ജോലി ചെയ്ത് വരുമാനം ഉണ്ടെങ്കിൽ സമ്പാദ്യമായി ഒന്നും തന്നെയില്ല. ഇത്തരക്കാരെ നോക്കി നാട്ടിമ്പുറങ്ങളിലെ ചോദ്യമാണ് നിന്റെ ഓട്ടകൈ ആണോയെന്ന്. കയ്യിലെ പണം മുഴുവൻ ചോർന്നു പോകുന്നു എന്ന് സാരം. 40-ാം വയസിലും സമ്പാദ്യങ്ങളൊന്നും തരപ്പെടുത്താത്തൊരാൾ ഇത്തരം ചോദ്യം നേരിടേണ്ടി വരാം. ജീവിതത്തില്‍ ഏതാണ്ട് എല്ലാ പ്രതിസന്ധികളെ തരണം ചെയ്തതും സന്തോഷങ്ങള്‍ അനുഭവിച്ചതുമായ കാലഘട്ടത്തിന് ശേഷമാകും ഒരാള്‍ 40 വയസിലേക്ക് കടക്കുന്നത്.
എന്നാല്‍ എല്ലാവരുടെയും ജീവിതം സാഹചര്യം ഒരുപോലെയാകണമെന്നുമില്ല. സമ്പാദ്യമില്ലാത്തവരും നിക്ഷേപത്തിലേക്ക് പണം മാറ്റിവെയ്ക്കാന്‍ സാധിക്കാത്തവരുമുണ്ടാകും. ഇത്തരക്കാര്‍ എന്ത് ചെയ്യണം, എങ്ങനെ നിക്ഷേപിക്കണമെന്ന് ഈ ലേഖനത്തിലൂടെ പരിശോധിക്കാം.
നിക്ഷേപം വൈകിയില്ല
40 വയസുകാരന് ജീവിതത്തിലെ പകുതി കാലം ജീവിച്ചു തീര്‍ത്തെന്ന് പറയാം. എന്നാല്‍ നിക്ഷേപിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. 55 വയസ് വരെ ജോലി ചെയ്യുന്നൊരാളാണെങ്കില്‍ 15 വര്‍ഷം മുന്നിലുണ്ട്. നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കുന്ന കാലയളവാണിത്. 40 വയസില്‍ ജോലിയില്‍ നല്ലൊരു ശമ്പളം ലഭിക്കുന്ന തലത്തിലേക്ക് എത്തിയിട്ടുണ്ടാകാം. വായ്പകളുണ്ടെങ്കില് അവസാന ഘട്ടത്തിലെത്തുന്ന സമയമാണ്. ഇതിനാല്‍ അധികമായി ലഭിക്കുന്ന ഓരോ തുകയും നിക്ഷേപത്തിലേക്ക് മാറ്റണം.
സാമ്പത്തിക പ്ലാനിംഗ്
40 വയസില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ വ്യക്തമായ പ്ലാനിംഗോടെ നിക്ഷേപിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എങ്ങനെയെന്നും മനസിലാക്കണം. ആകെ മാസ വരുമാനം, എവിടെ ചെലവ് വരുന്നു തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി നിര്ീക്ഷണം നടത്തണം. സാമ്പത്തിക പ്ലാനിംഗില്‍ ഹ്രസ്വകാലത്തും ദീര്ഘകാലത്തുമായി വരാനിരിക്കുന്ന സാമ്പത്തിക ചെലവുകളെ കണക്കാക്കാം. എത്ര തുക നേടണം എന്ന് മനസിലാക്കിയാല്‍ സമയ പരിധിക്ക് അടിസ്ഥാനമാക്കിയുള്ള നിക്ഷേപം നടത്താം. പ്രധാന്യം അർഹിക്കുന്ന കാര്യങ്ങൾക്ക് നിക്ഷേപിക്കണം.
അബദ്ധങ്ങള്‍ ഒഴിവാക്കാം
40 വയസ് ആയെന്ന് കരുതി ഉയര്‍ന്ന ആദായം തരുന്ന നഷ്ട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നത് എല്ലാവര്ക്കും ഗുണകരമാകില്ല. ഓരോരുത്തരുടെയും നഷ്ട സാധ്യത മനസിലാക്കി വേണം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍. തെറ്റ് പറ്റിയാല്‍ തിരുത്താനുള്ള സമയം നിക്ഷേപത്തില്‍ ബാക്കിയില്ലെന്നതാണ് ഇവിടെയുള്ള പ്രധാന പോരായ്മ.
മുന്‍ഗണനയുള്ള ലക്ഷ്യങ്ങള്‍ക്കായി പരമാവധി എത്ര തുക നിക്ഷേപിക്കാന്‍ സാധിക്കുമെന്നതിന് പരിഗണന നല്‍കുന്നതാകും ബുദ്ധി. ഇതിനാല്‍ ചെലവാകുന്ന പണത്തില്‍ ശ്രദ്ധിക്കുകയും സാമ്പത്തിക ആസൂത്രണം അവലോകനം ചെയ്യുന്നതും നല്ലതാണ്.
എസ്ഐപി ടോപ്പ് അപ്പ് ചെയ്യുക
എല്ലാ വര്‍ഷത്തിലും സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി നിക്ഷേപിക്കുന്ന തുക ഉയര്‍ത്തുക. മാസത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്കൊപ്പം ബോണസ്, ഇന്‍സെന്റീവ്സ് എന്നിവ നിക്ഷേപത്തിലേക്ക് മാറ്റുക. ദീര്‍ഘകാലത്തേക്കുള്ള എസ്ഐപി വിരമിക്കല്‍ കാലത്തേക്ക് നല്ലൊരു തുക കണ്ടെത്താനുള്ള മാര്‍ഗമാണ്. 23 വയസിൽ 1,000 രൂപയുടെ മാസ എസ്ഐപി വഴി 60 വയസുവരെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാൽ 12 ശതമാനം ആദായം പ്രതീക്ഷിക്കുമ്പോൾ 82.75 ലക്ഷം തിരികെ ലഭിക്കും.
വർഷത്തിൽ 100 രൂപ എസ്ഐപി ഉയർത്തിയാൽ അവസാന വർഷത്തെ എസ്ഐപി 4,700 രൂപയായിരിക്കും. ഇത് പ്രകാരം 1.3 കോടിയായി നിക്ഷേപം ഉയരും.
കരിയര്‍ നീട്ടുക
വൈകി നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് കരിയര്‍ അല്പകാലത്തേക്ക് ദീര്‍ഘിപ്പിക്കുന്നത് നല്ലതാണ്. പണം സമ്പാദിക്കുന്നതിനൊപ്പം നിലവിലുള്ള സമ്പാദ്യം കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാനും ഇതുവഴി സാധിക്കും. കരിയറില്‍ പാര്‍ട്ട്ടൈം ജോലികള്‍ ചെയ്തും അധിക വരുമാനം കണ്ടെത്തി നിക്ഷേപത്തിന് മുതല്‍കൂട്ടാക്കാം. എന്നാല്‍ എല്ലാ തുകയും ഒരേ നിക്ഷേപത്തിലേക്ക് മാറ്റാതെ വൈവിധ്യവത്കരണം തേടണം.
ആദായം
നിക്ഷേപത്തി്ന്റെ വളര്‍ച്ചയ്ക്ക് ആദായം പ്രധാനമാണ്. ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ഗുണം ലഭിക്കുന്നത് കൂട്ടുപലിശയാണ്. ഇതുവഴി പണത്തിന്റെ മൂല്യം വളരാന്‍ സാധിക്കും. ഇത്തരത്തില്‍ കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഗണ്യമായ തോതില്‍ നിക്ഷേപം വളര്‍ത്താന്‍ സഹായിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications