ദീർഘകാലത്തെ ആവശ്യത്തിന് വലിയൊരു തുക വേണം. മക്കളുടെ വിവാഹ കാര്യമാണെന്ന് കരുതുക. തീരെ റിസ്കെടുക്കാനാകില്ല. തിരിച്ചെടുക്കേണ്ട സമയത്ത് വിപണി ഇടിഞ്ഞിരിക്കുകയാണെങ്കിൽ എന്തുചെയ്യും. ഇത്തരത്തിൽ ചിന്തിക്കുന്നവർക്ക് നല്ല പലിശ തരുന്ന നിക്ഷേപങ്ങളാണ് അനുയോജ്യം. മികച്ച പലിശ തരുന്ന നഷ്ടം കുറഞ്ഞൊരു നിക്ഷേപ മാർഗമാണ് ഇത്തരക്കാർക്ക് അനുകൂലം. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). അത്തരത്തിലൊരു ഫണ്ടാണ്. സര്‍ക്കാറിന്റെ പിന്തുണയുള്ള മികച്ച പലിശ നല്കുന്ന നിക്ഷേപത്തിനൊപ്പം. ആദായ നികുതിയിളവ് പിപിഎഫിന്റെ ഗുണമാണ്. സൂക്ഷ്മതയോടെ ക്രമീകരിച്ചാൽ കോടിപതിയാകാൻ സാധിക്കുന്ന ആദായം പിപിഎഫ് തരുന്നുണ്ട്. ഇത് എങ്ങനെയാണെന്ന് നോക്കാം.
അക്കൗണ്ട് ആരംഭിക്കൽ
ഇന്ന് വളരെ എളുപ്പത്തില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനാകും. ഓണ്‍ലൈന്‍ മുഖേനയും അക്കൗണ്ട് തുറക്കാം. അല്ലെങ്കില്‍ പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂർത്തിയായവർക്ക് സ്വന്തം പേരിലും കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്കും അക്കൗണ്ട് തുറക്കാം.
ചുരുങ്ങിയത് 500 രൂപയാണ് പിപിഎഫ് അക്കൗണ്ടിലേക്കുള്ള നിക്ഷേപമായി വേണ്ടത്. പരമാവധി 1,50,000 രൂപയും പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ഇത് ഒറ്റത്തവണയായോ ഗഡുക്കളായോ നിക്ഷേപിക്കാം. കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഫണ്ട് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്.
പലിശ നിരക്ക്
നിലവില്‍ പിപിഎഫ് 7.1 ശതമാനം വാര്‍ഷിക പലിശ നല്‍കുന്നുണ്ട്. മാസത്തില്‍ പലിശ കണക്കാക്കും. മാസത്തില്‍ പലിശ കണക്കാകുന്നതിനാല്‍ മാസത്തിന്റെ ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയില്‍ പിപിഎഫ് അക്കൗണ്ടിലേക്ക് പണമടക്കാന്‍ ശ്രദ്ധിക്കണം. ഇത് പണത്തിന് ഉയര്‍ന്ന പലിശ നേടിത്തരും. കാലാവധി 15 വര്‍ഷമാണ്. അഞ്ച് വര്‍ഷ തോതില്‍ എത്ര വര്‍ഷം വേണമെങ്കിലും പിപിഎഫ് നിക്ഷേപം നീട്ടാം. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ അനുവദിക്കുന്നുണ്ട്. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പായാണ് അനുവദിക്കുക. 36മാസത്തിനകം തിരിച്ചടച്ചാൽ ഒരു ശതമാനം പലിശ മാത്രമെ ഈടാക്കുകയുള്ളൂ. പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശയ്ക്ക് പൂർണമായും നികുതിയിളവ് ഉണ്ട്. വർഷത്തിൽ നിക്ഷേപത്തിനും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഇളവും ലഭിക്കും.
കോടിപതിയാകാൻ ഇത് ശ്രദ്ധിക്കൂ
കുറഞ്ഞ റിസ്ക്, ഉയര്‍ന്ന ആദായം, നികുതിയിളവ് എന്നിവയാണ് നിക്ഷേപകരെ പിപിഎഫിലേക്ക് ആകര്‍ഷിക്കുന്നത്. ഇതോടൊപ്പം നിക്ഷേപം ഇപ്രകാരം ക്രമീകരിച്ചാല്‍ 1 കോടിയാക്കി കൈയ്യില്‍ തരുന്നതാണ് പിപിഎഫിന്റെ ഗുണം. മാസത്തില്‍ 12,500 രൂപയാണ് കരുതേണ്ടത്. ഇത് ദിവസേനെ 417 രൂപയോളം വരും. ഇത് പ്രകാരം പിപിഎഫ് അക്കൗണ്ടില്‍ വര്‍ഷത്തില്‍ നിക്ഷേപിക്കാവുന്ന ഉയര്‍ന്ന പരിധിയായ 1,50,000 രൂപയുടെ നിക്ഷേപം നടത്തണം. ഇങ്ങനെ നിക്ഷേപിച്ചാൽ 15 വര്‍ഷ കാലാവധിയില്‍ ആകെ തുക 40.58 ലക്ഷമായി ഉയരും. ഇതോടൊപ്പം അഞ്ച് വര്‍ഷം വീതം രണ്ട് തവണ കാലാവധി ഉയര്‍ത്തുകയും ചെയ്യാം. 25ാം വയസില്‍ നിക്ഷേപം തുടങ്ങിയാള്ക്ക് കാലാവധിയും കൂട്ടിയ കാലാവധിയും ചേര്‍ത്ത് 25 വര്‍ഷത്തിന് ശേഷം 50ാം വയസിൽ തുക ലഭിക്കുമ്പരോള് 1.03 കോടിയായി ഉയര്‍ന്നിട്ടുണ്ടാകും. ഇത് പൂര്‍ണായും നികുതിയിളവ് ലഭിക്കുന്ന തുകയാണ്. ഇതില്‍ 66 ലക്ഷമാണ് പലിശ ഇനത്തില്‍ ലഭിച്ചത്. ആകെ നിക്ഷേപിച്ചത് 37 ലക്ഷത്തിനിടുത്താണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications