ഡോക്ടറുടെ മക്കളെ ഡോക്ടറും എന്‍ജിനീയറുടെ മക്കളെ എന്ജിനീയറുമാക്കുന്ന കാലം കഴിഞ്ഞു. ഇന്നത്തെ കാലത്ത് പഠിക്കാന്‍ സാധിക്കുന്ന ഏതൊരാള്‍ക്കും ഇന്ന് എത്തിപിടിക്കാവുന്ന മേഖലകളാണിതൊക്കെ. ഉയര്‍ന്നു വരുന്ന വിദ്യാഭ്യാസ ചെലവാണ് സാധാരണക്കാരെ ഇവിടെ അലട്ടുന്ന കാര്യം. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠിച്ചിറങ്ങാന്‍ 1 കോടി രൂപയോളമാകും.
സാധാരണക്കാരായവര്‍ക്ക് ഇത്രയും വലിയ ചെലവ് ഏറ്റെടുക്കുമ്പോള്‍ പഠന ശേഷം മക്കള്‍ വലിയ വിദ്യാഭ്യാസ വായ്പയുടെ ബാധ്യത പേറേണ്ടി വരും. ഇത്തരമൊരു അവസ്ഥ വരാതിരിക്കാന്‍ കൃത്യമായ പ്ലാനിംഗോടെ നിക്ഷേപം നടത്തുകയാണ് വേണ്ടത്. മക്കളുടെ 2-3 വയസില്‍ നിക്ഷേപം തുടങ്ങിയാല്‍ ഉന്നത വിദ്യാഭ്യാസ ചെലവ് വരുന്ന സമയത്ത് തുക ആവശ്യത്തിനുള്ള തുക കണ്ടെത്താന്‍ നിക്ഷേപത്തിലൂടെ സാധിക്കും.
സാമ്പത്തിക പ്ലാന്‍
മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കുള്ള പണത്തെ ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപം, ഇടത്തരം കാലത്തേക്കുള്ള നിക്ഷേപം, ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപം എന്നിങ്ങനെ തരംതിരിക്കാം. 1-5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തെയാണ് ഹ്രസ്വകാലമായി പരിഗിക്കുന്നത്. 5-10 വര്‍ഷത്തേക്ക് ഇടത്തരം കാലയളവായി കണക്കാക്കാം. 10 വര്‍ഷത്തിന് മുകളിലുള്ള കാലയളവാണ് ദീര്‍ഘകാലം.

ഇത്തരത്തിലൊരു സാമ്പത്തിക പ്ലാന്‍ തയ്യാറാക്കി നിക്ഷേപിക്കുന്നതിന് മുന്‍പ് ഒരു ടേം ഇന്‍ഷൂറന്‍സ് പ്ലാന്‍ വാങ്ങേണ്ടതുണ്ട്. വരുമാന മാര്‍ഗമായ വ്യക്തിക്ക് സംഭവിക്കുന്ന ആകസ്മിക മരണത്തില്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്കാന് ടേം ഇന്‍ഷൂറന്‍സിന് സാധിക്കും. ബാക്കിയുള്ള തുക, മക്കളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ സമ്പാദ്യം, മറ്റു നിക്ഷേപങ്ങള്‍ എന്നിവയിലേക്ക് മാറ്റാം.
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് വഴി ഓരോ നിക്ഷേപ കാലയളവിലേക്കും നിക്ഷേപിക്കാനുള്ള സൗകര്യം ലഭിക്കും. ഹ്രസ്വകാലത്തേക്കുള്ള ആവശ്യങ്ങള്‍ക്കായി ഡെബ്റ്റ് ഫണ്ടുകളോ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകളോ ഉപയോഗിക്കാം. ഇത്തരം നിക്ഷേപങ്ങള്‍ ആവശ്യ സമയത്ത് പിന്‍വലിക്കാന്‍ സാധിക്കുന്നവയാണ്. ഇതോടൊപ്പം പരമ്പരാഗത സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായവും ഇവയില്‍ നിന്ന് ലഭിക്കും.
അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്
ഇടത്തരം കാലയളവിലേക്ക് നിക്ഷേപകന്റെ റിസ്ക് പ്രൊഫൈല്‍ അനുസരിച്ച് ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ടോ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടോ തിരഞ്ഞെടുക്കാം. ഇക്വിറ്റിയിലും ഡെബ്റ്റിലും ഒരു പോലെ നിക്ഷേപിക്കുന്ന ഇവ പണപ്പെരുപ്പത്തെ മറികടക്കുന്ന മാന്യമായ വരുമാനം നല്കുന്നു.
ഇക്വിറ്റി നിക്ഷേപം
10 വര്‍ഷത്തിന് മുകളിലുള്ള ദീര്‍ഘകാല നിക്ഷേപത്തിന് ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കാംം. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈല്‍ അറിഞ്ഞ് വേണം നിക്ഷേപിക്കാന്‍. ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ്, മള്‍ട്ടി കാപ്, സെക്ടറല്‍ ഫണ്ട് തുടങ്ങിയ വ്യത്യസ്ത തരം ഇക്വിറ്റി ഫണ്ടുകള്‍ ഉണ്ട്.
റിസ്ക് കുറഞ്ഞ നിക്ഷേപങ്ങൾ
ഇക്വിറ്റിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് നിക്ഷേപിക്കാനായി സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. കേന്ദ്ര സർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതിക്ക് കീഴിൽ വരുന്ന പദ്ധതിയായതിനാൽ നിക്ഷേപത്തിൽ അപകട സാധ്യത രീതെയില്ല എന്ന് പറയാം. സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്കായുള്ള നിക്ഷേപമാണ്.
നിലവിൽ 8 ശതമാനം പലിശ നൽകുന്നുണ്ട്. 20 വർഷകാലാമാണ് കാലാവധി. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് 15 വർഷമാണ് കാലാവധി. നേരത്തെ നിക്ഷേപം ആരംഭിച്ചാൽ 1 കോടി രൂപ വരെ നേടാൻ സാധിക്കും.
കാൽക്കുലേറ്റർ
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലും സുകന്യ സമൃദ്ധി യോജനയിലും നിക്ഷേപിച്ചാൽ ഏത്ര രൂപ ലഭിക്കുമെന്നൊരു ഏകദേശ ധാരണയുണ്ടാക്കാം. 12 ശതമാനം റിട്ടേണ്‍ ഇക്വിറ്റിയിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ പ്രതീക്ഷിക്കുന്നൊരു ആദായമാണ്. 20 വര്‍ഷകാലം 10,000 രൂപ മാസം നിക്ഷേപിച്ചാല്‍ 12 ശതമാനം റിട്ടേണില്‍ 99,91,479 രൂപ ലഭിക്കും. 18 വര്‍ഷം നിക്ഷേപിച്ചാല്‍ 76,54,392 രൂപ ലഭിക്കും.
സുകന്യ സമൃദ്ധി യോജനയില്‍ പ്രതിമാസം 12,500 രൂപ വീതം കാലാവധിയോളം നിക്ഷേപിച്ചാല്‍ 43.99 ലക്ഷം രൂപയാണ് നേടാന്‍ സാധിക്കുക. 15 വര്‍ഷമാണ് നിക്ഷേപം നടത്തേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
