സ്വകാര്യ കമ്പനിയിൽ ജീവനക്കാർക്ക് 5 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി ആനുകൂല്യം വലിയൊരു സാമ്പത്തിക സഹായമാണ്. ജോലിയിൽ നിന്ന് വിടുതൽ വാങ്ങുമ്പോൾ നല്ലൊരു തുക തൊഴിലാളികൾക്ക് ലഭിക്കും. ശമ്പളത്തിൽ നിന്ന് ഗ്രാറ്റുവിറ്റിക്കായി വിഹിതം ഈടാക്കുന്നുണ്ട്. അതിനാൽ തന്നെ ജോലി വിരമിക്കുന്ന സമയത്തോ പുതിയൊരിടത്തേക്ക് മാറുന്ന സമയത്തോ ഗ്രാറ്റുവിറ്റി തുക സാമ്പത്തികമായി സഹായകമാകും.
ഗ്രാറ്റുവിറ്റി ലഭിക്കാൻ കമ്പനികളിൽ 5 വർഷം ജോലി ചെയ്യണമെന്ന് നിബന്ധനയുണ്ട്. ചില സാഹചര്യങ്ങളിൽ നേരത്തെയും ഗ്രാറ്റുവിറ്റിക്ക് അർഹത ലഭിക്കും. അതേസമയം, 5 വർഷം പൂർത്തിയായാലും ഗ്രാറ്റുവിറ്റി ലഭിക്കാത്ത സാഹചര്യങ്ങളുമുണ്ട്. ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി കമ്പനികൾ ഗ്രാറ്റുവിറ്റി നിഷേധിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

കമ്പനികൾ ഗ്രാറ്റുവിറ്റി തടഞ്ഞു വെയ്ക്കുന്നത് എപ്പോൾ
ഗ്രാറ്റുവിറ്റി നിയമത്തിലെ ചില വകുപ്പുകൾ പ്രകാരം, ജീവനക്കാരൻ 5 വർഷത്തിനു ശേഷം രാജിവച്ചാലും ചില ഘട്ടങ്ങളിൽ കമ്പനിക്ക് ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കാം. ഒരു ജീവനക്കാരന്റെ അശ്രദ്ധയോ അധാർമ്മികമായ പെരുമാറ്റമോ കാരണം കമ്പനിക്ക് നഷ്ടമുണ്ടാകുമ്പോൾ കമ്പനിക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാതിരിക്കാം. എന്നാൽ ഇതിന് കമ്പനി തെളിവുകൾ നൽകണം.
ജീവനക്കാരനെതിരെ ആരോപണങ്ങൾ ഉയർന്നാൽ, കമ്പനി ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകണം. സമഗ്രമായ അന്വേഷണവും ഇരുപക്ഷത്തെയും വാദങ്ങൾ കേട്ട ശേഷം ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ കമ്പനിക്ക് ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കാം.
ഗ്രാറ്റുവിറ്റി ഭാഗികമായി തടഞ്ഞുവെയ്ക്കാം
ജീവനക്കാരന്റെ മോശമായ പെരുമാറ്റം കാരണം കമ്പനിക്ക് ഉണ്ടായ നഷ്ടത്തിന് അനുസൃതമായി മാത്രമെ കമ്പനിക്ക് ഗ്രാറ്റുവിറ്റി തുക തടഞ്ഞു വെയ്ക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാലും ജീവനക്കാരന്റെ മുഴുവൻ ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാൻ കമ്പനിക്ക് കഴിയില്ല.
ഗ്രാറ്റുവിറ്റി നിയമവും ഡൽഹി ഹൈക്കോടതി ഉത്തരവുകളും ഇത് സംബന്ധിച്ച് നിലവിലുണ്ട്. കമ്പനി ഗ്രാറ്റുവിറ്റി നിരസിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരന് നിയമപരമായ നോട്ടീസ് അയക്കാം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ലേബർ കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്യാം. പിഴയ്‌ക്കൊപ്പം ഗ്രാറ്റുവിറ്റിയും പലിശയും കമ്പനി നൽകേണ്ടി വരും.
5 വർഷം ജോലി നിർബന്ധമോ?
കമ്പനിയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്ത ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. 4 വർഷമോ 8 മാസമോ അതിൽ കുറവോ കാലയളവ് ജോലി ചെയ്തവരാണെങ്കിലും ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ ഗ്രാറ്റുവിറ്റി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഗ്രാറ്റുവിറ്റി നിയമം അനുസരിച്ച്, ഗ്രാറ്റുവിറ്റി പേയ്‌മെന്റ് മൂന്ന് ഘടകങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.
ആദ്യത്തേത് ഒരു ജീവനക്കാരൻ കമ്പനിയിൽ നിന്ന് രാജിവെക്കുന്നതിന് മുൻപ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയാക്കണം എന്നതാണ്. കമ്പനി അഞ്ച് ദിവസത്തെ വർക്ക് വീക്ക് ഷെഡ്യൂൾ ആണ് ഫോളോ ചെയ്യുന്നതെങ്കിൽ നാല് വർഷവും 190 ദിവസവും ജോലി ചെയ്തിട്ടുണ്ടെങ്കിലും ഗ്രാറ്റുവിറ്റി ലഭിക്കും. മൂന്നാമതായി ആറ് ദിവസത്തെ വീക് ഷെഡ്യൂൾ പിന്തുടരുന്ന കമ്പനിയിൽ നാല് വർഷവും 240 ദിവസവും സേവനം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ ജീവനക്കാരന് നിയമപ്രകാരം അവകാശമുണ്ട്.
5 വർഷം നിർബന്ധമില്ല
അഞ്ച് വർഷ കാലയളവ് നിർബന്ധമില്ലാത്ത മറ്റു അവസരങ്ങളാണുമുണ്ട്. ജീവനക്കാരന്റെ മരണം, അപകടം, മറ്റ് അസുഖങ്ങൾ എന്നിവ കാരണം ജോലി ചെയ്യാതിരിക്കുന്ന അവസ്ഥ, വിരമിക്കൽ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരന്റെ സേവന കാലാവധി അഞ്ച് വർഷം ആകണമെന്ന് നിർബന്ധന ബാധകമാകുന്നില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
