ശമ്പളത്തിലൂടെ മാസ വരുമാനം കണ്ടെത്തുന്നവരാകും സമൂഹത്തിൽ ഭൂരിഭാഗവും. സ്വയം തൊഴിൽ ചെയ്യുന്നവരും ബിസിനസുകാരും ഉൾപ്പെടെ പലർക്കും ഒരൊറ്റ വരുമാന സ്രോതസ് മാത്രമാണുണ്ടാകുന്നത്. പുതിയ കാലത്ത് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇത്രയേറെ പുരോഗമിക്കുമ്പോൾ അധിക വരുമാനത്തിനുള്ള വഴികള്‍ അറിയേണ്ടത് പ്രധാനമാണ്. ഒഴിവു സമയങ്ങളില്‍ ഫലപ്രദമായി വിനിയോഗിച്ചാല്‍ തന്നെ ഇന്നത്തെ കാലത്ത് മികച്ചൊരു വരുമാന സ്രോതസ് ഉണ്ടാക്കിയെടുക്കാന്‍ പറ്റും. ചിലർക്ക് ഹോബി തന്നെ വരുമാന മാർഗമാക്കാനും സാധിക്കും.
നിക്ഷേപം, വാടക വരുമാനം, ചെറിയ സൈഡ് ബിസിനസുകൾ എന്നിങ്ങനെ ഒന്ന് ചിന്തിച്ചാൽ തന്നെ പാസീവ് ഇന്‍കം നേടിയെടുക്കാനുള്ള വഴികൾ തെളിയും. സാമ്പത്തിക സ്ഥിരത നേടാനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും ഇന്നത്തെ കാലത്ത് ഒരു അധിക വരുമാനം ആവശ്യമാണ്. ജോലി പോലെ സ്ഥിരമായ പ്രവര്‍ത്തനങ്ങളിലൂടെയല്ലാതെയാണ് പാസീവ് ഇന്‍കം നേടിയെടുക്കുന്നത്. സജീവമായ 6 വഴികളാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.

ഓണ്‍ലൈന്‍ കണ്ടന്റ്
വ്യത്യസ്ത വഴികളിലൂടെ വരുമാനം കണ്ടെത്താനുള്ളൊരു വഴിയാണ് ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നിർമിക്കുക എന്നത്. യൂട്യൂബ് കണ്ടന്റിലൂടെ പരസ്യവരുമാനവും സ്‌പോണ്‍ഷര്‍ഷിപ്പ് വരുമാനവും ലഭിക്കും. ഇ-ബുക്ക് വഴി പുസ്ത വില്‍പ്പനയും റോയല്‍റ്റി വരുമാനവും ലഭിക്കും. ബ്ലോംഗിലൂടെ അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനും സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് വഴിയുള്ള വരുമാനവും കണ്ടെത്താം.
അതോടൊപ്പം യുഡെമി പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കോഴ്‌സുകള്‍ അപ്ലോഡ് ചെയ്യാനും ഇതില്‍ എന്റ്രോല്‍ ചെയ്യുന്നതിലൂടെ വരുമാനം നേടാനും സാധിക്കും. അറിവും അല്പ സമയവും ഉപയോഗിച്ചാൽ ഈ രീതിയിൽ ഒരു വരുമാനം നേടാം.
ഡിവിഡന്റ് ഓഹരി
അധിക വരുമാനം നേടാനുള്ളൊരു പരമ്പരാഗത മാര്‍ഗമാണ് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കുക എന്നത്. സ്ഥിരമായി മികച്ച ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സ്ഥിര വരുമാനത്തിനൊപ്പം ഓഹരി വില ഉയരുന്നതിന് അനുസരിച്ച് ദീര്‍ഘകാല മൂലധന നേട്ടവും സ്വന്തമാക്കാം.
വസ്തുവില്‍ നിന്നുള്ള വരുമാനം
സ്വന്തമായൊരു വീട് ഉണ്ടാകുന്നത് സാമ്പത്തികമായി മികച്ച നേട്ടമായാണ് ഇന്നും കാണുന്നത്. അതോടൊപ്പം നിക്ഷേപമായി കണ്ടും ഇന്ന് വീടോ വാണിജ്യ കെട്ടിടങ്ങളോ വാങ്ങാന്‍ സാധിക്കും. ഇവയിലെ വാടക വരുമാനം സ്ഥിരമായ, സുരക്ഷിത വരുമാന മാര്‍ഗങ്ങളാണ്. പുതിയ കാലത്തെ സാധ്യത ഉപയോഗപ്പെടുത്തി സ്വന്തം വീട്ടില്‍ നി്ന്ന് തന്നെ വരുമാനമുണ്ടാക്കാനും സാധിക്കും.
Airbnb പോലുള്ള ഹോസ്റ്റിംഗ് വെബ്‌സൈറ്റില്‍ മുറികള്‍ ലിസ്റ്റ് ചെയ്ത് പുതിയ താമസസ്ഥലം തേടുന്നവരിലേക്ക് എത്താം. വീട്ടിലെ ഉപയോഗിക്കാത്ത മുകള്‍ നിലയിലെ മുറികള്‍ Airbnb യിലൂടെ നല്‍കുന്നതിലൂടെ, ഹോട്ടൽ ബുക്കിംഗ് കണക്കെ വരുമാനം ലഭിക്കും.
ബോണ്ട് നിക്ഷേപം
സ്ഥിര വരുമാനം നേടുന്നതിന് നിക്ഷേപം പരിഗണിക്കുന്നവര്‍ക്കുള്ള പരമ്പരാഗത മാര്‍ഗങ്ങളിലൊന്നാണ് ബോണ്ട്. ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ അപകട സാധ്യത കാണുന്നവര്‍ക്ക് റിസ്‌ക് കുറഞ്ഞ ഡെബ്റ്റ് നിക്ഷേപങ്ങളായ ബോണ്ടിനെ ഉപയോഗപ്പെടുത്താം. നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷിതത്വം ലഭിക്കുന്നതിനൊപ്പം സ്ഥിരമായ വരുമാനവും ബോണ്ട് നല്‍കുന്നു.
പീര്‍-ടു-പീര്‍ ലെന്‍ഡിംഗ്
ഇന്ത്യയില്‍ സാധാരണയായി തുടക്ക ഘട്ടത്തിലാണ് പീര്‍-ടു-പീര്‍ ലെന്‍ഡിംഗ്. പിടുപി ലെന്‍ഡിംഗ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് പീര്‍-ടു-പീര്‍ ലെന്‍ഡിംഗിന്റെ ഭാഗമാകാം. പണം ആവശ്യമുള്ളവര്‍ക്ക് വായ്പ നല്‍കി പലിശ വാങ്ങി വരുമാനമുണ്ടാക്കാന്‍ സാധിക്കും. വായ്പ സ്വീകരിക്കുന്നയാളുടെ തിരിച്ചടവ് ശേഷി അടക്കമുള്ള കാര്യങ്ങള്‍ വായ്പ നല്‍കുന്ന വ്യക്തി പരിശോധിക്കണം.
അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്
ഡിജിറ്റല്‍ കാലത്ത് സമൂഹ മാധ്യമങ്ങളുടെ സ്വീകാര്യത അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് വഴി നല്ല വരുമാനമുണ്ടാക്കാന്‍ സാധിക്കും. സ്വന്തം സമൂഹ മാധ്യമ പേജുകള്‍ വഴി ഉത്പ്പന്നം പ്രമോട്ട് ചെയ്യുകയും റഫറല്‍ ലിങ്ക് വഴി ഉത്പ്പന്നം വാങ്ങുമ്പോള്‍ കമ്മാഷന്‍ ലഭിക്കുകയും ചെയ്യും. ആവശ്യത്തിന് ഫോളോവേഴ്‌സുള്ള പേജുകളുള്ളവര്‍ക്ക് മികച്ച വരുമാനം നേടാം.


Click it and Unblock the Notifications