ശമ്പളം വന്നാൽ മാസത്തിൽ പ്രതീക്ഷിക്കുന്ന ചെലവുകൾ കിഴിച്ചാൽ ഓരോ പ്ലാനിംഗ് ഓരോ മാസത്തിലുണ്ടാകാം. പുതിയ ഗാഡ്ജെറ്റ് വാങ്ങുന്നതിനോ യാത്രയ്ക്കോ പണം മാറ്റിവെയ്ക്കുക എന്നതാകും ഓരോരുത്തരുടെയും രീതി. ശമ്പളം പ്രതീക്ഷിച്ച് കടമെടുപ്പ് ക്രെഡിറ്റ് കാർഡ് ഉപയോഗം എന്നിവ ശമ്പളക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്.
ഈ ചക്രം പൂർത്തിയാകണമെങ്കിൽ മാസത്തിൽ ശമ്പളമായി തുക അക്കൗണ്ടിലെത്തണം. ശമ്പളം മുടങ്ങിയാലോ വൈകിയാലോ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ പറ്റിയോ എങ്ങനെ ഈ സാഹചര്യം നേരിടുമെന്നതിനെ പറ്റിയോ മിക്കവരുടെയും ചിന്തയിലുള്ള കാര്യവുമല്ല. ഒരാളുടെ മാസ ശമ്പളം വൈകിയാൽ, ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ ഇവയെ നേരിടാം എന്നതിനെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
എമര്‍ജന്‍സി ഫണ്ട്
പൊതുവെ ശമ്പളക്കാര്‍ വിട്ടുകളയുന്ന സേവിംഗ്സാണ് എമര്‍ജന്‍സി ഫണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഇന്‍ഷൂറന്‍സുകള്‍ക്കും ചെറിയ നിക്ഷേപങ്ങളും തുടങ്ങി വെയ്ക്കുന്നവര്‍ പോലും അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി പണം മാറ്റിവെയ്ക്കുന്നില്ലാ എന്നതാണ് ശ്രദ്ധേയം. ശമ്പളം ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിര ചെലവുകളായ വാടക, സ്കൂള്‍ ഫീസ്, ഇഎംഐ തുടങ്ങിയവ തടസമില്ലാതെ പോകാന്‍ എമര്‍ജന്‍സി ഫണ്ട് ഉപകാരപ്പെടും. ആറു മാസ ചെലവുകള്‍ക്ക് ആവശ്യമായ തുക എമര്‍ജന്‍സി ഫണ്ടായി കരുതണം.
നിക്ഷേപങ്ങൾക്കുള്ള കരുതൽ
ശമ്പളം മുടങ്ങുന്നതും വൈകുന്നതും മാസത്തില്‍ ശമ്പളം അടിസ്ഥാനമാക്കി നടത്തുന്ന നിക്ഷേപങ്ങളെ ബാധിക്കും. ഇത്തരത്തിലൊന്നാണ് എസ്ഐപി. എസ്ഐപി മുടങ്ങുന്നത് വഴി ബാങ്ക് 100- 700 രൂപ പിഴ ഈടാക്കും. ഇതിന് പകരമായി എസ്ഐപി 3-6 മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്താന്‍ (sip pausing) അസറ്റ് മാനേജ്മെന്റ് കമ്പനി അനുവദിക്കുന്നുണ്ട്. അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കാതെ എസ്ഐപി അവസാനിപ്പിക്കാന്‍ സാധിക്കും. എമര്‍ജന്‍സി ഫണ്ട് ഉള്ളവരാണെങ്കിൽ ശമ്പളം മുടങ്ങിയാലും ഈ തുക ഉപയോഗിച്ച് എസ്ഐപി ചെയ്യാം.
വായ്പ ഒഴിവാക്കുക
കൂടുതല്‍ പേര് ആശ്രയത്വത്തിൽ ഉള്ളൊരാളാണെങ്കിൽ ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ വായ്പയിലേക്ക് പോകുന്നത് ഒഴിവാക്കണം. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ എന്നിവ ഒഴിവാക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യമായി അടയ്ക്കാന്‍ വൈകിയിലുള്ള ഭീമമായ പലിശയും കടത്തിലേക്ക് പോകുന്നത് ഒഴിവാക്കാനും ചെലവ് ചുരുക്കുകയാണ് ഉചിതം.
ഇൻഷൂറൻസ്
മാസ ശമ്പളം വൈകുന്നതിന് ഇൻഷൂറൻസില്ലെങ്കിലും ജോലി നഷ്ടപ്പെട്ടാൽ സാഹായകമാകുന്ന ഇൻഷൂറൻസുകളെ പറ്റി അറിയാം. വ്യക്തിഗത പിഴവുകളിലൂടല്ലാതെ ജോലി നഷ്ടപ്പെടുന്ന സാഹചര്യ്ില് തൊഴില്‍ രഹിത ഇന്‍ഷൂറന്‍സ് സഹായിക്കും. കമ്പനി അടച്ചു പൂട്ടല്‍, കമ്പനിയുടെ ഏറ്റെടുക്കല്‍, ലയനം എന്നിവ വഴിയുണ്ടാകുന്ന തൊഴിൽ നഷ്ടത്തിന് ഇൻഷൂറൻസ് ലഭിക്കുക.
രാജീവ് ഗാന്ധി ശ്രാമിക് കല്യാണ്‍ യോജന (RGSKY), അടല്‍ ബിംതി വ്യക്തി കല്യാണ്‍ യോജന (ABVKY) എന്നി കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സുകള്‍ ജോലി നഷ്ടപ്പെട്ടവർക്ക് ഉപകാരപ്പെടുന്നവയാണ്. ജോലി നഷ്ടപ്പെട്ട് 2 വര്‍ഷത്തേക്ക് മറ്റു ജോലികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ശമ്പളത്തിന്റെ 50 ശതമാനം അലവന്‍സ് ഇന്‍ഷൂറന്‍സ് വഴി ലഭിക്കും. എംപ്ലോയീ സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ആക്ട് (ഇഎസ്ഐ ആക്ട്) പ്രകാരമാണ് ഈ പോളിസികള്‍ പ്രവര്‍ത്തിക്കുന്നത്. ആനുകൂല്യം ലഭിക്കാൻ ജോലിക്കാലത്ത് ഇവയിൽ ചേരേണ്ടതുണ്ട്.
മരണം സംഭവിക്കുന്ന കാലത്ത് കുടുംബത്തിന് ഉപകാരപ്പെടുന്ന സാലറി പ്രൊട്ടക്ഷൻ ഇന്ഷൂറന്സളുമുണ്ട്. ഒറ്റത്തവണ പ്രീമിയം അടവിലൂടെ ശമ്പളം ഉറപ്പാക്കുന്ന പോളിസികളാണ് ഇവ. ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസിയെന്നും ഇവ അറിയപ്പെടുന്നു. മിക്ക ലൈഫ് ഇന്‍ഷൂറന്‍സ് കമ്പിനികളും ഇവ അനുവദിക്കുന്നുണ്ട്. മാസത്തില്‍ എത്ര രൂപ വരുമാനമായി വേണമെന്ന് സാലറി ഇന്‍ഷൂറന്‍സ് വാങ്ങുന്ന സമയത്ത് തീരുമാനിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
