നിക്ഷേപിക്കാനാണെങ്കില്‍ മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്, സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങി മ്യൂച്വല്‍ ഫണ്ടിലും ഓഹരി വിപണിയലും പണം നിക്ഷേപിച്ച് ആദായം നേടാം. മുന്നില്‍ നിരവധി സാധ്യതകളുണ്ടാകുമ്പോള് ഒരെണ്ണം തിരഞ്ഞെടുക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര ആദായം തിരികെ ലഭിക്കുമെന്ന് മനസിലാക്കാനായാല് ഇത് ആവശ്യങ്ങള്‍ക്ക് തികയുമോയെന്ന് കണക്കാക്കാനാകും. പ്രത്യേകിച്ച് പണപ്പെരുപ്പ ഭീഷണി നിലനില്ക്കുമ്പോള് ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. ഇതിനാൽ തന്നെ നിക്ഷേപിച്ച തുക എത്ര കാലം കൊണ്ട് വളരുമെന്ന് അറിയണം. ഇതിനായി പൊതുവെ ഉപയോഗിക്കുന്ന ചില വഴികളുണ്ട്. ഇത് ഏതൊക്കെയാണെന്ന് നോക്കാം.
റൂള്‍ ഓഫ് 72
നിക്ഷേപിച്ച തുക ഇരട്ടിയാകാന്‍ വളരാന്‍ എത്ര കാലമെടുക്കുമെന്നാണ് ഈ റൂള്‍ പറയുന്നത്. അതായത് എത്ര കാലത്തിന് ശേഷം നിക്ഷേപം ഇരട്ടിയായി വലരുമെന്ന് ഈ റൂള്‍ പറയുന്നു. ഇതിനായി 72 നെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്കിനെ ഹരിച്ചാല്‍ മതിയാകാും.
5 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തില്‍ നിന്ന് 1 ലക്ഷം രൂപ 2 ലക്ഷമാകാന്‍ 14.4 വര്‍ഷം കാത്തിരിക്കണം. 72/5 എന്ന ഫോര്‍മുല ഉപയോഗിച്ചാല്‍ 14.4 വര്‍ഷം ലഭിക്കും. 9 ശതമാനം പലിശ ലഭിക്കുമെങ്കില്‍ 8 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. ബാങ്ക് സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കാം. 6 ശതമാനം പലിശ ലഭിക്കുന്ന ബാങ്കില്‍ സ്ഥിര നിക്ഷേപമായി 5 ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് നിക്ഷേപം 10 ലക്ഷമായി ഉയരാൻ 12 വര്‍ഷം കാത്തിരിക്കും. 76/6 എന്ന് കണക്കാക്കിയാൽ 12 വർഷം എന്ന് ലഭിക്കും, മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കണമെങ്കില്‍ 24 ശതമാനം ആദായം നല്കുന്ന ഫണ്ടിൽ നിക്ഷേപിക്കണം.
എത്ര ശതമാനം നിക്ഷേപിക്കണം
കയ്യിലുള്ള തുക എവിടെയൊക്കെ എത്ക കണ്ട് നിക്ഷേപിക്കണമെന്ന് നോക്കാം. എത്ര തുക ഇക്വിറ്റികളിലും ഡെബ്റ്റ് ഫണ്ടുകളിലും നിക്ഷേപിക്കാമെന്നത് കണ്ടെത്താനും ഫോര്‍മുലയുണ്ട്. ഇതിന്100 ല്‍ നിന്ന് നിങ്ങളുടെ വയസ് കിഴിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് 10,000 രൂപ മാസത്തില്‍ നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്ന 25 കാരന് എത്ര രൂപ വീതം നിക്ഷേപം നടത്താമെന്ന് നോക്കാം. 100-25= 75. 7500 രൂപ ഇക്വിറ്റിയിലും 2500 രൂപ ഡെബ്റ്റിലും നിക്ഷേപിക്കാം. ചെറുപ്പകാലത്ത് കൂടുതല്‍ റിസ്കെടുത്ത് വിരമിക്കലിനോട് അടുക്കുമ്പോള്‍ നഷ്ട സാധ്യത കുറഞ്ഞ ഡെബ്റ്റ് ഫണ്ടുകളില്‍ കൂടുതല്‍ നിക്ഷേപിക്കാം. 45 വയസുകാരന് 55 ശതമാനം ഇക്വിറ്റിയിലും ബാക്കി 45 ശതമാനം ഡെബ്റ്റിലും നീക്കിവെയ്ക്കാം.
എത്രകാലമെടുക്കും
ബാങ്ക് നിക്ഷേപത്തിന്റെ കാര്യം മുകളിൽ സൂചിപ്പിച്ചു. ചില നിക്ഷേപങ്ങളിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയാകാൻ എത്ര കാലമെടുക്കുമെന്ന് നോക്കാം. നിലവില്‍ പിപിഎഫ് നിക്ഷേപത്തിന്റെ പലിശ 7.1 ശതമാനമാണ്. ഇത് പ്രകാര 10 വര്‍ഷമെടുത്താണ് നിക്ഷേപം ഇരട്ടിക്കുക. സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനനമാണ് പലിശ ഇത് പ്രകാരം 9 വര്‍ഷം വേണം ഇരട്ടിപ്പാക്കാന്. റൂള്‍ 72 പ്രകാരം കണക്കാക്കുമ്പോള്‍ ലഭിക്കുന്നത് കൃത്യമായ കാലയളവല്ല. നേരിയ ഏറ്റകുറച്ചിലുകളുണ്ടാകുമെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം. നിക്ഷേപത്തില്‍ നിന്ന് വേണ്ട ആദായം ലഭിക്കാന്‍ എത്ര കാലമെടുക്കുമെന്ന് നോക്കാന്‍ ഇത് ഉപയോഗിക്കാം. ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിൽ ആദായ നിരക്ക് വ്യത്യാസപ്പെടുന്നതിനാൽ ഈ റൂൾ പ്രയോഗികമല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications