കോവിഡിന് ശേഷം പലരുടെയും സാമ്പത്തിക സാഹചര്യം വല്ലാതെ മാറിയിട്ടുണ്ട്. പണത്തിന്റെ പെട്ടന്നുള്ള ആവശ്യം നിറവേറ്റാൻ സാധിക്കാതെ പലരും വായ്പയെ ആശ്രയിക്കുകയാണ്. ഈ സാഹചര്യം മുതലെടുക്കുന്നവരാണ് ഡിജിറ്റൽ തട്ടിപ്പുകാർ. ഇൻസ്റ്റന്റ് വായ്പ എന്ന പേരിൽ പലരുടെയും ആവശ്യം മുതലെടുത്ത് വായ്പ തട്ടിപ്പുകളും ഇതിന്റെ ഭാഗമായി നടക്കുന്നു. പലരും വായ്പ തിരിച്ചടവ് നടത്തുന്നുണ്ടെങ്കിലും വായ്പയായി ലഭിച്ചതിനേക്കാൾ വലിയ തുകയാണ് തിരിച്ചടയ്ക്കേണ്ടി വരുന്നത്.
ഈ സാഹചര്യത്തിൽ പെട്ടന്ന് പണത്തിന് ആവശ്യമായി വരുന്നവർ്ക്ക് ചേരാവുന്ന ചിട്ടികളാണ് പരിചയപ്പെടുത്തുന്നത്. കോവിഡിന് ശേഷമുള്ള സാഹചര്യത്തിൽ ആവശ്യകത മുൻനിർത്തി പല കെഎസ്എഫ്ഇ ശാഖകളും അവതരിപ്പിച്ച് മിന്നൽ ചിട്ടികളാണ് 3 ലക്ഷത്തിന്റെ 10,000 രൂപ മാസ അടവുള്ള ചിട്ടികൾ. 30 മാസം കൊണ്ട് അടച്ച് തീർക്കാവുന്നതും ആദ്യ മാസം മുതൽ വിളിച്ചെടുക്കാവുന്നതുമായി ചിട്ടികളാണ് എന്നതാണ് ഇവയുടെ പ്രത്യേകത.
ചിട്ടി വിശദാംശം
വേഗത്തില്‍ പണം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്. മാസം 10,000 രൂപയും 7,500 രൂപയ്ക്കും ഇടയിൽ മാസ അടവ് നടത്താൻ സാധിക്കുന്നൊരാൾക്ക് അനുയോജ്യമായ ചിട്ടിയാണിത്. പരമാവധി 30 ശതമാനം കിഴിവിലാണ് ചിട്ടി ലേലത്തിൽ പോകുന്നത്.
ഈ സാഹചര്യത്തിൽ 2.10 ലക്ഷം രൂപ വരെ ചിട്ടിയിൽ നിന്ന് നേടാം. 4 മാസത്തിന് ശേഷം 2.40 ലക്ഷം രൂപയ്ക്ക് ചിട്ടി ലേലത്തിൽ ലഭിക്കാനുള്ള സാധ്യതയുണ്ട്. 6 മാസം വരെ കാത്തിരുന്നാൽ 2.60 ലക്ഷം രൂപ വരെ ചിട്ടിയിൽ നിന്ന് ലഭിക്കും.
എന്നാൽ ഹ്രസ്വകാല ചിട്ടിയായതിനാൽ അധിക തുക ലാഭ വിഹിതം ലഭിക്കില്ല. 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ലേല കിഴിവ് പ്രതീക്ഷിപ്പിക്കപ്പെടുന്നത്. 10 മാസത്തിന് ശേഷം ലാഭകരമായൊരു തുകയിൽ വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാൽ 30 മാസത്തിന് ശേഷം മൂന്ന് ലക്ഷത്തിലധികം തുക ലഭിക്കും.
വായ്പയുമായി താരതമ്യം
ചിട്ടിയിൽ 25,000 രൂപ മുതല്‍ 30,000 രൂപ വരെ ലേല കിഴിവ് ലഭിക്കുന്നതിനാൽ 2.75 ലക്ഷം രൂപ വരെയാണ് അടയ്ക്കേണ്ടി വരുന്നത്. എന്നാൽ 2.50 ലക്ഷം രൂപ വായ്പയെടുക്കുന്നൊരാൾക്ക് 9,600 രൂപ വീതം 36 മാസത്തേക്ക് അടയ്ക്കേണ്ടതുണ്ട്. ഇതുപ്രകാരം 3.45 ലക്ഷം രൂപയോളം തിരിച്ചടവ് വരുന്നുണ്ട്. ഇത്തരത്തിൽ വലിയ തുക പലിശയായി നൽകുന്നത് ഒഴിവാക്കാൻ ഇത്തരത്തിലുള്ള ചിട്ടികളിൽ ചേരുന്നത് ഉപകാരപ്പെടും.
ചിട്ടി വേഗത്തിൽ ലഭിക്കാൻ
കെഎസ്എഫ്ഇ ചിട്ടികളില്‍ 4 തരം ജാമ്യ വ്യവസ്ഥകളാണ് സ്വീകരിക്കപ്പെടുന്നത്. സാമ്പത്തിക രേഖകള്‍, വസ്തു ജാമ്യം, വ്യക്തിഗത ജാമ്യം, സ്വര്‍ണ ജാമ്യം എന്നിവ. സാമ്പത്തിക രേഖകളായി സ്ഥിര നിക്ഷേപ രസീതുകള്‍, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, എല്‍ഐസി സറണ്ടര്‍ വാല്യു, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടിയുടെ പാസ് ബുക്കുകള്‍, ബാങ്ക് ഗ്യാരണ്ടി എന്നിവ ഉപയോഗപ്പെടുത്താം.
വ്യക്തിഗത ജാമ്യമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. 4 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് ഒരു സാലറി സര്‍ട്ടിഫിക്കറ്റ് മതിയാകും.
എവിടെ ലഭിക്കും
കേരളത്തിലെ എല്ലാ ശാഖകളിൽ നിന്നും ലഭിക്കുന്ന ചിട്ടികളെ പറ്റിയുള്ള വിശദംശങ്ങൾ അറിയാൻ കെഎസ്എഫ്ഇ ഓൺലൈനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ksfeonline.com/chitty എന്ന വെബ്സൈറ്റിൽ നിന്ന് ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ചിട്ടികളെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. ഇതിൽ ആവശ്യമായ ചിട്ടി തിരഞ്ഞെടുത്ത് കോൾബാക്ക് സൗകര്യം ഉപയോഗപ്പെടുത്തി ചിട്ടിയിൽ ചേരാവുന്നതാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
