60 വയസ് കഴിഞ്ഞവർക്ക് വലിയ ആശ്വാസമാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ. 1,600 രൂപ വീതമാണ് പെൻഷൻ തുകയായി മാസത്തിൽ വിതരണം ചെയ്യുന്നത്. പ്രായാമായവരുടെ അത്യാവശ്യങ്ങൾ നടത്താൻ പറ്റിയ തുകയായതിനാൽ ഗുണഭോക്താക്കൾ ഈ തുകയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
പെൻഷൻ തുക സ്വീകരിക്കാൻ 4 മാർഗങ്ങൾ നിലവിലുണ്ട്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍, ബാങ്ക് അക്കൗണ്ട് എന്നിവ വഴി പണം സ്വീകരിക്കാം. നേരിട്ട് കയ്യിൽ പെൻഷൻ വേണ്ടവർക്ക് അതിനുള്ള സൗകര്യവും ഇന്നുണ്ട്. പണം ബാങ്ക് അക്കൗണ്ടിലെത്തുന്നവർക്ക് മാസത്തിൽ പെൻഷൻ ലഭിച്ചോ എന്നറിയുന്നതിന് ബുദ്ധിമുട്ടുണ്ട്.
പ്രായാമായവർക്ക് സാങ്കേതിക വിവരങ്ങൾ കുറവാണെങ്കിൽ ഇതിനായി പാസ്ബുക്കുമായി ബാങ്കിൽ ചെല്ലണം. ബാങ്കിലേക്ക് ചെല്ലാതെ തന്നെ വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി പെൻഷൻ പണം ലഭിച്ചു എന്ന കാര്യം അറിയാൻ സാധിക്കും. ഇതിനുള്ള വഴിയാണ് ചുവടെ വിശദീകരിക്കുന്നത്.
ഏതൊക്കെ പെൻഷൻ വിവരങ്ങൾ അറിയാൻ സാധിക്കും
കേരള സർക്കാർ അനുവദിക്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ വിവരങ്ങളാണ് ഈ വെബ്സൈറ്റ് വഴി അറിയാൻ സാധിക്കുക. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം (ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ - അവശത 80% കൂടുതല്‍) , ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം എന്നിവയുടെ വിവരങ്ങൾ ഈ വഴി അറിയാൻ സാധിക്കും.
എങ്ങനെ പെൻഷൻ തിരയാം
ഇതിനായി welfarepension.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കണം. ഇല്ലെങ്കിൽ sevana pension എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ വെബ്സൈറ്റിലേക്കുള്ള ലിങ്ക് ലഭിക്കും. മലയാളത്തിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ രണ്ടാമതായുള്ള മറ്റുള്ളവ എന്ന സെക്ഷനില്‍ 'പെന്‍ഷന്‍ തിരിച്ചില്‍' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. മൂന്ന് വഴികളിലൂടെ പെൻഷൻ തിരയാം. പെന്‍ഷണര്‍ ഐഡി, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയാണ് നൽകേണ്ടത്. പെൻഷൻ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറാണ് നൽകേണ്ടത്.
പെന്‍ഷണര്‍ ഐഡി, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ പെൻഷൻ വിവരങ്ങൾ ലഭ്യമാകും. ഇതിൽ ആദ്യ ഭാഗത്ത് അടിസ്ഥാന വിവരങ്ങൾ എന്ന ഭാഗത്ത പെന്‍ഷന്‍ വിഭാഗം, പെന്‍ഷന്‍കാരുടെ പേര് വിവരങ്ങള്‍ എന്നീ വിവരങ്ങളാണ് ഉണ്ടാവുക. പൊതു വിവരങ്ങൾ എന്ന തലകെട്ടിൽ പെൻഷൻ തുക, മസ്റ്ററിംഗ് വിവരങ്ങൾ, ലൈഫ് സര്‍ട്ടിഫിക്കറ്റ്, പുനര്‍/വിവാഹിത എന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവ കാണും.
ഇതിന് താഴെയാണ് പെൻഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുക. ഏതൊക്കെ മാസങ്ങളിൽ എത്ര രൂപ പെൻഷൻ ലഭിച്ചു എന്ന കാര്യങ്ങള്‍ കാണാന്‍ സാധിക്കും. പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലാണോ പോസ്റ്റ് ഓഫീസിലാണ് ലഭിക്കുന്നത് എന്നുള്ള വിവരങ്ങളും ഇതോടൊപ്പം കാണാനാകും. പണം ലഭിച്ചിട്ടുണ്ടോ തടഞ്ഞു വെച്ചിരുക്കുയാണോ എന്നിറിയാനും സാധിക്കും. ഇതോടൊപ്പം ട്രാൻസ്ഫാക്ഷൻ നമ്പർ നൽകിയിട്ടുള്ളതിനാൽ പെൻഷൻ പണം ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലാ എന്നുള്ള പരാതിയുണ്ടെങ്കിൽ ബാങ്കിലെത്തി പരിശോധിക്കാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
