വിരമിക്കൽ പ്രായമായി പൊതുവെ 60 വയസിനെയാണ് കണക്കാക്കുന്നതെങ്കിലും ഇന്നത്തെ കാലത്ത് പലരും വേഗത്തിൽ ജോലിയിൽ നിന്ന് വിടുതലെടുക്കുന്നത് കാണാം. ആവശ്യത്തിന് സമ്പാദ്യമുണ്ടാക്കി വേഗം ജോലിയിൽ നിന്ന് രാജിവെച്ച് വിശ്രമ ജീവിതം നയിക്കുന്നവരും സ്വന്തം ഇഷ്ടങ്ങളിൽ ജീവിക്കുന്നവരും ഇന്നുണ്ട്. എല്ലാവരും ആഗ്രഹിക്കുന്ന ജീവിതം തന്നെയാകാം ഇത്. ജോലിയുടെ സങ്കീർണതകളും സമ്മർദ്ദങ്ങളുമില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ വിരമിക്കുമ്പോഴേക്ക് എത്ര രൂപ കയ്യിൽ ആവശ്യമുണ്ടാകണം എന്ന അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇതിന് റിട്ടയർമെന്റ് പ്ലാനിംഗ് ആവശ്യമാണ്. വിരമിക്കലിന് എത്ര രൂപ ആവശ്യമാണ് എന്നത് റിട്ടയർമെന്റ് പ്ലാനിലെ പ്രധാന ചോദ്യമാണ്. അതോടൊപ്പം വിരമിക്കലുമായുള്ള മറ്റെല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കുമുള്ള മറുപടി കൂടിയാണ് ഇതിന്റെ ഉത്തരം. ആവശ്യമായ തുക കണ്ടെത്തിയാലാണ് ജോലിക്കാലത്ത് അനുയോജ്യമായ നിക്ഷേപം നടത്താൻ സാധിക്കുക.
എത്ര തുക ആവശ്യമാകും എന്ന് കണ്ടെത്താൻ കുറച്ച് കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. റിട്ടയർമെന്റ് പ്ലാനിംഗ് നടത്തുന്നൊരാൾ അറിയേണ്ട കാര്യങ്ങളും മികച്ച പെൻഷൻ നേടാൻ ജോലി കാലത്ത് ചെയ്യേണ്ട കാര്യങ്ങളും അറിയാം.
എത്ര രൂപ ആവശ്യമായി വരും
വിരമിക്കൽ കാലത്തെ ചെലവിനെ കണക്കാക്കുന്നത് ഇന്നത്തെ ചെലവുകളെ അടിസ്ഥാനമാക്കിയാണ്. ഇന്നത്തെ ചെലവും പണപ്പെരുപ്പവും കണക്കിലെടുത്താൽ 60-ാം വയസിൽ എത്ര രൂപ ചെലവാക്കേണ്ടതായി വരും എന്നാണ് പരിശോധിക്കുന്നത്. 25 വയസുള്ള വ്യക്തിയുടെ ചെലവ് പരിശോധിച്ച് ഈ കണക്ക് വ്യക്തമാക്കാം.
25 വയസുകാരന് മാസത്തില്‍ 25,000 രൂപ ചെലവ് വരുന്നെങ്കിൽ ഇവിടെ പണപ്പെരുപ്പത്തെ 6 ശതമാനമായി കണക്കാക്കിയാൽ 60-ാം വയസില്‍ വിരമിക്കുന്ന സമയത്ത് എത്ര രൂപ ആവശ്യമായി വരുമെന്ന് നോക്കാം. മാസ ചെലവുകള്‍ 1.92 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. വര്‍ഷത്തില്‍ 23.04 ലക്ഷം രൂപ ആവശ്യമാകും. 80 വയസുവരെയുള്ള ചെലവ് കണക്കാക്കിയാല്‍ 4.60 കോടി രൂപ വരിമിക്കുന്ന സമയത്ത് സമ്പാദ്യമായി വേണം.
നേരത്തെ നിക്ഷേപം ആരംഭിക്കണം
4.06 കോടി രൂപ വലിയൊരു സംഖ്യയാണെന്ന് തോന്നിയേക്കാം. എന്നാല്‍ 35 വര്‍ഷത്തിനപ്പുറം വലിയ സംഖ്യയാവില്ല എന്നതാണ് സത്യം. ഈ സംഖ്യയിലേക്ക് എത്താൻ വ്യത്യസ്ത പ്രായക്കാരായ വ്യക്തികൾ എങ്ങനെ നിക്ഷേപിക്കണെമെന്ന് നോക്കാം. ദീർഘകാല നിക്ഷേപമായതിനാൽ മികച്ച റിട്ടേൺ ലഭിക്കാൻ ഇക്വിറ്റിയെ നിക്ഷേപത്തിൽ ഉൾപ്പെടുത്താം. 15 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരു നിക്ഷേപത്തില്‍ 35 വര്‍ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് പ്രതിമാസം 4,900 രൂപ മതിയാകും 4.60 കോടി രൂപ സ്വന്തമാക്കാന്‍.
വൈകുന്തോറും ചെലവ് കൂടുന്നതാണ് നിക്ഷേപത്തിലെ രീതി. 35 വയസില്‍ നിക്ഷേപിക്കാന്‍ ആരംഭിക്കുകയാണെങ്കില്‍ മുന്നില്‍ 25 വര്‍ഷം മാത്രമെയുള്ളൂ. ഇവിടെ 9,450 രൂപയുടെ പ്രതിമാസ നിക്ഷേപം ഉണ്ടെങ്കിൽ മാത്രമെ 4.60 കോടി രൂപ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. വൈകുന്തോറും നിക്ഷപിക്കേണ്ട തുക കൂടും. 45-ാം വയസില്‍ പ്രതിമാസം 23,600 രൂപ നിക്ഷേപേിച്ചാല്‍ മാത്രമെ 4.60 കോടി രൂപ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.
ചിട്ടിയായ ആരംഭിക്കാം
നിക്ഷേപിക്കാൻ ആവശ്യമായ തുക മാസത്തിൽ കയ്യിലില്ലെങ്കിൽ നിരാശപ്പെടേണ്ട ആവശ്യമില്ല. ഇപ്പോൾ കഴിയുന്ന തുകയിൽ നിന്ന് നിക്ഷേപം ആരംഭിച്ച് നിക്ഷേപ തുക ക്രമേണ വർധിപ്പിക്കാവുന്നതാണ്. ഭാവിയിൽ വരുമാനം വർധിക്കാൻ സാധ്യതയുള്ളതിനാൽ ഇതിന് അനുസരിച്ച് നിക്ഷേപം ഉയർത്താം. ജീവിത ചെലവുകൾ കുറച്ച് സമ്പാദ്യത്തിലേക്കുള്ള തുക വർധിപ്പിക്കാം. അതുവഴി കൂടുതൽ നിക്ഷേപിക്കാനും നല്ലൊരു റിട്ടയർമെന്റ് സമ്പാദ്യം ഉണ്ടാക്കാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
