വിരമിക്കലിന് ശേഷമുള്ള ജീവിതം സുഖകരമാക്കാൻ സമ്പത്തുണ്ടാവുക എന്നത് പ്രധാനമാണ്. ഇതിനായി ജോലിക്കാലത്ത് നിക്ഷേപിക്കേണ്ടതുണ്ട്. ആവശ്യത്തിന് പണമുണ്ടെങ്കിൽ മാത്രമാണ് ആയാസമില്ലാതെ വിശ്രമ ജീവിതം നയിക്കാനാവുക. കുറഞ്ഞത് 40 വയസിനുള്ളിലെങ്കിലും നിക്ഷേപം തുടങ്ങണം. വിരമിക്കല്‍ കാലത്തിന് ശേഷം ആയാസമില്ലാതെ ജീവിക്കാനൊരുങ്ങുന്നവര്‍ക്ക് റിട്ടയര്‍മെന്റ് പ്ലാനുകള്‍ നിരവധിയുണ്ട്. വിരമിക്കല്‍ സമ്പാദ്യത്തിലേക്ക് ഉള്‍പ്പെടുത്താവുന്ന നിക്ഷേപങ്ങളാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്), പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) എന്നിവ. ഇവയുടെ താരതമ്യമാണ് ലേഖനത്തിൽ.
നാഷണൽ പെൻഷൻ സ്കീം
രാജ്യത്തെ പൗരന്മാരുടെ വാര്‍ധക്യ കാല സുരക്ഷയാണ് പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം. രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയിലേക്ക് ചേരാം. ജോലി കാലത്ത് പെന്‍ഷന്‍ അക്കൗണ്ടിലേക്ക് നിശ്ചിത തുക നിക്ഷേപിക്കണം. ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലത്ത് ഒരു ശതമാനം തുക പിന്‍വലിക്കാനും മറ്റൊരു ശതമാനം പെന്‍ഷനായി മാറ്റിവെയ്ക്കുകയും ചെയ്യാം. ടെയര്‍-1 അക്കൗണ്ടാണ് പെൻഷൻ അക്കൗണ്ട്.
ഇക്വിറ്റിയിലും ഡെബ്റ്റിലും ഒരു പോലെ നിക്ഷേപിക്കാൻ സാധിക്കുന്ന റിട്ടയർമെന്റ് പ്ലാനാണ് നാഷണൽ പെൻഷൻ സ്കീം. നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്നുണ്ടെങ്കിലും വിപണി ചാഞ്ചാട്ടത്തിന് അനുസരിച്ചുള്ള നഷ്ട സാധ്യതയും എന്‍പിഎസ് സ്‌കീമില്‍ ഉള്‍പ്പെടുന്നുണ്ട്. സമീപ കാലങ്ങളിലെ ഇക്വിറ്റി ആദായം വലിയ ആകര്‍ഷകമായിരുന്നില്ല. ഇതിനാല്‍ തന്നെ എന്‍പിഎസിലെ ഇക്വിറ്റി അക്കൗണ്ടുകള്‍ക്കും തിരിച്ചടിയായിരുന്നു.
സാധാരണയായി എൻപിഎസിൽ ഇക്വിറ്റി- ഡെബ്റ്റും ചേർന്ന അസറ്റ് അലോക്കേഷൻ നടക്കുന്നതിനാൽ ഇക്വിറ്റിയിലെ നഷ്ടം ഡെബ്റ്റ് ഫണ്ടുകൾ നികത്താറുണ്ട്. എന്നാൽ സമീപ കാലത്തായി ഡെബ്റ്റ് ഫണ്ടുകളുടെ പ്രകടനം മോശമായതിനാൽ എൻപിഎസ് റിട്ടേൺ വളരെ മോശമായിരുന്നു. എന്നാൽ ദീർഘകാല നിക്ഷേപത്തിൽ ഈ ഇടിവ് മറികടക്കാനുള്ള ശേഷി എൻപിഎസിനുണ്ട്. ഇതിനാൽ ഹ്രസ്വകാലത്തെ നിരക്കുകൾ വെച്ച് നിക്ഷേപങ്ങളെ താരതമ്യം ചെയ്യേണ്ടതില്ല.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തിയാണെങ്കിൽ വിപണി ചാഞ്ചാട്ടങ്ങളില്ലാത്ത ആദായം നേടാൻ സാധിക്കും. ഇപിഎഫ്ഒ വർഷത്തിൽ നിശ്ചയിക്കുന്ന പലിശയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. നിലവിൽ 8.10 ശതമാനം പലിശ ഇപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കും. ഇതിന് നികുതി ഇളവുകളും ലഭിക്കുന്നുണ്ട്.
ഇപിഎഫ് ഗുണഭോക്താക്കളാണെങ്കിൽ അധിക നിക്ഷേപത്തിനായി വളണ്ടറി പ്രൊവിഡന്റ് ഫണ്ട് ആരംഭിക്കാം. ഇപിഎഫ് നിക്ഷേപത്തേക്കാൾ അധിക തുക വിപിഎഫിലേക്ക് അടയ്ക്കണം. കമ്പനിയുടെ വിഹിതം വളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ ലഭിക്കില്ല.
പിപിഎഫ്
സര്‍ക്കാറിന്റെ പിന്തുണയുള്ള മറ്റൊരു വിരമിക്കല്‍ സമ്പാദ്യ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ഉള്‍പ്പെടാത്ത അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് പിപിഎഫ് കൂടുതലായും ആശ്വാസമാകുന്നത്. രാജ്യത്തെ പ്രധാന ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസില്‍ നിന്നും പിപിഎഫില്‍ ചേരാനാകും. പതിനഞ്ച് വര്‍ഷമാണ് പിപിഎഫിന്റെ കാലാവധി. ഉയര്‍ന്ന പലിശ പിപിഎഫ് വാഗാദ്‌നം ചെയ്യുന്നുണ്ട്. 7.10 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.
ഏതാണ് അനുയോജ്യം
ഹ്രസ്വകാലത്തെ എൻപിഎസ് ആദായം ഇപിഎഫ്, പിപിഎഫ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. എന്നാൽ നിക്ഷേപ രീതി വ്യത്യസ്തമായതിനാൽ ഇവയുടെ ആദായം താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. ഇപിഎഫ്, പിപിഎഫ് എന്നിവ 100 ശതമാനം ഡെബ്റ്റ് നിക്ഷേപങ്ങളെ ആശ്രയിക്കുന്നവയാണ്. എൻപിഎസ് രണ്ടിലും നിക്ഷേപിക്കുന്നവയാണ്. ഇതിനാൽ മൂന്ന് പദ്ധതികളിലും നിക്ഷേപിക്കുന്നത് പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന് സഹായകമാകും.


Click it and Unblock the Notifications