വിരമിക്കല്‍ കാലത്തിന് ശേഷം മാസത്തില്‍ നല്ലൊരു തുക കയ്യിലെത്താന്‍ എ്താണ് ചെയ്യുക എന്നാലോചിക്കുകയാണോ. പലരും സ്ഥിര നിക്ഷേപത്തെയും പോസ്റ്റ് ഓഫീസ് നിക്ഷേപത്തെയുമാണ് ആശ്രയിക്കുന്നത്. നിലവിലെ പണപ്പെരുപ്പ നിരക്കുമായി തട്ടിച്ചു നോക്കുമ്പോൾ വലിയൊരു നേട്ടം ഉണ്ടാക്കാൻ ഇത്തരം നിക്ഷേപങ്ങൾക്ക് സാധിക്കുകയില്ലെന്ന് കാണാം. ജോലി സമയത്ത് തന്നെ നിക്ഷേപം തുടങ്ങി വിരമിക്കൽ കാലത്ത് കയ്യിൽ നല്ലൊരു തുക സമ്പാദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്മെന്റ് പ്ലാൻ വഴിയോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. ദീർഘകാലത്തേക്ക് ഉയർന്ന വരുമാനം തരുന്നതിനാൽ പണപ്പെരുപ്പ ഭീഷണിയെ മറികടക്കാൻ ഇവയ്ക്ക് സാധിക്കും. മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി) ഉപയോഗിച്ച് മാസത്തിൽ ആവശ്യമായ തുക നേടാന്‍ സാധിക്കും.
സിസ്റ്റമാറ്റിക്ക് വിത്തഡ്രോവല്‍ പ്ലാന്‍
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക നിക്ഷേപകന്റെ ആവശ്യമനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ പിന്‍വലിക്കുന്ന രീതിയാണിത്. നേരത്തെ നടത്തിയ നിക്ഷേപത്തില്‍ നിന്ന് വിശ്രമ കാലത്ത് നിശ്ചിത യൂണിറ്റുകള്‍ പിന്‍വലിച്ച് വരുമാനം ഉറപ്പിക്കുന്നതാണ് എസ്ഡബ്ലുപി രീതിയുടെ പ്രത്യേകത. നിക്ഷേപം ആരംഭിക്കുന്ന അന്ന് മുതല്‍ ആവശ്യമെങ്കിൽ എസ്ഡബ്ലുപി തുടങ്ങാനാകും. എപ്പോള്‍ എസ്ഡ്ബ്ലുപി ആരംഭിക്കണമെന്നും എത്ര തവണ പിന്‍വലിക്കണമെന്നും നിക്ഷേപകന് നിശ്ചയിക്കാം. സ്കീമിന്റെ പ്രകടനം അനുസരിച്ച് പിന്‍വലിക്കാവുന്ന തുക നിക്ഷേപകന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കുറെകൂടി അയഞ്ഞ സ്വഭാവമാണ് എസ്ഡബ്ലുപി രീതിയുടേത്.
നികുതി ബാധ്യതയില്പ്പെടാതെ വരുമാനം കണ്ടെത്താമെന്നതിനാൽ വിരമിക്കൽ കാലത്ത് അധിക ബാധ്യതയില്ല. മറ്റു നിക്ഷേപങ്ങളെ പോലെ വരുമാനത്തിന് മുകളില്‍ ശ്രോതസില്‍ നിന്ന് നികുതി പിടിക്കുന്നത് എസ്ഡബ്ലുപി രീതിയില്‍ ഇല്ല.
എങ്ങനെ എസ്ഡബ്ലുപി ഉപയോഗിക്കാം
ഇത്തരത്തില്‍ വിരമിക്കല്‍ കാലത്ത് വരുമാനം കണ്ടെത്താന്‍ അത്യാവശ്യം സമ്പാദ്യം മ്യൂച്വല്‍ ഫണ്ടില്‍ ആവശ്യമാണ്. ഇതിനായി സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) രീതിയില്‍ മികച്ച ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തണം. നിക്ഷേപകന്റെ സാമ്പത്തിക ശേഷി അനുസരിച്ച് ഒറ്റത്തവണയായും നിക്ഷേപിക്കാം. വിരമിക്കലിനോട് അടുക്കുമ്പോള്‍ ഇക്വിറ്റിയിലെ നിക്ഷേപം മുഴുവന്‍ ഡെബ്റ്റ് ഓറിയന്റഡ് ഫണ്ടുകളിലേക്ക് മാറ്റണം. വിരമിച്ചതിന് ശേഷം എസ്ഡബ്ലുപി ചെയ്ത് മാസ ചെലവുകള്‍ക്ക് തുക കണ്ടെത്താം. നിക്ഷേപത്തില്‍ നിന്ന് 6 ശതമാനമാണ് ആദായം പ്രതീക്ഷിക്കുന്നതെങ്കില്‍ 4-5 ശതാമാനം വരെ പിന്‍വലിക്കാം. ഇത്തരത്തില്‍ നിക്ഷേപിച്ച തുക സുരക്ഷിതമായിരിക്കുകയും ലാഭം ഉപയോഗിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകാനും സാധിക്കും.
ഉദാഹരണം
ഒരു നിക്ഷേപകന്റെ രീതി ഉദാഹരണമായി നോക്കാം. പത്ത് രൂപ നെറ്റ് അസറ്റ് വാല്യു (NAV, നാവ്) ഉള്ള മ്യൂച്വൽ ഫണ്ടില്‍ ഒറ്റത്തവണയായി 1ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് 10,000 യൂണിറ്റുകളാണ് ലഭിക്കുക. 1,000 രൂപ വീതം മാസം ലഭിക്കണമെങ്കില്‍ വിലയ്ക്കനുസരിച്ച് യൂണിറ്റുകളാണ് വില്‍ക്കുക. 1 വര്‍ഷത്തിന് ശേഷം എസ്ഡബ്ലുപി ആരംഭിക്കുന്ന സമത്ത് നാവ് 20 രൂപയാണെങ്കില്‍ 1,000 രൂപ നേടാനായി 50 യൂണിറ്റുകൾ വില്‍ക്കേണ്ടി വരും. ഇതോടെ നിക്ഷേപകന്റെ കയ്യിലുള്ള യൂണിറ്റുകള്‍ 9,950 ആയി ചുരുങ്ങും. അടുത്ത പിന്‍വലിക്കല്‍ സമയത്ത് നാവ് 25 രൂപയായാല്‍ 40 യൂണിറ്റുകള്‍ വില്പന നടത്തി 1000 രൂപ നേടാം. 9,910 യൂണിറ്റാണ് ബാക്കിയുണ്ടാവുക. അഞ്ച് വർഷത്തേക്ക് എസ്ഡ്ബ്ലുപി ചെയ്യാനായി 10 ശതമാനം ആദായം പ്രതീക്ഷിക്കുന്ന മ്യൂച്വൽ ഫണ്ടിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചെന്ന് കരുതുക. 5 വർഷം (60 മാസം) മാസത്തിൽ 1,000 രൂപ പിൻവലിച്ചാൽ 60,000 രൂപ ലഭിക്കും. എന്നാൽ ബാക്കിയുള്ള നിക്ഷേപത്തിന് വിപണിയുടെ വളർച്ചയ്ക്ക് അനുസരിച്ച് ആദായം ലഭിക്കുകയും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ബാക്കിയുള്ള നിക്ഷേപം 84,490 രൂപയായി ഉയരുകയും ചെയ്യും. മാസത്തില്‍ നല്ലൊരു തുക ലഭിക്കുന്നതിനൊപ്പം നിക്ഷേപം വിപണിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് വര്‍ധിക്കുകയും ചെയ്യുന്നതാണ് എസ്ഡബ്ലുപി രീതിയുടെ പ്രത്യേകത.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications