കൃത്യമായ വരുമാനമുള്ള സമയത്ത് അനുയോജ്യമായ നിക്ഷേപങ്ങള്‍ നടത്തുന്നത് പണം വളരാന്‍ സഹായിക്കും. കയ്യില്‍ അധിക തുക മിച്ചം പിടിക്കാന്‍ സാധിക്കാത്തവര്‍ക്കും ഇന്ന് നിക്ഷേപ മാര്‍ഗങ്ങള്‍ വിപണിയിലുണ്ട്. നിക്ഷേപത്തിൽ തുടക്കകാരനാണെങ്കിൽ ആരംഭിക്കാവുന്ന നിക്ഷേപങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ട്. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് പ്രൊഫഷണലുകളായ ഫണ്ട് മാനേജര്‍മാരാണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്.
ഇതിൽ ഒറ്റത്തവണയായോ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയോ നിക്ഷേപിക്കാന്‍ സാധിക്കും. അച്ചടക്കത്തോടെ കൃത്യമായ നിക്ഷേപം നടത്താന്‍ എസ്ഐപി സഹായിക്കും. ഇതിൽ തന്നെ ദിവസത്തിൽ എസ്ഐപി വഴി നിക്ഷേപിക്കാൻ സാഘിക്കുന്ന പ്രതിദിന എസ്ഐപികളും ഇന്നുണ്ട്. ഇതിന്റെ രീതികൾ വിശദമായി നോക്കാം.
എസ്ഐപി
നിക്ഷേപകന് തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ. ഒരു നിക്ഷേപകന് പ്രതിദിന, പ്രതിവാര, പ്രതിമാസ, ത്രൈമാസ മോഡില്‍ എസ്ഐപി ആരംഭിക്കാം. ഇതില്‍ ദിവസം നിശ്ചിത തുക മിച്ചം പിടിക്കുന്നൊരാള്ക്ക് ദിവസ എസ്ഐപി ആരംഭിക്കാം.
എന്താണ് പ്രതിദിന എസ്ഐപി
മാസ എസ്ഐപിക്ക് സമാനമായി അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ പ്രതിദിനത്തില്‍ ചെറിയ തുകകളയി എസ്ഐപി വഴി നിക്ഷേപിക്കാന്‍ അനുവദിക്കുന്നിുണ്ട്. ഏത് ദിവസം വേണമെങ്കിലും എസ്ഐപി ആരംഭിക്കാന്‍ തിരഞ്ഞെടുക്കും. അധികവും വ്യാപാരികളും കച്ചവടക്കാരും ദിവസ വേതനക്കാരുമൊക്കെയാണ് ഇത്തരം എസ്ഐപികളില്‍ ഭാഗമാകുന്നത്.
ദിവസ ചെലവുകളെയും വരുമാനത്തെയും കുറിച്ച് ധാരണയുണ്ടാക്കി ഇതിന് അനുസരിച്ച് ഒരു തുക മുന്‍കൂട്ടി നിശ്ചയിച്ച് മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാം.ഓരോ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ വ്യത്യസ്ത തുകയാണ് പ്രതിദിന എസ്ഐപിക്കായി അനുവദിക്കുക. കുറഞ്ഞത് 300 രൂപ മുതല്‍ പ്രതിദിന എസ്ഐപി ആരംഭിക്കാം.
എങ്ങനെ ആരംഭിക്കാം
ഓണ്‍ലൈനായോ ഓഫ്ലൈനായോ എസ്ഐപി ആരംഭിക്കാം. മറ്റ് എസ്ഐപി രജിസ്ട്രേഷന് സമാനമായാണ് പ്രതിദിന എസ്ഐപി രജിസ്ട്രേഷനും. നിക്ഷേപകര്‍ NACH ഫോമിനൊപ്പം എസ്ഐപി രജിസ്ട്രേഷന് ഫോം പൂരിപ്പിച്ച് മ്യൂച്വല്‍ ഫണ്ട് ഓഫീസിൽ സമർപ്പിക്കണം. അസറ്റ് മാനേജ്മെന്റ് കമ്പനി വെബ്സൈറ്റ് വഴി ഓൺലൈനായും രജിസ്ട്രേഷൻ നടത്താം. പ്രതിദിന എസ്ഐപി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സികെവൈസി ഫോമിനൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
കാൽക്കുലേറ്റർ
എസ്ഐപി കാല്‍ക്കുലേറ്റര്‍ പ്രകാര, പ്രതിദിനം 300 രൂപ വീതം എസ്ഐപി ചെയ്യുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 5 വര്‍ഷത്തിന ശേഷം 7.50 ലക്ഷം രൂപ ലഭിക്കും. 5.47 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 2.03 ലക്ഷമാണ് വരുമാനമായി നേടാന്‍ സാധിച്ചത്. നിക്ഷേപം 10 വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ 21.17 ലക്ഷം രൂപ നേടാം. 10.95 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്ന് 10.22 ലക്ഷം രൂപ ലാഭം നേടാൻ സാധിക്കും.
പ്രതിദിന എസ്ഐപി 500 രൂപയാക്കി ഉയർത്തിയാൽ 12.50 ലക്ഷം രൂ നേടാം. 9.13 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 3.38 ലക്ഷം രൂപ ലാഭം നേടാം. പ്രതിദിന എസ്ഐപി ആയിരം രൂപയാക്കി ഉയർത്തുമ്പോൾ 5 വര്‍ഷത്തിന് ശേഷം 25.01 ലക്ഷം രൂപ ലഭിക്കും. എന്നാല്‍ നിക്ഷേപം 10 വർഷ കാലയളവിലേക്ക് ഉയര്‍ത്തിയാല്‍ 70.57 ലക്ഷം രൂപ നേടാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications