സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള റിട്ടയർമെന്റ് പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും തൊഴിലുടമയുടെ വിഹിതവും ചേർന്നതാണ് ഇപിഎഫ് നിക്ഷേപം. ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനം നീക്കിവയ്ക്കുമ്പോൾ തുല്യ തുക തന്നെ തൊഴിലുമടയും നീക്കിവെയ്ക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് നിക്ഷേപങ്ങൾ നിയന്തിക്കുന്നത്. അതിനാൽ ഓരോ സമയങ്ങളിലും ഇപിഎഫ് സംബന്ധിച്ച ഓർഗനൈസേഷന്റെ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.
യുഎഎൻ ആധാർ ലിങ്കിംഗ്
2023 ഏപ്രിലിലാണ് ഇപിഎഫിന്റെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ആധാർ കാർഡ് നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമാക്കിയത്. 2024 മാർച്ച് 31 വരെയാണ് ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി. ഇപിഎഫ് വരിക്കായ തൊഴിലാളികൾക്ക് നിർബന്ധമായും യുഎഎൻ- ആധാറുമായി ബന്ധിപ്പിക്കണം.
ഇപിഎഫ് അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിന് നേട്ടങ്ങൾ നിരവധിയാണ്. പിഎഫ് പിൻവലിക്കൽ, പെൻഷൻ, ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള ഇപിഎഫ്ഒ ആനുകൂല്യങ്ങൾ എളുപ്പം ലഭ്യമാകുന്നതിനോടൊപ്പം അക്കൗണ്ടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാം. ഇപിഎഫുമായി ബന്ധപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രക്രിയയും ഇതുവഴി വേഗത്തിലാകും.

എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാം
മൂന്ന് വഴികളാണ് യുഎഎൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാനുള്ളത്. ഇപിഎഫ്ഒ അംഗങ്ങൾക്ക് ഇ-സേവ പോർട്ടൽ വഴി ഓൺലൈനായി ആധാർ കാർഡ് ആധാർ കാർഡ് വിവരങ്ങൾ ഇപിഎഫ് അക്കൗണ്ടുമായി ഓൺലൈനായി ലിങ്ക് ചെയ്യാം.
യുഎഎൻ ഉം പാസ്‌വേഡും ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം "മാനേജ്" എന്ന ടാബിൽ നിന്ന് "കെവൈസി" ഓപ്ഷൻ തിരഞ്ഞെടുക്കാം. "ആഡ് കെവൈസി" എന്ന ഭാഗത്ത് "ആധാർ" തിരഞ്ഞെടുത്ത് പേരും ആധാർ നമ്പറും നൽകുക. തുടർന്ന് സേവ് ഓപ്ഷൻ നൽകിയാൽ ആധാർ വിവരങ്ങൾ യുഎഎൻ-ലേക്ക് വിജയകരമായി ലിങ്ക് ചെയ്യാാം.
ഉമാംഗ് ആപ്പ് ഉപയോഗിക്കാം
കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിവിധോദ്യേശ ആപ്പായ ഉമാംഗ് ആപ്പ് ഉപയോഗിച്ച് ആധാർ വിവരങ്ങൾ ഇപിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ സാധിക്കും. മൊബൈലിൽ ഉമാംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ലോഗിൻ ചെയ്യണം. ആപ്പിൽ ഇപിഎഫ്ഒ സേവനം കണ്ടെത്തി ഇ-കെവൈസി തിരഞ്ഞെടുക്കുക.
ആധാർ സീഡിംഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് യുഎഎൻ നൽകുക. Get OTP എന്ന ഭാഗത്ത് നിന്ന് ക്ലിക്ക് ചെയ്താൽ ഒപിടി ലഭിക്കും. രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP നൽകിയാൽ യുഎഎൻ- ആധാർ ലിങ്കിംഗ് പൂർത്തിയാകും.
ഓഫ്‍ലൈൻ അവസരം
രണ്ട് ഓൺലൈൻ അവസരത്തോടൊപ്പം ഓഫ്‍ലൈനായും യുഎഎൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാം. ഇപിഎഫ്ഒ ഓഫീസിലോ കോമൺ സർവീസ് സെന്റർ സന്ദർശിച്ചോ ലിങ്ക് ചെയ്യാം. ആധാർ സീഡിംഗ് അപേക്ഷ പൂരിപ്പിച്ച് യുഎഎൻ, പാൻ, ആധാർ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇപിഎഫ്ഒ ഓഫീസിലോ കോമൺ സർവീസ് സെന്ററിലോ സമർപ്പിച്ചാൽ മതിയാകും.
ഇപിഎഫ്ഒ പലിശ നിരക്ക്
2022- 23 സാമ്പത്തിക വർഷത്തിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായാണ് ഇപിഎഫ്ഒ ഉയർത്തിയത്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന 8.10 ശതമാനത്തേക്കാൾ 0.5 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഇപിഎഫ്ഒ നടത്തിയത്. 2022-23 സാമ്പത്തിക വർഷത്തിൽ നടത്തിയ നിക്ഷേപങ്ങൾക്കാണ് ഈ പലിശ ലഭിക്കുക. പലിശ നിരക്ക് അക്കൗണ്ടിൽ ക്രെഡിറ്റായോ എന്നറിയാൻ മിസ്ഡ്കോൾ, എസ്എംഎസ്, ഉമാംഗ് ആപ്പ്, വെബ്സൈറ്റ് എന്നിവ സന്ദർശിക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications