രാജ്യത്ത് ഏറ്റവും ജനപ്രീയമായ പണമിടപാട് രീതിയായി യുപിഐ മാറികഴിഞ്ഞു. കോവിഡ് കാലത്തിന് ശേഷം ജനങ്ങൾ കൂടുതൽ യുപിഐ ആപ്പുകളിലേക്ക് മാറിയതോടെ ചെറുനഗരങ്ങളിലെ കടകളിൽ പോലും പണമിടപാടിന് യുപിഐ സ്വീകരിച്ചു തുടങ്ങി.
2021 മൂന്നാം പാദത്തിലെ കണക്കുമായി താരമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ 88 ശതമാനത്തിന്റെ വർധനവാണ് 2022 മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയത്. 19.65 ബില്യൺ ഇടപാടുകളാണ് നടന്നത്. 32.5 ലക്ഷം കോടിയുടെ ഇടപാട് ഇക്കാലയളവിൽ നടന്നു. ഇത് 2021 മായി താരതമ്യം ചെയ്യുമ്പോൾ 77 ശതമാനത്തിന്റെ വർധനവാണ്.
കണക്കുകൾ നോക്കുമ്പോൾ ആകെ ഇടപാടിന്റെ പകുതിയോളവും വ്യക്തികൾ തമ്മിലുള്ള പണമിടപാടിനും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള പണമിടപാടിനുമാണ് ഉപയോഗിക്കുന്നത്. ഇടപാടുകൾ കൂടുന്നതോടെ തെറ്റുകളും വരാനുള്ള സാധ്യത ഏറുകയാണ്. യുപിഐ ആപ്പ് വഴി വ്യക്തികൾക്ക് പണമയക്കുമ്പോൾ ആളു മാറി പണം അയച്ചാൽ പണം തിരികെ ലഭിക്കുമോ?, സുഹൃത്തുകളാണെങ്കിൽ കാര്യം പറഞ്ഞ് പണം തിരികെ വാങ്ങാം. എന്നാൽ അറിയാത്തൊരാൾക്ക് പണം അയച്ചു പോയാൽ തിരികെ ലഭിക്കാൻ എന്തു ചെയ്യണം. നിലവിലുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പരാതിപ്പെടാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ഉപയോഗിച്ച പേയ്‌മെന്റ് സിസ്റ്റത്തില്‍ പരാതി നല്‍കുകയാണ് വേണ്ടത്. അതായത് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളില്‍ ഏത് ആപ്പ് ഉപയോഗിച്ചാണോ പണം ആളുമാറി അയച്ചത് അവിടെ പരാതി നല്‍കണം.
ആപ്പുകളിലെ കസ്റ്റമര്‍ സര്‍വീസ് വഴി റീഫണ്ടിന് അപേക്ഷിക്കാം. യുപിഐ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പോര്‍ട്ടലില്‍ പരാതിപ്പെടുകയാണ് മറ്റൊരു വഴി. npci.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി നല്‍കേണ്ടത്. Dispute Redressal Mechanism എന്ന ഭാഗത്ത് Compliantസെക്ഷനില്‍ ഓണ്‍ലൈന്‍ പരാതി ഫോം കാണാനാകും.
പരാതിയിൽ ഇവ ആവശ്യം
പരാതി നൽകുന്നൊരാൾ പരാതിയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി, വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ്, ഇടപാട് തുക, ഇടപാട് നടത്തിയ ദിവസം, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ പരാതിയിൽ ചേർക്കണം. ഇതോടൊപ്പം പണം ഡെബിറ്റ് ചെയ്തതായി കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൂടി അപ്‍ലോഡ് ചെയ്യണം. പരാതിയുടെ കാരണമായി 'Incorrectly transferred to another account' എന്ന ഓപ്ഷന്‍ സൂചിപ്പിക്കണം.
ബാങ്കിനെ സമീപിക്കാം
പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ പരാതികാരന് ബാങ്കിനെ സമീപിക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കിനെയല്ല സമീപിക്കേണ്ടത്. യുപിഐ ആപ്പിൽ പരാതിക്കാരന് സേവനം നൽകുന്ന പേയ്മെന്റ് സർവീസ് പ്രൊവൈഡർ (പിഎസ്പി) ബാങ്കിന് പരാതി നൽകാം. ഈ പരാതിയിലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ റിസർവ് ബാങ്ക് ഓംബുഡ്സ്മാനെ പരാതി അറിയിക്കാം.
ആർബിഐ ഓംബുഡ്സ്മാൻ
2019ലാണ് റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ പെയ്‌മെന്റ് പരാതി പരിഹാരത്തിന് ഓംബുഡ്‌സമാനെ നിയമിച്ചത്. പെയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരകമാണ് ഓംബുഡ്‌സമാനെ നിയമിച്ചത്. ഡിജിറ്റൽ ഇടപാടുകളിലെ പരാതി കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യം.
ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന്‍ നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍. യുപിഐ, ഭാരത് ക്യുആര്‍ കോഡ് കൂടാതെ മറ്റുള്ളവ വഴിയുള്ള പേയ്മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതില്‍ യുപിഐ ആപ്പുകളോ പിഎസ്പി ബാങ്കോ പരാജയപ്പെട്ടാല്‍ പരാതി ഓംബുഡ്സമാനിൽ ഫയല്‍ ചെയ്യാം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications