വിലയേറുന്നത് കാണുമ്പോൾ പണമുള്ള സമയത്ത് അൽപം സ്വർണം വാങ്ങിയാൽ മതിയെന്ന് ചിന്തിക്കുന്നവരുണ്ടാകും. കാലന്തോറും സ്വർണ വില ഉയരുകയും ഇതേ ചിന്ത തുടരുന്നവരെയും കാണാം. സ്വർണത്തിന്റെ മുന്നേറ്റ സാധ്യത കണ്ട് നിക്ഷേപിച്ചവർക്കെല്ലാം സ്വർണം മാന്യമായ റിട്ടേൺ നൽകിയിട്ടുണ്ട്. 10 വർഷം മുമ്പ് 2013ൽ വാങ്ങിയ സ്വർണം 7 ശതമാനം കോമ്പൗണ്ട് വാർഷിക വളർച്ച നൽകി. കഴിഞ്ഞ 10 വർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്കായ 5.61 ശതമാനത്തേക്കാൾ റിട്ടേൺ സ്വർണം നൽകിയെന്ന് കാണാം.
സ്വർണത്തിൽ നിക്ഷേപിക്കാനിരിക്കുന്നവർക്ക് മുന്നിൽ ഇന്ന് വിവിധ നിക്ഷേപ മാർഗങ്ങളുണ്ട്. പരമ്പരാഗതമായ നാണയവും ആഭരണവും വാങ്ങി സൂക്ഷിക്കുന്ന രീതിക്കൊപ്പം ഇക്വിറ്റി ട്രേഡഡ് ഫണ്ടുകളും ഗോൾഡ് ബോണ്ടുകളും വഴിയും സ്വർണം വാങ്ങാൻ സാധിക്കും. വർഷത്തിൽ ഒരു നാണയം എന്ന തോതിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ മറ്റു രീതികളെ ഉപയോഗപ്പെടുത്തുന്നതാണോ ലാഭകരമെന്ന് ഈ ലേഖനത്തിലൂടെ വിശദമാക്കാം.

സ്വർണത്തിന്റെ റിട്ടേൺ
സ്വർണത്തിന്റെ നെറ്റ് റിട്ടേൺ എന്നത് സ്വർണം വാങ്ങുന്ന രൂപത്തെ ആശ്രയിച്ചാണ്. നാണയങ്ങൾ അല്ലെങ്കിൽ ആഭരണങ്ങളായി ഭൗതികമാ സ്വർണം വാങ്ങുമ്പോൾ അവയുടെ അറ്റ വരുമാനം കുറവായിരിക്കും. പണിക്കൂലി, ജിഎസ്ടി എന്നിവ നൽകിയാണ് സ്വർണം വാങ്ങുന്നത്. ഇവ വിൽപ്പന നടത്തുമ്പോൾ വീണ്ടും 3 ശതമാനം ഫീസ് ഈ ടാക്കും. ഇതാണ് നെറ്റ് റിട്ടേൺ കുറയാൻ കാരണമാകുന്നത്.
സ്വർണം നാണയം വാങ്ങിയാൽ നേട്ടമുണ്ടോ?
നാണയങ്ങളായി സ്വർണം വാങ്ങുന്നത് നേട്ടമോ നഷ്ടമോ എന്ന് ഉദാഹരണ സഹിതം വിശദമാക്കാം. കഴിഞ്ഞ ആറ് വർഷമായി ദീപാവലി കാലത്ത് ഓരോ വർഷവും 22 കാരറ്റിന്റെ 10 ഗ്രാം സ്വർണ നാണയം വാങ്ങിയിരുന്നെങ്കിൽ ഇന്റേണൽ റിട്ടേൺ റേറ്റ് (ഐആർആർ) 7.57 ശതമാനം വരും. 7 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടി എന്നിവ അടക്കം ചെലവുകളുടെ ആകെ തുകയാണിത്.
നാണയത്തെ പണമാക്കി മാറ്റുമ്പോൾ ജുവലറി 3 ശതമാനം ഫീസ് കുറയ്ക്കും. റിട്ടേൺ നിരക്ക് 6.59 ശതമാനമായി കുറയും. ആഭരണങ്ങളാക്കി മാറ്റുമ്പോൾ ഏകദേശം 12 ശതമാനം മേക്കിംഗ് ചാർജും 3 ശതമാനം ജിഎസ്ടിയും നൽകണം. ഇത് റിട്ടേൺ നിരക്കിനെ 2.25 ശതമാനമാക്കി കുറയ്ക്കും. അതേസമയം ഓരോ വർഷവും 10 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുക ഒരു എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിൽ (ഇടിഎഫ്) നിക്ഷേപിക്കുകയാണെങ്കിൽ റിട്ടേൺ നിരക്ക് 10.36 ശതമാനമായിരിക്കും.
നാണയങ്ങൾ വാങ്ങുന്നത് ആർക്ക് നേട്ടം
എല്ലാ വർഷവും സ്വർണ നാണയങ്ങൾ വാങ്ങുന്നത് ഭാവിയിൽ ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമാകും. ആഭരണങ്ങൾ വാങ്ങുന്നവർ ഉപഭോഗത്തിനു വേണ്ടിയാണ് സ്വർണം വാങ്ങുന്നതിനാൽ ഇവ പോർട്ട്ഫോളിയോയുടെ ഭാഗമായി കണക്കാക്കരുത്.
ഒരു നിക്ഷേപ വീക്ഷണകോണിലാണെങ്കിൽ ഗോൾഡ് ഇടിഎഫുകളിലോ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നതോ ആണ് നല്ലത്. കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടിന്റെ ആദ്യ ഇഷ്യു നവംബർ 30 തിന് കാലാവധി എത്തുകയാണ്. 8 വർഷ കാലയളവിൽ നിക്ഷേപം ഇരട്ടിയാക്കിയ ഒരു സ്വർണ നിക്ഷേപ പദ്ധതിയണിത്.
മുന്നേറ്റമുണ്ടാക്കി സ്വർണം
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ദുർബലമായ ആഗോള സാമ്പത്തിക വീക്ഷണവും കഴിഞ്ഞ ഒരു വർഷ കാലത്തിനിടെ സ്വർണ വിലയിലുണ്ടാക്കിയ വർധനവ് ഏകദേശം 14 ശതമാനമാണ്. 2018 നും 2023 നും ഇടയിൽ വാങ്ങിയ സ്വർണത്തിന് 13 ശതമാനം ഇരട്ട അക്ക വരുമാനം ലഭിച്ചു. അതേസമയം 2020-2023 വരെയുള്ള മൂന്ന് വർഷ കാലയളവിൽ 5 ശതമാനം ആദായം മാത്രമാണ് സ്വർണത്തിൽനിന്ന് ലഭിച്ചത്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications