സർക്കാർ കമ്പനിയും സ്വകാര്യ കമ്പനിയും സഹകരണ ബാങ്കുകളും കൂട്ടായ്മകളും ഇന്ന് ചിട്ടി നടത്തുന്നുണ്ട്. സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ നടത്തുന്ന ചിട്ടിയിൽ സർക്കാറിന്റെ ഗ്യാരണ്ടിയുള്ളതിനാൽ പണത്തിന് സുരക്ഷിതത്വം ഉറപ്പാണ്. പണത്തിന് ആവശ്യമുള്ളവർ മാസത്തിൽ വിളിച്ചെടുക്കുമ്പോൾ ലഭിക്കുന്ന ലാഭ വിഹിതമാണ് ചിട്ടികളിലെ ആകർഷകണം.
ഇത് ചിറ്റാളന്മാർക്ക് വീതിച്ചു നൽകുന്നതിനാൽ മാസത്തിൽ അടവ് കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ചിട്ടി വിളിച്ചെടുക്കാൻ ആളില്ലാത്ത സാഹചര്യമാണെങ്കിൽ എന്തു ചെയ്യും. എസ്എഫ്ഇ ചിട്ടിയിൽ ചേർന്നൊരാൾക്ക് പ്രസ്തുത ചിട്ടിയിൽ നിന്ന് വേണ്ടത്ര ലാഭം ലഭിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ. എങ്കിൽ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് വിശദമാക്കുന്നത്.
ചിട്ടി നഷ്ടത്തിലാകുന്നത് എപ്പോൾ
ചിട്ടി അടയ്ക്കുന്നതിനൊപ്പം ചില നിരീക്ഷണങ്ങൾ നടത്തിയാൽ ചിട്ടി നഷ്ടത്തിലാണോ ലാഭത്തിലാണോ എന്ന് മനസിലാക്കാം. സാധാരണ ചിട്ടിയിൽ ലാഭ/ നഷ്ടങ്ങൾ അടിസ്ഥാനമാക്കുന്നത് ലാഭവിഹിത (വീതോഹരി)ത്തെ അടിസ്ഥാനമാക്കിയാണ്. ലാഭ വിഹിതത്തിൽ നിന്ന് കെഎസ്എഫ്ഇയുടെ കമ്മീഷൻ തുകയും കിഴിച്ചാൽ ലഭിക്കുന്നതാണ് ലാഭം.
ഉദാഹരണത്തിന് 2,500 രൂപ മാസ അടവുള്ള 40 മാസത്തേക്കുള്ള 1 ലക്ഷം രൂപയുടെ ചിട്ടി പരിഗണിക്കാം. ഈ ചിട്ടിയിൽ നിന്ന് ആകെ 10,000 രൂപ ലാഭ വിഹിതം ലഭിച്ചാൽ കെഎസ്എഫ്ഇയുടെ 5 ശതമാനം കമ്മീഷനും കുറച്ച്, 5,000 രൂപ കുറച്ചാൽ ബാക്കി വരുന്ന 5,000 രൂപയാണ് ലാഭം ലഭിക്കുക.
ചിട്ടി ലേലത്തിൽ വിളിച്ചെടുക്കുന്നില്ലെങ്കിലും നഷ്ടത്തിലാണെന്ന് പറയാം. 2500 രൂപ മാസ അടവുള്ള 40 മാസത്തേക്കുള്ള 1ലക്ഷം രൂപയുടെ ചിട്ടി ഉദാഹരണമായി എടുക്കാം. 40 മാസം കാലാവധിയുള്ള ചിട്ടി പരമാവധി 30 ശതമാനം വരെ കിഴിവിൽ ലേലം ചെയ്തെടുക്കാം. ഇത്തരത്തിൽ ലേലം നടക്കുന്നില്ലെങ്കിൽ ലാഭം കുറവാണെന്ന് മനസിലാക്കാം. ലേലം നടയ്ക്കാതെ വന്നാൽ ചിറ്റാളന്മാർക്കുള്ള ലാഭ വിഹിതത്തിൽ കുറവ് വരികയും മാസ അടവ് ഉയരുകയും ചെയ്യും.
പരമാവധി 2500 രൂപയുടെ മാസ അടവുള്ള ചിട്ടിയിൽ ആദ്യ മാസങ്ങളിൽ 1800 രൂപയോളമാണ് അടവ് വരുന്നത്. ചിട്ടി ലേലത്തിൽ പോകുമ്പോൾ ലഭിക്കുന്ന ലാഭവിഹതത്തിൽ നിന്നാണ് ഈ കുറവ് ലഭിക്കുക. എന്നാൽ ലേലം കുറയുന്ന സാഹചര്യത്തിൽ തുടക്കത്തിൽ തന്നെ 2,500 അടയ്ക്കേണ്ടി വന്നാൽ ചിട്ടി നഷ്ടത്തിലേക്കാണെന്ന് മനസിലാക്കാം.
ചിട്ടി ലാഭത്തിലെത്തിക്കാൻ എന്ത് ചെയ്യാം
ചിട്ടിയിൽ ചേർന്ന ശേഷം തുടക്കത്തിൽ തന്നെ 2,500 രൂപ അടയ്‌ക്കേണ്ടി വന്നാൽ ചിട്ടിയിൽ ലേലം നടയ്ക്കുന്നില്ലെന്ന് മനസിലാക്കാം. സാധാരണ ഗതിയിൽ ചിട്ടി അവസാനത്തോട്ട് അടുക്കുമ്പോൾ മാത്രമാണ് പരമാവധി അടവും നൽകേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ നേരത്തെ ചിട്ടി വിളിച്ചെടുക്കുക എന്നതാണ് ലാഭം.
വിളിക്കാൻ ആളില്ലാത്തതിനാൽ മികച്ച ലാഭത്തിൽ ചിട്ടി ലഭിക്കും. മതിയായ ജാമ്യം കെഎസ്എഫ്ഇയിൽ സമർപ്പിച്ചാൽ ചിട്ടിത്തുക പിൻവലിക്കാൻ സാധിക്കും. അടയ്ക്കാനുള്ള ചിട്ടി തുകയ്ക്കാണ് (ഭാവി ബാധ്യത) ജാമ്യം നൽകേണ്ടത്.
ചിട്ടി ലഭിക്കാൻ കെഎസ്എഫ്ഇയിൽ വലിയ ബുദ്ധിമുട്ടാണെന്ന് പൊതുവിൽ വിമർശനമുണ്ട്. വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സർട്ടിഫിക്കറ്റ്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി, സ്വർണ്ണം, ഭൂമി, സ്ഥിര നിക്ഷേപങ്ങളുടെ രസീത് എന്നിവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന് പ്രധാന ജാമ്യങ്ങൾ.
ചിട്ടിത്തുകയ്ക്ക് ജാമ്യം കണ്ടെത്താൻ സാധിക്കാത്തവർക്ക് ചിട്ടി വിളിച്ചെടുത്ത ശേഷം കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാം. ചിട്ടി പിടിച്ച തുക സ്ഥിര നിക്ഷേപമാക്കുമ്പോൾ 6.5 ശതമാനം പലിശ കെഎസ്എഫ്ഇ നൽകും. ഇതുവഴി ചിട്ടിയിലെ നഷ്ടത്തെ മറികടക്കാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
