ശമ്പളക്കാർക്ക് ഏറ്റവും മികച്ചൊരു സമ്പാദ്യ ശീലമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. മാസത്തിൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന് തുകയുടെ 12 ശതമാനമാണ് ഇപിഎഫ് വിഹിതമായി ശമ്പളത്തിൽ നിന്ന് ഈടാക്കുന്നത്. ജീവനക്കാരൻ നൽകുന്ന 12 ശതമാനത്തിന് തുല്യമായ തുക കമ്പനിയുടെ നൽകണം.
എല്ലാ മാസത്തിലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതം കുറച്ചാണ് കമ്പനി തൊഴിലാളികള്‍ക്ക് ശമ്പളം അനുവദിക്കുന്നത്. തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്ന വിഹിതവും തുല്യമായ കമ്പനിയുടെ വിഹിതവും ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്.
ചില കമ്പനികള്‍ തൊഴിലാളികളില്‍ നിന്ന് ഇപിഎഫ് വിഹിതം ഈടാക്കുകയും ഇപിഎഫ് അക്കൗണ്ടിലേക്ക് അടക്കാതിരിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്‌പൈസ്‌ജെറ്റിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച ഇപിഎഫ് വിഹിതം 2020 മുതല്‍ കമ്പനി അക്കൗണ്ടിലേക്ക് അടച്ചില്ലെന്ന വാര്‍ത്ത് ഈയിടെ പുറത്തു വന്നത്. ഇത്തരത്തിൽ കമ്പനികൾ പണം നിക്ഷേപിക്കാതെ ചെലവാക്കുമ്പോൾ നഷ്ടം ജീവനക്കാർക്കാണ്. കമ്പനികൾ ഇപിഎഫ് വിഹിതം കൃത്യമായി അടയ്ക്കുന്നുണ്ടോ എന്നറിയാൻ പാസ്ബുക്ക് പരിശോധിച്ചാൽ മതിയാകും.

കമ്പനിക്ക് നികുതി ഇളവ് ലഭിക്കില്ല
കമ്പനികൾ ജീവനക്കാരുടെ ഇപിഎഫ് വിഹിതം കൃത്യസമയത്ത് നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കാൻ 2021 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ ആദായനികുതി നിയമം ഭേദഗതി ചെയ്തിരുന്നു. ഭേദഗതി പ്രകാരം, തൊഴിലാളികളുടെ ഇപിഎഫ് വിഹിതം കൃത്യസമയത്ത് അടച്ചില്ലെങ്കിൽ തൊഴിലുടമകൾക്ക് കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കില്ല. ഇപിഎഫ് വിഹിതം ഒരു ചെലവായി പരിഗണിച്ച് കമ്പനികൾക്ക് നികുതി കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും.
കമ്പനി ഇപിഎഫ് വിഹിതം നിക്ഷേപിക്കേണ്ടത് എപ്പോൾ
ശമ്പളം ലഭിച്ച മാസം അവസാനിച്ച് 15 ദിവസത്തിനുള്ളിൽ കമ്പനി ഇപിഎഫ് വിഹിതം തൊഴിലാളിയുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. ഉദാഹരണത്തിന് 2023 ജൂലായ് മാസത്തിൽ ഈടാക്കിയ തൊഴിലാളിയുടെ ഇപിഎഫ് വിഹിതവും തൊഴിലുടമയുടെ വിഹിതവും ഓഗസ്റ്റ് 15-നകം ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്.
കൃത്യസമയത്ത് നിക്ഷേപിച്ചോ? എങ്ങനെ അറിയാം
കമ്പനിയുടെയും തൊഴിലാളിയുടെയും ഇപിഎഫ് വഹിതം പരിശോധിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകൾക്ക് സൗകര്യം നൽകുന്നുണ്ട്. ഇപിഎഫ് വരിക്കാരന് പാസ്ബുക്ക് വഴി ഇവ ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. ഇപിഎഫ്ഒ വെബ്സൈറ്റ് വഴിയോ ഉമാംഗ് ആപ്പോ ഇതിനായി ഉപയോഗിക്കാം.
ഇപിഎഫ് പാസ്ബുക്ക് ആക്‌സസ് ചെയ്യുന്നതിന് ഇപിഎഫ് വരിക്കാരൻ ഇപിഎഫ്ഒ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിന് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ), പാൻ, ആധാർ നമ്പർ എന്നിവ ആവശ്യമാണ്. ശമ്പള സർട്ടിഫിക്കറ്റിൽ യുഎഎൻ ലഭിക്കും. അക്കൗണ്ട് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ https://passbook.epfindia.gov.in/MemberPassBook/Login എന്ന ലിങ്ക് വഴി പാസ്ബുക്ക് ലഭിക്കും.
സർക്കാർ സേവനങ്ങൾ നൽകുന്ന ഉമാംഗ് ആപ്പിൽ നിന്നും ഇപിഎഫ് പാസ്ബുക്ക് വിവരങ്ങൾ ലഭിക്കും. ആദ്യം മൊബൈൽ ഫോണിൽ ഉമാഗ് ആപ്പ് ഡൗൺലോഡ് ചെയ്യണം. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുക. രജിസ്ട്രേഷന് ശേഷം യുഎഎൻ നമ്പറും ഒടിപി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ ഇപിഎഫ് പാസ്ബുക്ക് കാണാം.
ജീവനക്കാർക്ക് ഇപിഎഫ് ബാലൻസ് അറിയുന്നതിന് എസ്എംഎസ്, മിസ്ഡ് കോൾ സൗകര്യങ്ങൾ ഉപയോഗിക്കാം. "EPFOHO UAN" എന്ന ഫോർമാറ്റിൽ ജീവനക്കാരന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് വിവരങ്ങൾ ശേഖരിക്കാം. മിസ്ഡ് കോൾ വഴി ബാലൻസ് അറിയുന്നതിനുള്ള നമ്പർ 011-22901406 ആണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications