ജോലി ചെയ്ത് തുടങ്ങിയൊരാളാണെങ്കിൽ വിരമിക്കൽ കാല ജീവിതത്തെ പറ്റി കൂടി ചിന്തിക്കേണ്ടതുണ്ട്. മറ്റ് ലക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ് വിരമിക്കല്‍ ഫണ്ടുകൾ. മതിയായ പെന്‍ഷനോ പെന്ഷന് പദ്ധതിയോ ഇല്ലെങ്കില്‍ വിരമിക്കൽ സമ്പാദ്യത്തിനായി നിക്ഷേപിക്കുകയോ റിവോഴ്സ് മോർട്ട്ഗേജ് പോലുള്ള പദ്ധതികളെ പറ്റി ആലോചിക്കുകയോ ആണ് പോംവഴി. വിരമിക്കലിലേക്ക് കടന്നും മുൻപ്, 40-ാം വയസിൽ വിരമിക്കൽ സമ്പാദ്യം കണ്ടെത്താനുള്ള ഏറ്റവും മികച്ച സമയമാണ്.
നിക്ഷേപിക്കാനായി തീരുമാനിക്കുമ്പോൾ വീട്ടു ചെലവുകളെ ക്രമീകരിച്ച് വരുമാനത്തിൽ നിന്നൊരു തുക നിക്ഷേപത്തിനായി മാറ്റാം. ഉദാഹരണമായി, വരുമാനത്തിന്റെ 25 ശതമാനമെങ്കിലും നിക്ഷേപത്തിലേക്ക് മാറ്റിവെയ്ക്കണം. 25 ശതമാനം ജീവിത ശൈലി ചെലവുകള്‍ക്കും ബാക്കി വരുന്ന 50 ശതമാനം വീട്ടു ചെലവുകള്‍ക്കും മാറ്റിവെയ്ക്കാം. ഓരോരുത്തരുടെയും വരുമാനവും ചെലവും അനുസരിച്ച് തുക അങ്ങോട്ടും ഇങ്ങോട്ടും മാറ്റാം.
ഈ തുക ഉപയോഗിച്ച് വിരമിക്കുന്ന സമയത്ത് 50,000 രൂപ മാസവരുമാനം നേടുക എന്നതാണ് മുന്നിലുള്ള ലക്ഷ്യം. 40 വയസുകാരനായ വ്യക്തിക്ക് ഇതിനായി മുന്നിലുള്ളത് 20 വർഷമാണ്. ഈ സമയത്തിനുള്ളിൽ വിരമിക്കൽ ഫണ്ട് എന്ന ലക്ഷ്യം നേടാൻ റിട്ടയർമെന്റ് പ്ലാനിംഗിൽ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. ഇവ ചുവടെ ചേർക്കാം.

റിട്ടയര്‍മെന്റ് പ്ലാനിംഗിലെ മൂന്ന് ഭാഗങ്ങൾ
1. വിരമിക്കുന്ന കാലത്തെ ജീവിതത്തിനായി മാസത്തില്‍ എത്ര രൂപ ആവശ്യമായി വരും എന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
2. ഇങ്ങനെ കണ്ടെത്തിയ തുക സമാഹരിക്കാനായി മാസത്തില്‍ എത്ര രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
3. ഈ ലക്ഷ്യത്തിലേക്ക് എത്താൻ എവിടെ നിക്ഷേപിക്കണം എന്നിങ്ങനെയുള്ള ഘടകങ്ങൾ പ്രധാനപ്പെട്ടതാണ്.
എത്ര രൂപ ആവശ്യം
ഇന്നത്തെ 50,000 രൂപ 20 വര്‍ഷത്തിന് അപ്പുറമുള്ള വിരമിക്കൽ കാലത്ത് എത്ര രൂപയായിരിക്കും എന്നാണ് ആദ്യം അറിയേണ്ടത്. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ പ്രതിമാസം ഏകദേശം 1.6 ലക്ഷം രൂപ 20 വർഷത്തിനപ്പുറം ആവശ്യമായി വരും. വിരമിക്കലിന് ശേഷം നിലവിലുള്ള അതേ ജീവിതനിലവാരം നിലനിര്‍ത്താന്‍ ഏകദേശം 3.98 കോടി രൂപയുടെ സമ്പാദ്യം ആവശ്യമാണ്. 60-ാം വയസിൽ വിരമിക്കുന്നൊരാൾക്ക് 80 വയസുവരെ ജീവിക്കുന്നതിനുള്ള കണക്കാണിത്.
എത്ര രൂപ നിക്ഷേപിക്കണം
3.98 കോടി രൂപ അടുത്ത 20 വര്‍ഷം കൊണ്ട് കണ്ടെത്താന്‍ മാസത്തില്‍ നിക്ഷേിപിക്കേണ്ട് 38,000 രൂപയാണ്. 40 ശതമാനം ഡെബ്റ്റ് നിക്ഷേപത്തിലും 60 ശതമാനം ഇക്വിറ്റിയിലുമുള്ള അസറ്റ് അലോക്കേഷൻ ഉപയോഗപ്പെടുത്തിയാൽ ഈ തുക മതിയാകും. അതോടൊപ്പം ഇക്വിറ്റിയിലെ എസ്ഐപി വര്‍ഷത്തില്‍ 5 ശതമാനം ഉയര്‍ത്തി കൊണ്ടുവരികയും വേണം.
മാസത്തില്‍ 15,000 രൂപ ഡെബ്റ്റിലും 23000 രൂപ ഇക്വിറ്റിയിലും നിക്ഷേപിച്ചാല്‍ റിട്ടേണ്‍ നോക്കാം. ഡെബ്റ്റില് 8 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 88 ലക്ഷം രൂപയും ഇക്വിറ്റിയിൽ 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുമ്പോള്‍ 3.15 കോടി രൂപയും ലഭിക്കും.
എവിടെ നിക്ഷേപിക്കും
നിക്ഷേപിക്കാനുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. ഡെബ്റ്റ് നിക്ഷേപത്തിന് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സിസ്റ്റം, ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഏകദേശം 8 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം. ഇക്വിറ്റിയിലെ നിക്ഷേപം ലാര്‍ജ് കാപ്, മിഡ് കാപ് ഫണ്ടുകള്‍ എന്നിങ്ങനെ വിഭജിക്കണം.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
വിരമിക്കൽ കാലത്തെ അടിയന്തിര സാഹചര്യങ്ങളില്‍ അനാവശ്യ സാമ്പത്തിക പിരിമുറുക്കത്തില്‍ നിന്ന് ഒഴിവാകാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി മതിയായ ആരോഗ്യ പരിരക്ഷയും ലൈഫ് കവറും ആവശ്യമുണ്ട്. കുറഞ്ഞത് 6 മാസത്തെ ചെലവ് മതിയാകുന്ന തുക അടിയന്തര ഫണ്ടായി കയ്യിലുണ്ടാകണം. ഇത് ബാങ്ക് സേവിംഗ്സ് അക്കൗണ്ട്, ലിക്വിഡ് ഫണ്ടുകൾ എന്നിവിടങ്ങളിൽ സൂക്ഷിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications