കെഎസ്എഫ്ഇ ചിട്ടികളിൽ ലേലം വിളിച്ചെടുക്കുക എന്നത് ചിട്ടി ചേരുന്നൊരാളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ചിട്ടിയുടെ തരം അനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ലേലം വിളി ഉണ്ടാകുന്നത്. ലേല നടപടികളെ പറ്റി അറിയുക എന്നതാണ് ചിട്ടി ലാഭത്തിൽ സ്വന്തമാക്കാനുള്ള ആദ്യ പടി. സാധാരണ ചിട്ടിയാണെങ്കിൽ എല്ലാ ചിട്ടികളും പരമാവധി 30 ശതമാനം ലേല കിഴിവിലാണ് വിളിച്ചെടുക്കാൻ സാധിക്കുക. മാസത്തിൽ ഒരാൾക്ക് ചിട്ടി വിളിക്കാം.
മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ ഒരു മാസം മൂന്ന് പേർക്ക് ചിട്ടി വിളിക്കാൻ സാധിക്കും. 60 മാസം വരെയുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ പരമാവധി 35 ശതമാനം കിഴിവിൽ ലേലം ചെയ്യാം. 60 മാസത്തിൽ താഴെയുള്ള ചിട്ടിയാണെങ്കിൽ 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. ഇത്തരം അടിസ്ഥാന കാര്യങ്ങൾ മനസിലാക്കിയാൽ ചിട്ടി എപ്പോൾ വിളിക്കണമെന്നും എങ്ങനെ ലാഭകരമാക്കാമെന്നും അറിയാം.
പരമാവധി ലേല കിഴിവിൽ
ചിട്ടിയുടെ പരമാവധി ലേല കിഴിവ് എത്രയാണെന്ന് മനസിലായല്ലോ. ഈ കിഴിവിൽ ചിട്ടി വിളിച്ചെടുക്കേണ്ടത് അത്യാവശ്യക്കാർ മാത്രമാണ്. ദീർകാല ചിട്ടികളിൽ, 100 മാസ ചിട്ടികളിൽ 45 മാസം വരെ ചിട്ടി പരമാവധി ലേല കിഴിവിൽ പോകാം. ഈ സാഹചര്യത്തിൽ പെട്ടന്ന് പണത്തിന് ആവശ്യമുള്ളവരാണെങ്കിൽ പരമാവധി ലേല കിഴിവിൽ വിളിക്കാം.
ഒരു ഉദാഹരണം നോക്കാം. 2,500 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 1 ലക്ഷം രൂപയുടെ ചിട്ടിയാണ് ഉദാഹരണമായെടുക്കുന്നത്. ചിട്ടിയില്‍ ചേര്‍ന്ന് തൊട്ടടുത്ത മാസം ചിട്ടി പരമാവധി ലേല കിഴിവിൽ വിളിച്ചെടുത്താൽ ലഭിക്കുന്ന തുക എത്രയാണെന്ന് നോക്കാം.
ആദ്യ ലേലത്തില്‍ പങ്കെടുത്ത് 30 ശതമാനം കിഴിവില്‍ ചിട്ടി പിടിച്ചാല്‍ 70,000 രൂപയാണ് ലഭിക്കുക. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയും. ചിട്ടി സ്ഥിര നിക്ഷേപമിടാനാണെങ്കിൽ ആദ്യ മാസങ്ങളിൽ പരമാവധി ലേല കിഴിവിൽ വിളിക്കുന്നത് നഷ്ടമാണ്.
ലേല കിഴിവ് കുറയുമ്പോൾ
ചിട്ടി കൃത്യമായി നിരീക്ഷിക്കുന്നൊരാളാണെങ്കിൽ ലാഭകരമായി വിളിച്ചെടുക്കാൻ സാധിക്കും. ചിട്ടിയിലെ മാസ അടവ് നിശ്ചിത തുക ലാഭ വിഹിതം കുറച്ചുള്ള തുകയാണ് അടയ്ക്കുന്നത്. ഈ ലാഭ വിഹിതം/ ലേല കിഴിവ് കുറഞ്ഞു വരികയാണെങ്കിൽ ചിട്ടി പരമാവധി കിഴിവിലല്ലാ ലേലം നടക്കുന്നതെന്ന് ഉറപ്പിക്കാം. ഈ അവസരം ചിട്ടി വിളിച്ചെടുക്കാൻ ഉപയോഗിക്കാം. കുറഞ്ഞ ലേല കിഴിവിൽ ലാഭകരമായി ചിട്ടി സ്വന്തമാക്കാം.
കാലാവധി വരെ കാത്തിരിക്കാം
ചിട്ടിയിൽ നിന്ന് പണം കൈപ്പറ്റാനുള്ള മറ്റൊരു മാർഗം കാലാവധി വരെ കാത്തിരിക്കുക എന്നതാണ്. മുകളിൽ ഉദാഹരണമായി എടുത്ത് 1 ലക്ഷത്തിന്റെ ചിട്ടി കാലാവധി വരെ കാത്തിരുന്ന ശേഷം 95,000 രൂപ ലഭിക്കും. ഇത്തരത്തിൽ കാത്തിരിക്കുന്നത് സാമ്പത്തിക നേട്ടം ലഭിക്കില്ല. ലേല കിഴിവ് കുറച്ച് വളരെ കുറച്ച് തുക മാത്രമെ ഇത്തരത്തിൽ പണം കൈപ്പറ്റുമ്പോൾ ലാഭമായി ലഭിക്കുകയുള്ളൂ.
ഏതാണ് അനുയോജ്യം
ചിട്ടിയില്‍ നിന്ന് പണത്തിന് അത്യാവശ്യമില്ലാത്തവര്‍ ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നത് ഗുണകരമാകില്ല. പരമാവധി കിഴിവില്‍ ലേലം നടക്കുന്നതിനാല്‍ നിക്ഷേപം വളര്‍ന്ന് ലാഭമുണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ നറുക്കില്‍ ലഭിക്കുന്ന ചിട്ടിയാണെങ്കില്‍ തുക വളരാനുള്ള സമയം ചിട്ടിയില്‍ നിന്ന് ലഭിക്കും. ചിട്ടി കാലാവധിയോളം തുടരുകയാണെങ്കില്‍ അടയ്ക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ലാ
ഭം കിട്ടും. ഇതിനൊപ്പം ചിട്ടി ലേലം കുറയുന്ന സമയം നോക്കി വിളിച്ചെടുക്കുത്താല് അധിക ലാഭം ഉണ്ടാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications