മാസ വരുമാനത്തിൽ നിന്ന് ചെറിയ തുകയുടെ നിക്ഷേപം നടത്തുന്നവരാകും മിക്കവരും. ചെലവുകൾക്കൊപ്പം നിക്ഷേപത്തിനും പണം നീക്കിവെയ്ക്കുമ്പോൾ വലിയ തുക കണ്ടെത്താൻ സാധാരണക്കാർക്ക് സാധിക്കില്ല. എന്നാൽ ജോലിയുടെ ഭാഗമായി ബോണസായോ പോളിസി പ്രീമിയം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയോ മറ്റു വഴികളിലൂടെ ലഭിക്കുന്ന നല്ലൊരു സംഖ്യ ദീർഘകാല നിക്ഷേപത്തിന് ഉപയോഗിക്കാവുന്നതാണ്. തുക മുഴുവനും സ്ഥിര നിക്ഷേപമിടുന്നതിലോ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതോ ഗുണകരമല്ല. ഘട്ടം ഘട്ടമായുള്ള രീതിയാണ് വലിയ തുക നിക്ഷേപിക്കുമ്പോൾ ഉപയോഗിക്കേണ്ടത്.
എമർജൻസി ഫണ്ട്
നല്ലൊരു തുക കയ്യിൽ ലഭിക്കുമ്പോൾ ആദ്യം എമർജൻസി ഫണ്ടിലേക്ക് ആവശ്യമായ പണം ഉണ്ടോയെന്ന് ഉറപ്പാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള തുക ഉറപ്പുവരുത്തണം. ജോലി നഷ്ടപ്പെട്ടാലോ അപകടം, ആശുപത്രി വാസം തുടങ്ങിയവ കൊണ്ട് വന്നേക്കാവുന്ന ചെലവുകൾ തുടങ്ങി അപ്രതീക്ഷിതമായവയ്ക്ക് വേണ്ടി ഒരു തുക കരുതണം. ഇവ പൊതുവെ 12 മാസത്തെ ചെലവുകൾക്കുള്ള തുകയായിരിക്കണം. ഇവ ഉയർന്ന ലിക്വിഡിറ്റിയുള്ള നിക്ഷേപങ്ങളിലാണ് സൂക്ഷിക്കേണ്ടത്. ഡെബ്റ്റ് ഫണ്ടുകളിലോ സേവിംഗ്സ് അക്കൗണ്ടിലെക്കോ ഈ തുക മാറ്റാം.
ഇടക്കാല ആവശ്യങ്ങൾ
അടുത്തത് പ്രതീക്ഷിത ചെലവുകൾക്കുള്ള തുകയാണ്. 3-5 വർഷത്തിനിടെ മുന്നിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള ചെലവുകൾക്കുള്ള തുകയാണ് ഇതിന് ആവശ്യമായ തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റാം. വിവാഹം, വാഹനം വാങ്ങൽ, ഉന്നത പഠനം തുടങ്ങിയ ഹ്രസ്വകാല ആവശ്യങ്ങൾ ഓരോുത്തർക്കും വ്യത്യസ്മാകാം. 1-4 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് കോർപ്പറേറ്റ് ബോണ്ടുകൾ ഉപയോഗിക്കാം. 11 ശതമാനം വരെ പലിശ നൽകുന്നവയാണ് ഇവ.
ദീർഘകാല നിക്ഷേപം
ഈ രണ്ട് ആവശ്യങ്ങൾക്കും തുക മാറ്റിയാൽ ബാക്കിവരുന്ന തുക ദീർഘകാല നിക്ഷേപങ്ങൾക്കായി മാറ്റാം. ഇതിനായി ഓഹരി വിപണി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. എന്നാൽ തുക മുഴുവനും ഒരുമിച്ച് നിക്ഷേപിക്കുന്നതിന് പകരം 60-40 രീതിയിൽ ഉപയോഗിക്കാം, ഓഹരി വിപണിയിൽ കയറ്റങ്ങളും ഇറക്കങ്ങളും സാധാരണയാണ്.
2020 മാര്‍ച്ച് 2ൽ കോവിഡ് കാലത്തിന് മുൻപ് ഓഹരി വിപണിയിൽ 100 രൂപ നിക്ഷേപിച്ചൊരാൾക്ക് 2022 ജനുവരിയിൽ 53 ശതമാനം നേട്ടം ലഭിക്കും. 100 രൂപ 153 രൂപയായിട്ടുണ്ടാകും. എന്നാൽ 2019 മാര്‍ച്ചിൽ 100 രൂപ നിക്ഷേപിച്ചൊരാൾക്ക് 2022 ജനുവരിയിൽ നേടാനായത് 140 രൂപ മാത്രമാണ്.
നിക്ഷേപം നടത്തിയ 2019തിൽ വിപണി ഉയർന്ന നിലയിലായിരുന്നു. എന്നാൽ കോവിഡ് ലോക്ഡൗൺ വന്ന 2020 ഏപ്രിലിൽ 100 രൂപ നിക്ഷേപിച്ചാൽ 2022 ജനുവരിയിൽ 90 ശതമാനം നേട്ടം ലഭിക്കും. 100 രൂപ 190 രൂപയായി വളരും.
60 ശതമാനം
ഈ അനിശ്ചിതത്വങ്ങൾ ലഘൂകരിക്കാൻ 60-40 റൂൾ സഹായിക്കും., പണം മുഴുവന്‍ നിക്ഷേപിക്കുന്നതിന് പകരം 60 ശതമാനം സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആയി നിക്ഷേപിക്കാം.
1,000 രൂപ കയ്യിലുള്ളൊരാൾക്ക് 600 രൂപയെ 100 രൂപ വീതം 6 മാസത്തേക്ക് നിക്ഷേപിക്കാം. ഇതിന് നിഫ്റ്റി മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം. 2020 ജനുവരി 6ന് 100 രൂപ നിക്ഷേപിച്ചൊരാൾ ജൂണ്‍ വരെ 6 മാസത്തേക്ക് 100 രൂപ വീതം 600 രൂപ നിക്ഷേപിച്ചാൽ 65 ശമാന നേട്ടത്തോടെ 992 രൂപ ലഭിക്കും. വിപണിയുടെ താഴ്ചകളെ ശരാശരിയാക്കാനുള്ള ശക്തി എസ്ഐപിയ്ക്കുണ്ട്.
കോവിഡ് രണ്ടാം തരംഗം വന്ന 2020 ഒക്ടോബറിൽ 100 രൂപ നിക്ഷേപം തുടങ്ങി മാർച്ച് വരെ 6 മാസത്തേക്ക് നിക്ഷേപിച്ചൊരാൾക്ക് 600 രൂപയിൽ നിന്ന് 778 രൂപയായി വളരും. ഇതിനൊപ്പം കയ്യിലുള്ള 40 ശതമാനം വിപണി താഴ്ന്നിരിക്കുമ്പോൾ നിക്ഷേപിക്കണം. 2020 ഓക്ടോബരില്‍ 100 രൂപ നിക്ഷേപിച്ചൊരാൾ വിപണി 3 ശതമാനത്തിലേറെ താഴ്ന്ന ഡിസംബറിൽ 400 രൂപ കൂടി നിക്ഷേപിക്കണം. ഇവിടെ നിക്ഷേപിച്ച 1000 രൂപ 1281 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
