ഗൂഗിള്‍ പേ അഥവാ ജി പേ എന്നത് യുപിഐ (യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ക്കായുള്ള അപ്ലിക്കേഷനായാണ് ആദ്യം അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഓരോ സമയത്തും പുതിയ അധിക പ്രത്യേകതകളും അപ്ലിക്കേഷനില്‍ ചേര്‍ത്തു
ഗൂഗിള്‍ പേ അഥവാ ജി പേ എന്നത് യുപിഐ (യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ക്കായുള്ള അപ്ലിക്കേഷനായാണ് ആദ്യം അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഓരോ സമയത്തും പുതിയ അധിക പ്രത്യേകതകളും അപ്ലിക്കേഷനില്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ നടത്തുന്നതിനായി ജി പേയില്‍ ചേര്‍ക്കുവാന്‍ സാധിക്കും.
ജി പേയില്‍ സ്വീകരിക്കപ്പെടുന്ന കാര്‍ഡുകള്‍
ഒട്ടുമിക്ക പ്രധാന കാര്‍ഡ് ഇഷ്യൂവേര്സിന്റെ കാര്‍ഡുകളെല്ലാം ജി പേയില്‍ പ്രവര്‍ത്തിക്കുമെങ്കിലും എല്ലാ കാര്‍ഡുകള്‍ക്കും ഈ പ്രത്യേകത ലഭ്യമായിട്ടില്ല. ആക്സിസ് വിസ കാര്‍ഡുകള്‍, കൊഡാക് വിസ കാര്‍ഡുകള്‍, എസ്ബിഐ വിസ കാര്‍ഡുകള്‍, ഇന്‍ഡസിന്‍ഡ് വിസ കാര്‍ഡുകള്‍, ഫെഡറല്‍ വിസ ഡെബിറ്റ് കാര്‍ഡ്, എച്ച്എസ്ബിസി വിസ ക്രെഡിറ്റ് എന്നിവയാണ് ജി പേയില്‍ സ്വീകരിക്കപ്പെടുന്ന കാര്‍ഡുകള്‍.
കാര്‍ഡ് എങ്ങിനെ അപ്ലിക്കേഷനില്‍ ചേര്‍ക്കാം
അതിനാല്‍ നിങ്ങള്‍ ഈ സേവനം ഉപയോഗപ്പെടുത്തതിന് മുമ്പായി തന്നെ നിങ്ങളുടെ പക്കലുള്ള ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ജി പേയില്‍ സ്വീകരിക്കപ്പെടുന്നവയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇനി നിങ്ങളുടെ പക്കലുള്ളത് ഗൂഗിള്‍ പേയില്‍ സ്വീകരിക്കപ്പെടുന്ന വിസ കാര്‍ഡ് ആണെങ്കില്‍ അതെങ്ങനെയാണ് അപ്ലിക്കേഷനില്‍ ചേര്‍ക്കുക എന്ന് നമുക്ക് നോക്കാം.
ഈ രീതിയില്‍ ചെയ്യാം
- ജി പേ അപ്ലിക്കേഷന്‍ തുറന്നതിന് ശേഷം പ്രൊഫൈല്‍ പിക്ചറില്‍ തൊടുക. സെറ്റ് അപ്പ് പെയ്മെന്റ് മെത്തേഡ്സ് എന്നൊരു ഓപ്ഷന് അവിടെ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.
- പെയ്മെന്റ് മെത്തേഡുകള്‍ക്ക് കീഴില്‍ ആഡ് ബാങ്ക് അക്കൗണ്ട്, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് എന്ന് കാണാം.
- അതില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷന് തെരഞ്ഞെടുക്കുക.
- കാര്‍ഡ് നമ്പര്‍, കാലാവധി തീയ്യതി, സിവിവി, പേര്, ബില്ലിംഗ് അഡ്രസ് എന്നിവ നല്‍കിയതിന് ശേഷം വിവരങ്ങള്‍ സേവ് ചെയ്യുക
- നിങ്ങളുടെ കാര്‍ഡ് വെരിഫൈ ചെയ്യുന്നതിനായി ഗൂഗിള്‍ പേ ബാങ്കുമായി ബന്ധപ്പെടും. വെരിഫിക്കേഷന് ഏത് രീതിയില്‍ വേണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞടുക്കാം. ഒടിപി നമ്പറിലൂടെയും ആധികാരികത ഉറപ്പിക്കും.
കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഉടനെ സേവനം ഉപയോഗിക്കാം
പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആക്ടിവേറ്റ് എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് നിങ്ങളുടെ ഒടിപി നമ്പര്‍ നല്‍കാവുന്നതാണ്. ഈ സേവനം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ കടകളിലെ ക്യൂആര്‍ കോഡ് പെയ്മെന്റുകളിലും എന്‍എഫ്സി സംവിധാനമുള്ള ടാപ് ആന്റ് പേ ഇടങ്ങളിലും നിങ്ങള്‍ക്ക് ജി പേ വഴി പണം നല്‍കാം. കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഉടനെ തന്നെ നിങ്ങള്‍ക്ക് സേവനം ഉപയോഗിച്ചു തുടങ്ങാം.
സുരക്ഷയും ഉറപ്പുവരുത്താം
ആന്‍ഡ്രോയിഡ് ഫോണുകളിലാണ് നിങ്ങളീ സേവനം ഉപയോഗപ്പെടുത്തുന്നത് എങ്കില്‍ നിങ്ങള്‍ ഫോണില്‍ ഡിവൈസ് മാനേജര്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട് എന്നുറപ്പ് വരുത്തണം. ഏതെങ്കിലും സാഹചര്യത്തില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ വഴി ഫോണ്‍ ലോക്ക് ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് നിങ്ങളുടെ കാര്‍ഡിനെ ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്യും. ഇനി ഫോണ്‍ നഷ്ടപ്പെടുന്ന സമയത്ത് ഡിവൈസ് മാനേജര്‍ ആക്ടിവേറ്റ് ചെയ്തിട്ടില്ല എങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പേയില്‍ കാര്‍ഡ് അസാധുവാക്കാന്‍ ആവശ്യപ്പെടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
