മാസാനസാനമായി, പലരുടെയും അക്കൗണ്ട് കാലിയായ അവസ്ഥയായിരിക്കും. ഇന്ന് ഇന്നോ ഇന്നലെയോ തുടങ്ങിയ ശീലമല്ല, ശമ്പളം വാങ്ങാൻ തുടങ്ങിയത് മുതൽ പലരും നേരിടുന്ന പ്രധാന പ്രതിസന്ധിയാകാം ഇത്. സുഹൃത്തുകളിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് അടുത്ത ശമ്പള തീയതി വരെ മുന്നോട്ട് കൊണ്ടു പോകുന്നത്.
പുതു വർഷത്തിൽ ഈ ശീലം മാറ്റിയെടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളാണ് ചുവടെ വിശദമക്കുന്നത്. അത്യാവശ്യത്തിനുള്ള തുക വരുമാനമുണ്ടെങ്കിലും പൈസ എവിടെ പോകുന്നു, എന്തിന് ചെലവാക്കുന്നു എന്നതിനെ പറ്റി പലർക്കും വ്യക്തമായ ധാരണയില്ലാത്തതിനാലാണ് കയ്യിൽ കാശ നിൽക്കാത്തത്. പുതുവർഷത്തിൽ സാമ്പത്തിക കരുതൽ നേടാൻ ഈ ശീലങ്ങളാണ് പിന്തുടരേണ്ടത്.
1. ആകെ എത്ര വരുമാനം
പലർക്കും വരുമാന സ്രോതസ് ശമ്പളമായിരിക്കാം. ചിലർക്ക് ശമ്പളം, വാടക വരുമാനം തുടങ്ങി ഒന്നിലധികം വഴികളിലൂടെ വരുമാനം കയ്യിലെത്തുന്നുണ്ടാകാം. മാസത്തിൽ ആകെ എത്ര രൂപ വരുമാനമായി ലഭിക്കുന്നു എന്നതിനെ പറ്റി ഒരു കണക്കുണ്ടാകണം. ഭാര്യയും ഭർത്താവും ചേർന്നാണ് കുടുംബ ചെലവുകൾ നടത്തുന്നതെങ്കിൽ രണ്ടു പേരുടെയും വരുമാനം കണക്കാക്കാം. ഈ തുകയ്ക്ക് അനുസരിച്ചാകണം ചെലവാക്കലുകൾ.

2. ബജറ്റ് തയ്യാറാക്കുക
എത്ര രൂപ മാസത്തിൽ ചെലവ് വരും എന്ന് ഓരോരുത്തർക്കും ഏകദേശ കണക്കുകൂട്ടാൻ സാധിക്കും. ഇത് ഉൾപ്പെടുത്തി മാസ ബജറ്റ് തയ്യാറാക്കണം. കാശ് വരുന്നു പോകുന്നു എന്ന രീതിക്ക് പകരം മാസം ചെലവുകൾ തിട്ടപ്പെടുത്തി വെയ്ക്കാം. ഇഎംഐ, ഇന്‍ഷൂറന്‍സ് പ്രീമിയം അടവ്, വീട്ടു ചെലവുകൾ, ഓരോ മാസത്തിലും പ്രത്യേകമായി വരുന്ന ചെലവുകൾ എന്നിവ കണക്കാക്കണം. ചില ചെലവുകള്‍ മാസത്തിലോ അര്‍ധ വര്‍ഷത്തിലെ വർഷത്തിലോ മാത്രം അടയ്ക്കുന്നതാകും.
ഉദാഹരണത്തിന് പോളിസി പ്രീമിയം, മക്കളുടെ സ്കൂൾ ഫീസ് തുടങ്ങിയ ഇത്തരം ചെലവുകൾ വരുന്ന മാസത്തിൽ ബജറ്റ് താളം തെറ്റും. ഇവ വാര്‍ഷിക ചെലുവുകളായി രേഖപ്പെടുത്തുക. അർധ വർഷത്തിൽ 60,000 രൂപ വീതം വരുന്ന ചെലവ് വർഷത്തിൽ കണക്കാകിയാൽ 1.20 ലക്ഷം രൂപയാകും. ഇത് മാസത്തിൽ 10,000 രൂപ വേണ്ടി വരും. ഈ തുക ലിക്വിഡ് ഫണ്ടിലേക്കോ എസ്ഐപി വഴി നിക്ഷേപിച്ച് ആവശ്യ സമയത്ത് പിൻവലിക്കാം.
3. ബജറ്റും വരുമാനവും ഒത്തു നോക്കുക
മാസ ബജറ്റ് തയ്യാറാക്കിയാൽ മാസത്തിൽ കയ്യിലെത്തുന്ന വരുമാനം എത്രയാണെന്ന് കണക്കാക്കുക. വരുമാനത്തേക്കാൾ ചെലവ് വരുന്നൊരാൾക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ചെലവുകൾ കുറയ്ക്കുകയോ കൂടുതൽ വരുമാനം കണ്ടെത്തുന്ന ജോലി തിരഞ്ഞെടുക്കുകയോ വേണം. ഇല്ലെങ്കിൽ കടക്കെണിയിലേക്കുള്ള യാത്രയിലേക്കാണ് എന്നാണ് ഈ വ്യത്യാസം കാണിക്കുന്നത്. ചെലവ് ചുരുക്കാൻ നിവൃത്തിയില്ലാത്തൊരാൾക്ക് അധിക വരുമാനം ലഭിക്കുന്ന ജോലികൾ കൂടി ചെയ്യാവുന്നതാണ്.

4. എമർജൻസി ഫണ്ട്
നിലവിലുള്ള ചെലവ് മനസിലാക്കിയാൽ അടുത്തതായി എമർജൻസി ഫണ്ട് തയ്യാറാക്കേണ്ടതുണ്ട്. 6 മാസത്തെ ചെലവിന് അനുസരിച്ചുള്ള തുക എമർജൻസി ഫണ്ടായി കരുതണം. 50,000 രൂപ മാസ ചെലവുള്ളൊരാൾക്ക് കുറഞ്ഞത് 3 ലക്ഷം റിസര്‍വ് ഫണ്ടായി ഉണ്ടായിരിക്കണം. മാസത്തില്‍ മിച്ചം വരുന്ന തുക ഉപയോഗിച്ച് എമർജൻസി ഫണ്ടിലേക്ക് മാറ്റാം.
മാസ വരുമാനവും ബജറ്റും തമ്മിലുള്ള വ്യത്യാസം വരുന്ന തുക മുഴുവനായും എമർജൻസി ഫണ്ടിലേക്ക് മാറ്റാം. ലിക്വിഡ് ഫണ്ടുകളോ സേവിംഗ്സ് അക്കൗണ്ടുകളോ തിരഞ്ഞെടുക്കാം. പെട്ടന്നുണ്ടാകുന്ന ചെലവുകൾക്ക് തുക ഉപയോഗിക്കാം. ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ജീവിക്കാൻ ആവശ്യമായ തുക കയ്യിലുണ്ടാകുന്നത് ആശ്വാസകരമാകും.

5. നിക്ഷേപം തുടങ്ങാം
ആറു മാസത്തെ എമര്‍ജന്‍സി ഫണ്ട് തയ്യാറായാല്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഓരോ ലക്ഷ്യം വെച്ച് വേണം നിക്ഷേപം ആരംഭിക്കേണ്ടത്. നിക്ഷേപ ലക്ഷ്യത്തിന് അനുസൃതമായ പദ്ധതികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കണം. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ചുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുത്താം. ദീർഘകാല നിക്ഷേപം ആരംഭിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ചെയ്യുന്നത് മികച്ച ഓപ്ഷനാണ്.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications