായ്പ? എസ്ബിഐയിൽ 12.8%, ഇവിടെ 1%; ഇതാ സർക്കാർ വഴി

6. ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍

6. ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍

നിക്ഷേപകര്‍ക്ക് ലാഭം വിഹിതം നല്‍കുന്ന കമ്പനികളിലാണ് ഡിവിഡന്റ് യീല്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ നി്‌ഷേപം നടത്തുന്നത്. ഇത്തരം ഫണ്ടുകളില്‍ നിന്നുള്ള വരുമാനം സ്ഥിരമായി കാണാന്‍ സാധിക്കില്ല. ഫണ്ടിന്റെ പ്രവര്‍ത്തനം അനുസരിച്ച് മാത്രമാണ് ലാഭവിഹിതം ലഭിക്കുക. റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്ത ഇതര വരുമാനം തേടുന്നവര്‍ക്ക് നിക്ഷേപിക്കാവുന്ന മാര്‍ഗമാണിത്.

7. ലൈഫ് ഇന്‍ഷൂറന്‍സ്

7. ലൈഫ് ഇന്‍ഷൂറന്‍സ്

മാസത്തില്‍ കൃത്യമായി വരുമാനം നേടാന്‍ സാധിക്കുന്നൊരു നിക്ഷേപമാണ് ലൈഫ് ഇന്‍ഷൂറന്‍സ് മന്ത്‌ലി പേഔട്ട് ഓപ്ഷന്‍, പോളിസിയില്‍ നിന്നുള്ള തുക ഒറ്റത്തവണയായോ മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ വാങ്ങാന് സാധിക്കും. റിസ്‌കില്ലാത്ത വരുമാനമാര്‍ഗങ്ങളിലൊന്നാണിത്. അതേസമയം ആദായ നിരക്ക് കുറവാണെന്നത് ഓര്‍ക്കേണ്ടതാണ്.

Read more about: investment
English summary

How To Generate Monthly Income Through Risk Free Investments; Details Here

How To Generate Monthly Income Through Risk Free Investments; Details Here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X