കരിയറിന്റെ തുടക്കത്തിൽ നിക്ഷേപത്തിന് കൊടുക്കുന്ന അതേ പ്രധാന്യം ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡുകൾക്കും ലഭിക്കുന്നുണ്ട്. ക്രെഡിറ്റ് രൂപമാണെങ്കിലും എളുപ്പത്തിൽ പണം കൈകാര്യം ചെയ്യാനുള്ള സാധ്യതയും പലതരം ഇളവുകളും റിവാർഡുകളും ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. കയ്യിൽ പണമില്ലാത്ത ഘട്ടത്തിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ക്രെഡിറ്റ് ലൈൻ ഉപയോഗപ്പെടുത്തുകയും നിശ്ചിത പരിധി വരെയുള്ള വാങ്ങലുകൾക്ക് ഉപയോഗിക്കാനും സാധിക്കും.
കൃത്യമായ തിരിച്ചടവുകൾ സാധിക്കുമെങ്കിൽ മികച്ച സാമ്പത്തിക ഉപകരണം തന്നെയാണ് ക്രെഡിറ്റ് കാർഡ്. റിവാർഡ് പോയിന്റുകൾ, ലോയൽറ്റി പ്രോഗ്രാം എന്നിവ അധിക നേട്ടങ്ങളുമാണ്. വിപണിയിൽ നിരവധി ക്രെഡിറ്റ് കാർഡുകൾ ലഭ്യമായതിനാൽ ഏത് തിരഞ്ഞെടുക്കും എന്ന് സംശയിക്കുന്നവർക്ക് സഹായകമാകുന്ന കാര്യങ്ങൾ ഈ ലേഖനത്തിൽ പരിശോധിക്കാം.

ഏത് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കണം
ചെലവ് ശീലങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക എന്നത് നിർണായകമാണ്. മിക്ക ക്രെഡിറ്റ് കാർഡുകളും ഗ്രോസറി പർച്ചേസ്, ഡൈനിംഗ്, വിനോദം, യാത്ര തുടങ്ങിയ വിവിധ ചെലവുകൾക്ക് ക്യാഷ്ബാക്കും കിഴിവുകളും നൽകും. അതേസമയം ഒരു പ്രത്യേക ചെലവാക്കലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള കാർഡുകളും വിപണിയിലുണ്ട്. ഉദാഹരണത്തിന്, പതിവായി യാത്ര ചെയ്യുന്നൊരാളാണെങ്കിൽ എയർ മൈലുകൾ അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗുകളിൽ കിഴിവ് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ യാത്ര ചെലവുകൾ ലാഭിക്കാൻ സഹായിക്കും.
എല്ലാ ആവശ്യങ്ങൾക്കും പെർഫക്ടായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ഓരോരുത്തരുടെ വ്യക്തിഗത ചെലവുകളുടെ സ്വഭാവം അനുസരിച്ചും റിവാര്‍ഡുകളോടുള്ള താല്‍പര്യം അനുസരിച്ചും ഓരോ കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം. ഇതോടൊപ്പം കാര്‍ഡ് തിരഞ്ഞെടുക്കാനുള്ള കാരണം കൂടി വ്യക്തമായാല്‍ എളുപ്പം അനുയോജ്യമായവ തിരഞ്ഞെടുക്കാം. തുടക്കത്തിൽ സ്വന്തം സേവിംഗ്‌സ് അക്കൗണ്ടുള്ള ബാങ്കിൽ കാര്‍ഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. ബാങ്കുകൾ പ്രീ അപ്രൂവ്ഡ് ഓഫറുകള്‍ നല്‍കാറുണ്ട്. ഇത്തരം കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നത് പ്രൊസസിംഗ് നടപടികളില്ലാതെ കാർഡ് ലഭിക്കാൻ സഹായകമാണ്.
ക്രെഡിറ്റ് കാർഡ് കണ്ടെത്തിയാൽ
ഒരു ക്രെഡിറ്റ് കാർഡ് ഷോർട്ട്‌ലിസ്റ്റ് ചെയ്‌തു കഴിഞ്ഞാൽ വാർഷിക ഫീസ്, പലിശ നിരക്ക്, ലേറ്റ് പേയ്‌മെന്റ് ചാർജുകൾ തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കണം. ക്രെഡിറ്റ് കാർഡ് കമ്പനിയുടെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി അറിയേണ്ടതുമാണ്. ഇവ അനുയോജ്യമാമെങ്കിലാണ് അടുത്ത നടപടിയിലേക്ക് കടക്കേണ്ടത്. ക്രെഡിറ്റ് കാർഡുകളിലെ തുടക്കകാരാനാണെങ്കിൽ കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റിൽ കാർഡ് തിരഞ്ഞെടുക്കുക. ഇത് അമിത ചെലവാക്കൽ കുറയ്ക്കാൻ സഹായിക്കും.
കുറഞ്ഞ വാര്‍ഷിക ഫീസുള്ള മികച്ച ഓഫറുകളും റിവാര്‍ഡുകളും നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാൻ നോക്കാം. പല കാര്‍ഡുകളും ഒരു വര്‍ഷത്തിനുള്ളില്‍ നിശ്ചിത തുക ചെലവഴിച്ചാൽ വാര്‍ഷിക ഫീസ് റിവേഴ്സല്‍ വാഗ്ദാനം ചെയ്യുന്നവയാണ്. ഇത് പരിശോധിച്ച് അതനുസരിച്ച് ഒരു കാര്‍ഡ് തിരഞ്ഞെടുക്കുന്നതാണ് ലാഭകരം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുക എന്നതാണ്. ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കാനും മികച്ച ക്രെഡിറ്റ് സ്കോറിലേക്ക് നയിക്കാനുമുള്ള ഫലപ്രദമായ മാർഗമാണ് ക്രെഡിറ്റ് കാർഡിന്റെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം. മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും ലേറ്റ് പേയ്‌മെന്റിന് വലിയ ഫീസ് ഈടാക്കുന്നുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ സമയബന്ധിതമായ ബിൽ അടയ്ക്കുന്നത് പണം ലാഭിക്കാൻ സഹായിക്കും.
ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമ്പോൾ മാത്രമാണ് കൃത്യ സമയത്ത് ബില്ലടയ്ക്കാൻ സാധിക്കുക. ഓരോ വാങ്ങലുകൾക്ക് ശേഷവും ബിൽ പെയ്മെന്റ് തീയതിയിൽ കൃത്യമായി ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കണം. ക്രെഡിറ്റ് കാർഡ് വഴി പരമാവധി പ്രയോജനം നേടുന്നതിന് കിഴിവുകൾ ഉപയോഗപ്പെടുത്തിയും ബില്ലുകൾ കൃത്യസമയത്ത് അടച്ചും വിവേകത്തോടെ ഉപയോഗിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
