മാസം 50,000 രൂപ പെൻഷൻ ലഭിക്കാൻ എത്ര രൂപ നിക്ഷേപിക്കണം; എൻപിഎസിന്റെ കണക്കുകളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലത്തെ പറ്റി മുൻകൂട്ടി ചിന്തിക്കുന്നവർ പെൻഷൻ പദ്ധതികളിൽ ചേരുന്നത് സ്വാഭാവികമാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇത്തരം പദ്ധതികൾ വഴി മാത്രമാണ് വിരമിക്കൽ കാലത്ത് പെൻഷനുള്ള സാധ്യതയുള്ളത്. ഇത്തരത്തിൽ പദ്ധതികൾ നോക്കുന്നൊരാൾക്ക് പറ്റിയ മാർ​ഗമാണ് നാഷണൽ പെൻഷൻ സ്കീം അഥവാ എൻപിഎസ്.

2003 ൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായി കൊണ്ടുവന്ന പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം. 2009ലാണ് ഇത് എല്ലാവർക്കും ചേരാവുന്ന പദ്ധതിയാക്കി മാറ്റുന്നത്. ഈ പദ്ധതി വഴി മാസം 50,000 രൂപ പെൻഷൻ നേടാൻ എത്ര രൂപ വീതം നിക്ഷേപിക്കണമെന്ന് നോക്കാം.

 

എൻപിഎസ് നിക്ഷേപം

എൻപിഎസ് നിക്ഷേപം

18 വയസ് മുതൽ 70 വയസ് പ്രായമുള്ളവർക്കാണ് നാഷണൽ പെൻഷൻ സ്കീമിൽ ചേരാൻ സാധിക്കുക. പൊതുമേഖലാ ബാങ്കകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള പോയിന്റ് ഓഫ് പ്രസൻസ് സേവന കേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ അക്കൗണ്ടെടുക്കേണ്ടത്. അക്കൗണ്ടെടുത്താൽ എൻപിഎസിൽ വർഷത്തിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം.

നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. ടെയർ-1, ടെയർ-2 എന്നിങ്ങനെ 2 അക്കൗണ്ട് നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ആരംഭിക്കാനാകും. വിരമിക്കൽ കാല നിക്ഷേപം നടത്തുന്നൊരാൾക്ക് ടെയർ1 അക്കൗണ്ടാണ് ആവശ്യം. ടെയർ1 അക്കൗണ്ടിലെ പണം 60 വയസ് പൂർത്തിയാകുമ്പോഴാണ് പിൻവലിക്കാൻ സാധിക്കുക.

നികുതി ഇളവുകൾ

നികുതി ഇളവുകൾ

എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം. ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല. ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക. നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന 60 ശതമാനം വിഹിതത്തിനും നികുതി ഇളവുണ്ട്. പെൻഷൻ നികുതി ബാധകമാണ്. 

Also Read:ഭവന വായ്പയുണ്ടോ? പലിശയിൽ 17 ലക്ഷം ലാഭിക്കാന്‍ ഇതാ ഒരു ഉഗ്രന്‍ വഴി; വിട്ടുകളയരുത്Also Read:ഭവന വായ്പയുണ്ടോ? പലിശയിൽ 17 ലക്ഷം ലാഭിക്കാന്‍ ഇതാ ഒരു ഉഗ്രന്‍ വഴി; വിട്ടുകളയരുത്

പെൻഷൻ എങ്ങനെ

പെൻഷൻ എങ്ങനെ

എന്‍പിഎസിൽ 60-ാം വയസിലാണ് പെൻഷൻ ലഭിക്കുന്നത്. എന്നാൽ കാലാവധിയിൽ എൻപിഎസ് അക്കൗണ്ടിലുള്ള പണം മുഴുവനും പെൻഷനായി മാറ്റില്ല. 60 ശതമാനം തുക നികുതി നൽകാതെ പിൻവലിക്കാൻ സാധിക്കും. 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം. 

Also Read: എഫ്ഡി കാല്‍ക്കുലേറ്റര്‍; പൊതുമേഖലാ ബാങ്കുകളില്‍ പലിശ നിരക്കുയരുന്നു; 5 ലക്ഷം നിക്ഷേപിച്ചാല്‍ പലിശ വരുമാനം എത്രAlso Read: എഫ്ഡി കാല്‍ക്കുലേറ്റര്‍; പൊതുമേഖലാ ബാങ്കുകളില്‍ പലിശ നിരക്കുയരുന്നു; 5 ലക്ഷം നിക്ഷേപിച്ചാല്‍ പലിശ വരുമാനം എത്ര

50,000 രൂപ പെൻഷൻ നേടാൻ

50,000 രൂപ പെൻഷൻ നേടാൻ

മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 40 ശതമാനം തുക ആന്യുറ്റിയില്‍ നിക്ഷേപിക്കണമെന്നത് എന്‍പിഎസില്‍ നിര്‍ബന്ധമാണ്. 6 ശതാനം ആന്യുറ്റി നിരക്ക് പ്രതീക്ഷിച്ചാല്‍ 50,000 രൂപ മാസ പെൻഷൻ ലഭിക്കാൻ 2.5 കോടി രൂപ എന്‍പിഎസ് നിക്ഷേപം ആവശ്യമാണ്. ഇതില്‍ 40 ശതമാനം, 1 കോടി രൂപ ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 6 ശതമാനം നിരക്കില്‍ മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങിക്കാം. 

നികുതി

ബാക്കി 1.5 കോടി രൂപ ഒറ്റത്തവണ പിന്‍വലിക്കാം. ഈ തുകയ്ക്ക് നികുതി ബാധകമല്ല. 25 വർഷത്തിൽ നിക്ഷേപം ആരംഭിക്കുന്നൊരാളാണെങ്കിൽ 7,000- 9,000 രൂപ വരെ മാസത്തിൽ നിക്ഷേപിക്കേണ്ടതുണ്ട്. 35 വയസിൽ നിക്ഷേപം തുടങ്ങുന്നൊരാൾക്ക് 19,000 രൂപയ്ക്കും 23,000 രൂപയ്ക്കും ഇടയിലുള്ള തുക നിക്ഷേപിക്കണം.

Read more about: pension nps
English summary

How To Get 50,000 Rs Pension In NPS And How Much Contribution Is Needed; Here's Details

How To Get 50,000 Rs Pension In NPS And How Much Contribution Is Needed; Here's Details, Read In Malayalam
Story first published: Saturday, January 7, 2023, 17:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X