വായ്പകള്‍, അധിക ചെലവ്, കുറഞ്ഞ മാസ വരുമാനം തുടങ്ങി സാമ്പത്തിക ഞെരുക്കത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്. മാസ ശമ്പളം കൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത സമയത്ത് ശമ്പളത്തിനൊപ്പം മറ്റൊരു വരുമാന മാര്‍ഗം കൂടി കണ്ടെത്തുന്നത് ആശ്വാസകരമാണ്. മുഴുവന്‍ സമയ ജോലിക്കാരാണെങ്കില്‍ പോലും അതിനെ ബാധിക്കാത്ത രീതിയില്‍ രണ്ടാമതൊരു വരുമാനം ഉണ്ടാക്കാവുന്ന നിരവധി സാധ്യതകള്‍ ഇന്നുണ്ട്.
ഒരു ജോലി കഴിഞ്ഞ് മറ്റൊരു ജോലിയോ എന്ന് ആലോചിക്കുന്നവരുണ്ടാകാം. ഹോബികളെ തന്നെ വരുമാന മാർഗമാക്കി മാറ്റാൻ സാധിച്ചാൽ രണ്ടാമത് ചെയ്യുന്നത് ജോലിയാണെന്നുള്ള തോന്നലുണ്ടാക്കാതെ തന്നെ വരുമാനമുണ്ടാക്കാനാകും. വീട്ടിൽ ഇരുന്ന് തന്നെ വലിയ തുകയുടെ നിക്ഷേപമില്ലാതെ ചുരുങ്ങിയ ചെലവിൽ അധിക വരുമാനം ഉണ്ടാക്കാനുള്ള ചില വഴികളാണ് ചുവടെ ചേർക്കുന്നത്.
കണ്ടന്റ് തരും പണം
സമൂഹ മാധ്യമങ്ങളുടെ വളര്‍ച്ചയോടെ വരുമാനം ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമായി മാറി. ഷോര്‍ട്ട് വീഡിയോ ആപ്പുകളില്‍ വ്യത്യസ്തമായ വിഷയത്തില്‍ കണ്ടന്റ് നിര്‍മിക്കുന്നത് ഇക്കാലത്ത് വരുമാനമുണ്ടാക്കാനുള്ള പ്രധാന വഴിയാണ്. അറിയാവുന്ന വിഷയങ്ങൾ ആളുകളെ ആകർഷിക്കുന്ന തരത്തിൽ അവതരിപ്പിക്കാനായാൽ സോഷ്യൽ മീഡിയയിൽ വിജയം ഉറപ്പാണ്. സ്പോണ്‍ഷര്‍ഷിപ്പ്, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്, ഉത്പ്പന്നത്തിന്റെ പ്രമോഷന്, റഫറന്‍സ് തുടങ്ങിയ മാര്‍ഗങ്ങള്‍ വഴി ഇത്തരം ആപ്പുകള്‍ പണ സമ്പാദിക്കാനുള്ള വഴി കണ്ടെത്താം.
ഉദാഹരണത്തിന് ഇന്‍സ്റ്റഗ്രാമില്‍ സൗന്ദര്യവർധന ഉത്പ്പന്നങ്ങളെ പറ്റി റീല്‍സ് ചെയ്യുന്നൊരാള്‍ക്ക് പുതിയ ഉത്പ്പന്നങ്ങളുടെ പെയ്ഡ് പ്രമോഷന് നടത്താന്‍ സാധിക്കും. ഇതിന് ശക്തമായ അടിത്തറ ഉണ്ടാക്കിയെടുക്കുയാണ് വേണ്ടത്. വീഡിയോ കണ്ടന്റിനൊപ്പം എഴുത്തില്‍ താല്പര്യമുള്ളവര്ക്ക് ബ്ലോഗില്‍ ഒരു കൈ നോക്കാവുന്നതാണ്. വിവിധ ഓര്‍ഗനൈസേഷനുകളുമായുള്ള സഹകരണം വഴിയും വരുമാനം കയ്യിലെത്തും.
വീട്ടിലൊരു ഹോട്ടൽ
പുതിയ കാലത്ത് സാധ്യതകള്‍ ഒരുപാട് ഉണ്ടെങ്കിലും അത് അറിഞ്ഞ് ഉപയോഗപ്പെടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. വീട്ടില്‍ സജീവമായി ഉപയോഗിക്കാത്ത മുറിയുണ്ടെങ്കില്‍ അത് യാത്രികര്‍ക്ക് ദിവസ വാടകയ്ക്ക് നല്‍കാനുള്ള സൗകര്യം ഇന്നുണ്ട്. നഗരത്തില്‍ താമസ സൗകര്യം അന്വേഷിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ റൂം നല്കാനായാല് വലിയ വരുമാനം കയ്യിലെത്തും. Airbnb എന്ന ആപ്പ് വഴി വീട്ടിലെ മുറി ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യാം. ആവശ്യക്കാര്‍ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുകയും ഓണ്‍ലൈനായി തന്നെ പണമടയ്ക്കുകയും ചെയ്യും.
കൗൺസിലിഗും ക്ലാസും
കൗണ്‍സിലിംഗ് മറ്റൊരു പ്രധാന വരുമാന മാര്‍ഗമാണ്. ഈ മേഖലയില്‍ വൈദഗ്ധ്യം ഉള്ളവരാണെങ്കില്‍ സങ്കീര്‍ണമായ ജീവിതാവസ്ഥയിലൂടെ മുന്നോട്ട് പോകുന്നവര്‍ക്ക് കൗണ്‍സിലിംഗ് നടത്താവുന്നതാണ്. ഇന്ന് ഓണ്‍ലൈനായി കൗണ്‍സിലിംഗിനുള്ള സൗകര്യമുണ്ട്. ഇതിനൊപ്പം വിവിധ കോഴ്സുകള്‍ തയ്യാറാക്കി വില്പന നടത്തിയും പണം കണ്ടെത്താം.
അറിവുള്ള മേഖഖയിലെ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള കഴിവുണ്ടെങ്കില്‍ udemy.com, skillshare.com എന്നീ വെബ്സൈറ്റുകളില്‍ കോഴ്സുകള്‍ തയ്യാറാക്കി നല്‍കാം. ഇവയ്ക്ക് ചെറിയ ഫീസ് ഈടാക്കി മാസ വരുമാനം കണ്ടെത്താം. പാചകം, യോഗ, എസ്ഇഒ, ഡിസൈനിംഗ്, എംഎസ് എക്സല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കോഴ്സുകള്‍ തയ്യാറാക്കാം. വിഷയത്തില്‍ വീഡിയോകള്‍ തയ്യാറാക്കി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്.
ഭക്ഷണം നല്‍കും വരുമാനം
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ആരാധകര്‍ ഒരുപാടുള്ള നാട്ടില്‍ ഇത് ആവശ്യക്കാരിലേക്ക് എത്തിക്കാനായാല്‍ അതുമൊരു വരുമാന മാര്‍ഗമാണ്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പരസ്യം നല്‍കുകയും പിക്അപ്പ് പോയിന്റുകളില്‍ ഭക്ഷണ വിതരണം നടത്തുകയും ചെയ്യാം. അധിക ചാര്‍ജ് ഈടാക്കി ഹോം ഡെവിലറി സൗകര്യവും ഉപയോപ്പെടുത്താം. വ്യത്യസ്ത രുചികളില്‍ ഫോക്കസ് ചെയ്തുള്ള ഭക്ഷണങ്ങളാണെങ്കില്‍ ഈ രീതി നല്ലൊരു ഉപഭോക്താക്കളെ ഉണ്ടാക്കാന്‍ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications