മാസത്തിൽ ശമ്പളം വാങ്ങുകയും ജീവിക്കുകയും ചെയ്യുന്നതിനൊപ്പം മിച്ചം പിടിക്കുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടത് ഭാവി മുന്നിൽ കണ്ടുള്ള സാമ്പത്തിക ആസൂത്രണമാണ്. മാസ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക മാറ്റിവെച്ചോ സേവിംഗ്സ് അക്കൗണ്ടിലെ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം എടുത്തോ നിക്ഷേപം തുടങ്ങാവുന്നതാണ്. കുടുംബ സ്വത്ത് വിറ്റതിലെ വിഹിതം, ഇന്‍ഷൂറന്‍സ് പോളിസി കാലാവധി എത്തി ലഭിച്ച തുക എന്നിങ്ങനെ പെട്ടന്ന് ആവശ്യമില്ലാത്ത തുക നിക്ഷേപിക്കുന്നത് പണം വളരാൻ സഹായിക്കും.
കയ്യിലുള്ള പണം സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിലൂടെ കുറഞ്ഞ റിട്ടേണാണ് ലഭിക്കുന്നത്. ഇതിലൊരു ഭാഗം അപകട സാധ്യതകളില്ലാത്ത, പണപ്പെരുപ്പത്തെ ബാധിക്കാത്ത നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് ഉചിതം. ഇതിനായി മ്യൂച്വൽ ഫണ്ട്, സ്വർണം, സ്ഥിര നിക്ഷേപം എന്നിങ്ങനെയുള്ള 3 നിക്ഷേപ മാർഗങ്ങളെടുക്കാം. ഓരോന്നിലും എങ്ങനെ റിസ്കില്ലാതെ നിക്ഷേപിക്കാം എന്ന് നോക്കാം.
മ്യൂച്വൽ ഫണ്ട്
നിക്ഷേപത്തെ പറ്റി ഒന്നുമറിയാതെ നേരെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനിറങ്ങിയാല് ഗുണത്തേക്കാളെറെ ദോഷം ചെയ്യും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അസറ്റ് അലോക്കേഷന്, അപകട സാധ്യതകള്‍ എന്നിവയെ പറ്റി പഠിക്കാനുണ്ട്. ഇതിന് ബദലായി അധികം റിസ്കില്ലാത്ത ഇന്‍ഡക്സ് ഫണ്ടുകളിലോ ബാലൻഡ് അഡ്വാൻഡേജ് ഫണ്ടുകളിലെ നിക്ഷേപിക്കാം. തുക സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി മാസത്തിൽ നിക്ഷേപിക്കാം.

ഇൻഡെസ്ക് ഫണ്ട്
ഇന്‍ഡെക്സ് ഫണ്ടുകള്‍ മാര്‍ക്കറ്റ് സൂചികകളെ പിന്തുടരുന്ന 'പാസിവ്' നിക്ഷേപങ്ങളാണ്. വിപണിയുടെ പ്രകടനത്തിന് അനുസരിച്ചുള്ള റിട്ടേണ്‍ ലഭിക്കും. മറ്റു ഫണ്ടുകളെകാള് കുറഞ്ഞ ചെലവില്‍ ഇവയില്‍ നിക്ഷേപിക്കാം എന്നതാണ് മറ്റൊരു ഗുണം. എസ് ആന്‍ഡ് പി 500 ഇന്‍ഡെസ്ക് ഫണ്ട്, നിഫ്റ്റി 50 ഇന്‍ഡെസ്ക് ഫണ്ട് തുടങ്ങിയവ എന്നിവ തിരഞ്ഞെടുക്കാം. ഇന്‍ഡെസ്ക് ഫണ്ടിലെ പണം എങ്ങനെ വളരുന്നു എന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ ചില ഫണ്ടുകളുടെ പ്രകടനം അടിസ്ഥാനമാക്കി പരിശോധിക്കാം.
യുടിഐ നിഫ്റ്റി 50 ഇന്‍ഡെസ്ക് ഫണ്ട് 14.15 ശതമാനം റിട്ടേണാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നല്കയത്. 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചവര്‍ക്ക് 14,45,004 രൂപയുടെ റിട്ടേണ്‍ ലഭിച്ചു. ഇന്നത്തെ മൂല്യം 26,45,004 രൂപയാണ്. എച്ച്ഡിഎഫ്സി ഇന്‍ഡെക്സ് ഫണ്ട്- എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്സ് പ്ലാന്‍ 14.23 ശതമാനം റിട്ടേണ്‍ നല്കി. 10,000 രൂപ 10 വര്‍ഷത്തേക്ക് പ്രതിമാസം എസഐപി ചെയ്തൊരാളുടെ റിട്ടേണ്‍ 26,57,960 രൂപയായി മാറി.
ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട്
മറ്റൊരു റിസ്ക് കുറഞ്ഞ മ്യൂച്വല്‍ ഫണ്ട് മാര്‍ഗമായ ബാലന്‍ഡ് അഡ്വാന്‍ഡേജ് ഫണ്ടോ ഡൈമാനിക് അസറ്റ് അലോക്കേഷന് ഫണ്ടോ തിരഞ്ഞെടുക്കാം. ബാലന്‍സ്ഡ് മ്യൂച്വല്‍ ഫണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവ ഇക്വിറ്റിയിലും ഡെബ്റ്റിലും നിക്ഷേപിക്കും. വിപണി ചാഞ്ചാടുന്ന സമയത്ത് ഡെബ്റ്റ് നിക്ഷേപങ്ങളിലേക്ക് കൂടുതൽ ഫണ്ട് മാറ്റുന്നത് വഴി നിക്ഷേപം കൂടുതല്‍ സുരക്ഷിതമാകുന്നു.
സ്ഥിരതയുള്ള വിപണിയില്‍ ഇക്വിറ്റിയില്‍ മികച്ച നിക്ഷേപം നടത്താനും ഇത്തരം ഫണ്ടുകള്‍ ശ്രദ്ധിക്കുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കുറഞ്ഞ റിസ്കില്‍ മികച്ച റിട്ടേണ്‍ നേടാന്‍ സാധിക്കുന്നൊരു മാര്‍ഗമാണിത്.
ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന എച്ച്ഡിഎഫ്സി ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട് 17.03 ശതമാനം റിട്ടേണാണ് 10 വര്‍ഷത്തിനിടെ നല്‍കിയത്. 10,000 രൂപ മാസം എസ്ഐപി വഴി നിക്ഷേപിച്ച വ്യക്തിക്ക് 31.62 ലക്ഷം രൂപ നേടാനായി. ഐസിഐസി പ്രുഡന്‍ഷ്യല്‍ ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട് 14.03 ശതമാനം റിട്ടേണ്‍ നല്കി. 10,000 രൂപയുടെ എസ്ഐപി വളര്‍ന്ന് 26.25 ലക്ഷം രൂപയായി.
സ്വര്‍ണത്തില്‍ നിക്ഷേപിക്കാം
നിക്ഷേപിക്കുമ്പോള്‍ ഒരു ഭാഗം സ്വര്‍ണത്തിലേക്ക് മാറ്റിവെയ്ക്കുന്നത് പണപ്പെരുപ്പത്തിനെതിരായ കരുതലും വിപണി ചാഞ്ചാട്ടത്തില്‍ പോര്‍ട്ടഫോളിയോയ്ക്ക് താങ്ങായും സ്വര്‍ണം പ്രവര്‍ത്തിക്കും. 8 വര്‍ഷ കാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാം. സ്വര്‍ണ വില ഉയരുന്നമ്പോള് ലാഭമെടുത്ത് നിക്ഷേപം തുടരാനാണെങ്കില്‍ ഗോള്‍ഡ് ഇടിഎഫുകളാണ് അനുയോജ്യം.
സ്ഥിര നിക്ഷേപം
ഒരാളുടെ നിക്ഷേപത്തില്‍ പ്രായം ഘടകമാണ്. വിരമിക്കല്‍ കാലത്തിലുള്ളൊരാള്ക്ക് വിപണിയില്‍ നിക്ഷേപിക്കുന്നതിന് താല്പര്യമില്ലെങ്കില് ഉയര്‍ന്ന യീല്‍ഡുള്ള സ്ഥിര നിക്ഷേപങ്ങളെ തിരഞ്ഞെടുക്കാം. സ്ഥിര വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പോലുള്ള പദ്ധഥികള്‍ തിരഞ്ഞെടുക്കാം.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications